ADVERTISEMENT

കേരളത്തിലേതടക്കം ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിലെ പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷകൾക്കു 16നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. അന്നു രാത്രി 11.50 വരെ അപേക്ഷാഫീ അടയ്ക്കാം. ആവശ്യമെങ്കിൽ 20 വരെ അപേക്ഷ തിരുത്തി സമർപ്പിക്കാം. ഒരാൾ ഒന്നിലേറെ അപേക്ഷ അയയ്ക്കരുത്. പരീക്ഷത്തീയതി പിന്നീട് അറിയിക്കും. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്.

Read Also : പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾ ചെയ്യാം ഡിജിറ്റൽ സർവകലാശാലയിൽ; ഇപ്പോൾ അപേക്ഷിക്കാം

ഐസിഎആറിനു (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്) വേണ്ടി എൻടിഎയാണ് കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷ നടത്തുന്നത്. ഇരു പരീക്ഷകളുടെയും ദൈർഘ്യം രണ്ടു മണിക്കൂർ. 4 മാർക്കിന്റെ 120 ഒബ്ജക്ടീവ് ചോദ്യങ്ങൾ. ആകെ 480 മാർക്ക്. തെറ്റിനു മാർക്ക് കുറയ്ക്കും. സിലബസ് വെബ്സൈറ്റിലുണ്ട്. https://icar.nta.nic.in; www.nta.ac.in. ഫോൺ : 011 4075 9000. ഇമെയിൽ: icar@nta.ac.in.

 

∙ പിജി

 

കാർഷിക സർവകലാശാലകളിലെ പിജി പ്രോഗ്രാമുകളിലെ 30% സിലക്‌ഷൻ ICAR AIEEA (PG) എന്ന പരീക്ഷ വഴിയാണ്. അതേസമയം, ഇന്ത്യൻ അഗ്രി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹി, ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഇസത്‌നഗർ, നാഷനൽ ഡെയറി ഇൻസ്റ്റിറ്റ്യൂട്ട് കർനാൽ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യുക്കേഷൻ മുംബൈ, ഝാൻസിയിലെ റാണി ലക്ഷ്മീബായ് സെൻട്രൽ അഗ്രി സർവകലാശാല, ബിഹാർ പുസയിലെ ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രി സർവകലാശാല എന്നീ സ്ഥാപനങ്ങളിലെ മുഴുവൻ പിജി സീറ്റുകളും ഈ സിലക്‌ഷനിൽ വരും. ഓരോ വിഷയത്തിലെയും 40% സീറ്റുകളിലേക്കു വരെ ഇതരസംസ്ഥാനക്കാരെ പ്രവേശിപ്പിക്കാം. 3 വർഷ ബിരുദക്കാർ അപേക്ഷിക്കേണ്ട.

 

അപേക്ഷാഫീ 1175 രൂപ; പിന്നാക്കം, സാമ്പത്തികപിന്നാക്കം 1150 രൂപ. പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ 600 രൂപ. സർവീസ് ചാർജ് പുറമേ. വ്യവസ്ഥകൾക്കു വിധേയമായി 12,600 രൂപ പ്രതിമാസ സ്കോളർഷിപ് ലഭിക്കും. 6000 രൂപ വാർഷിക ഗ്രാന്റുമുണ്ട്. അർഹതയുള്ളവർക്ക് നാഷനൽ ടാലന്റ് സ്കോളർഷിപ്പും ലഭിക്കും. കേരളത്തിലെ 8 ഉൾപ്പെടെ തൊണ്ണൂറോളം പരീക്ഷാകേന്ദ്രങ്ങളുണ്ട്.

 

∙ പിഎച്ച്ഡി

 

പിഎച്ച്ഡി പ്രവേശനത്തിനും ജൂനിയർ / സീനിയർ ഫെലോഷിപ്പുകൾ നൽകുന്നതിനുമുള്ള അഖിലേന്ത്യാ മത്സരപ്പരീ ക്ഷയുടെ പേര് ICAR AICE-JRF/SRF (Ph.D). കാർഷിക സർവകലാശാലകളിൽ 30% പിഎച്ച്ഡി സീറ്റുകളിലെ പ്രവേശനം ഇതുവഴിയാണ്. വേറെയും പ്രവേശനത്തിന് അവസരങ്ങളുണ്ട്. എൺപതോളം വിഷയങ്ങളിലാണ് പരീക്ഷ. കേരളത്തിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. വിശദാംശങ്ങൾക്കു സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ നോക്കാം.

 

Content Summary : PG, PhD in agricultural universities: Apply now for all-India entrance tests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com