ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ആരംഭിക്കുന്ന AICTE അംഗീകൃത എംബിഎ ( ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാം) പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. അന്താരാഷ്ട്ര തലത്തിൽ തയാറാക്കപ്പെട്ടിട്ടുള്ള സിലബസും അമേരിക്കയിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന ക്ലാസുകളും പ്രോഗ്രാമിന്റെ പ്രത്യേകതകളാണ്. റവന്യൂ വകുപ്പിന്റെ സമസ്ത മേഖലകളിലുള്ള അറിവും മോഡേൺ സർവേ ഉൾപ്പെടെയുള്ള പാഠങ്ങളും വിദ്യാർഥികൾക്ക് ലഭിക്കുന്ന മാതൃകയിലാണ് ILDM കോഴ്സ് വിഭാവനം ചെയ്യുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ കൺട്രോൾ റൂമുകളിൽ ജോലിചെയ്യാനുള്ള അവസരം ലഭിക്കും. രാജ്യാന്തര തലത്തിൽ ജോലി ലഭിക്കാനുതകുന്ന രീതിയിലാണ് കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.
Read Also : പ്ലസ് വൺ സ്കൂൾ, കോംബിനേഷൻ മാറ്റം: അപേക്ഷ ജൂലൈ 31 വരെ
ജൂലൈ 30ന് വൈകുന്നേരം അഞ്ചുമണി വരെ ഒന്നാംഘട്ട അലോട്ട്മെൻറ് അപേക്ഷ സ്വീകരിക്കും. എൻട്രൻസ് പരീക്ഷാഫലങ്ങൾ വൈകി വന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് കൊണ്ട് രണ്ടാംഘട്ട അലോട്ട്മെൻറ് അപേക്ഷ സ്വീകരിക്കുന്ന തീയതി ഓഗസ്റ്റ് 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. CAT, MAT, KMAT തുടങ്ങിയ മാനേജ്മെൻറ് എൻട്രൻസ് പരീക്ഷകളിൽ മികച്ച സ്‌കോർ ഉള്ളവർക്ക് അപേക്ഷിക്കാം.
നല്ല വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് ഭാവിയെ സുരക്ഷിതമാക്കാനും ഉയർന്ന ശമ്പളം ലഭിക്കുന്ന തൊഴിലവസരം കണ്ടെത്താനും ഈ കോഴ്സ് സഹായിക്കും.
കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഐ എൽ ഡി എം മായി ബന്ധപ്പെടുക. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ : 85476 10005, 0471 2365559, ildm.revenue@gmail.com , Website : https://ildm.kerala.gov.in/
Content Summary : Apply for MBA Disaster Management Programme at ILDM