ഹരിയാനയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് ടെക്‌നോളജി പഠനം

foodtechnology
Representative Image. Photo Credit : Istockphoto / Valentinrussanov
SHARE

ഭക്ഷ്യസംസ്കരണ വ്യവസായത്തെ പുഷ്‌ടിപ്പെടുക്കാൻ കേന്ദ്ര ഫുഡ് പ്രോസസിങ് വ്യവസായ മന്ത്രാലയം നടത്തുന്ന സ്‌ഥാപനമാണു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഒൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് (www.niftem.ac.in)

∙ പ്രോഗ്രാമുകൾ

എ) ബിടെക് ഫുഡ് ടെക്‌നോളജി & മാനേജ്‌മെന്റ്: 4 വർഷം.189 സീറ്റ്. 2023ജെഇഇ മെയിൻ റാങ്ക് നോക്കി സിലക്‌ഷൻ. 

ബി) എംടെക്: രണ്ടു വർഷം, 5 ശാഖകൾ

1.ഫുഡ് ടെക്‌നോളജി & മാനേജ്‌മെന്റ്

2.ഫുഡ് പ്രോസസ് എൻജിനീയറിങ് & മാനേജ്‌മെന്റ്

3.ഫുഡ് സേഫ്റ്റി & ക്വാളിറ്റി മാനേജ്‌മെന്റ്

4.ഫുഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്

5. ഫുഡ് പ്ലാന്റ് ഓപ്പറേഷൻസ് മാനേജ്‌മെന്റ്

18 x 5 = 90 സീറ്റ്. 

സി) എംബിഎ : 2 വർഷം. 32 സീറ്റ്. ഇരട്ട സ്പെഷലൈസേഷൻ. ഇവയിൽ ഫുഡ് & അഗ്രി ബിസിനസ് മാനേജ്‌മെന്റ് എല്ലാവരും നിർബന്ധമായി പഠിക്കണം. കൂടാതെ മാർക്കറ്റിങ്, ഫിനാൻസ്, ഇന്റർനാഷനൽ ബിസിനസ് ഇവയിലൊന്നു തിരഞ്ഞെടുക്കുകയും വേണം. 

ഡി) പിഎച്ച്ഡി : 5 കൈവഴികളിൽ പഠന ഗവേഷണസൗകര്യം – അഗ്രികൾചർ & എൻവയൺമെന്റ് സയൻസ് (18 സീറ്റ്) /ബേസിക് & അപ്ലൈഡ് സയൻസസ് (9 സീറ്റ്) / ഫുഡ് ബിസിനസ് മാനേജ്മെന്റ് & ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് (8 സീറ്റ്) / ഫുഡ് എൻജിനീയറിങ് (10 സീറ്റ്) / ഫുഡ് സയൻസ് & ടെക്‌നോളജി (13 സീറ്റ്).

∙അപേക്ഷ

www.niftem.ac.in എന്ന സൈറ്റിലൂടെ ജൂൺ 15 വരെ അപേക്ഷിക്കാം. ഓരോ ഫോമിനും അപേക്ഷാഫീ 1000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ.

ഹോസ്റ്റലുണ്ട്. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക.

Content Summary : Food technology entrepreneurial management

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA