ADVERTISEMENT

ഇന്ത്യയിലുൾപ്പെടെ ഏറ്റവും കൂടുതൽ വളർച്ചാസാധ്യതയുള്ള മേഖലകളിലൊന്നാണ് ഇൻഷുറൻസ്. ഒട്ടേറെ സാധ്യതകളുള്ള ഈ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികളെ ആശ്രയിച്ച് ബിസിനസിലും വൻ വളർച്ച ഉണ്ടാകാം. വ്യത്യസ്ത തരം ഇൻഷുറൻസ് പോളിസികളുണ്ട്. ആരോഗ്യം, സ്വത്ത്, വസ്തുവകകൾ എന്നിങ്ങനെ വിവിധ പോളിസികളുണ്ട്. 22 ശതമാനമാണ് ഈ രംഗത്തെ വളർച്ചയെന്ന് രാജ്യാന്തര ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ ജോലി ചെയ്യാനുള്ള താൽപര്യവും ഉയർച്ചയ്ക്കു വേണ്ടി പരിശ്രമിക്കാൻ മനസ്സുമുണ്ടെങ്കിൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. 

Read Also : ജോലിയിൽ പെട്ടെന്ന് സ്ഥാനക്കയറ്റം വേണോ?; അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കണം

യോഗ്യത 
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മാത്രം മതി ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കാൻ. ഹൈസ്കൂൾ ഡിപ്ലോമ കൊണ്ടുതന്നെ ഈ ജോലി തുടങ്ങാവുന്നതാണ്. എന്നാൽ ചില സ്ഥാപനങ്ങൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെടാറുണ്ട്. ഫിനാൻസ്, ബിസിനസ്, ഇക്കണോമിക്സ് എന്നീ മൂന്നു മേഖലകളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണ്. അതിനാൽ, ഇതിൽ ഏതെങ്കിലും വിഷയത്തിലോ മൂന്നിലുമോ അധിക വിജ്ഞാനമോ യോഗ്യതയോ ഉണ്ടെങ്കിൽ നല്ലതാണ്. ഇൻഷുറൻസ് പോളിസികൾ വിൽക്കാനുള്ള കഴിവിനു പുറമേ, സമയം നോക്കാതെ ദീർഘനേരം ജോലി ചെയ്യാനുള്ള താൽപര്യവും വേണം. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ ജോലിക്കു ശേഷം വിശ്രമിക്കുമ്പോഴോ വാരാന്ത്യത്തിലോ ആണ് കൂടുതൽ ബിസിനിസ് ലഭിക്കുക എന്നതിനാൽ ദിവസവും സമയവും നോക്കാതെ ജോലി ചെയ്യേണ്ടിവരും. ‌‌

ഉൽപന്നത്തെക്കുറിച്ച് അറിയുക 
ഇൻഷുറൻസ് ഏജന്റാകാൻ തീരുമാനിക്കുന്ന വ്യക്തി ഏത് ഉൽപന്നമാണ് താൻ വിൽക്കാൻ പോകുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കണം. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഒന്നിച്ചോ പ്രത്യേകമായോ വിപണനം ചെയ്യാവുന്നതാണ്. ലൈഫ് ഇൻഷുറൻസ് പോളിസികൾ വിൽക്കുന്നവർക്ക് റിട്ടയർമെന്റ് പ്ലാനുകൾ നല്ലൊരു ഓപ്ഷനാണ്. നാഷനൽ അസോസിയേഷൻ ഓഫ് സെക്യൂരിറ്റി ഡീലേഴ്സിന്റെ പരീക്ഷ വിജയിക്കണമെന്ന് ചില രാജ്യങ്ങളിൽ നിബന്ധന വയ്ക്കാറുണ്ട്. മ്യൂച്ചൽ ഫണ്ട്, സ്റ്റോക്ക്, ബോണ്ട് എന്നിവ വിൽക്കുന്ന ഏജന്റാകാനും അവസരങ്ങളുണ്ട്. ഏതു പോളിസി വിൽക്കുന്നതിലാണ് സ്പെഷലൈസ് ചെയ്യേണ്ടതെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെങ്കിൽ നിലവിൽ ഈ രംഗത്തു പ്രവർത്തിക്കുന്ന ഏജന്റുമാരുമായി സംസാരിക്കുന്നത് നല്ലതാണ്. അതിനുശേഷം വ്യക്തമായ ധാരണയോടുകൂടി പ്രവർത്തിക്കുന്നതായിരിക്കും നല്ലത്. 

ലൈസൻസ് 
ചില രാജ്യങ്ങളിൽ ഇൻഷുറൻസ് ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധമാക്കിയിട്ടുള്ളതിനാൽ ഓരോ സ്ഥലത്തെയും ഇൻഷുറൻസ് കമ്മിഷനർ ഓഫിസുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണം. എന്നാൽ ലൈസൻസ് ലഭിക്കാൻ നിശ്ചിത പരീക്ഷ വിജയിക്കണമെന്നകാര്യത്തിൽ സംശയമില്ല. ലൈസൻസ് നൽകുന്നതിനു മുന്നോടിയായി ഏജൻസികൾ ഏജന്റുമാരാകാൻ ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലം അന്വേഷിക്കുന്നതും പതിവാണ്. ഒന്നിലധികം ഇൻഷുറൻസ് പോളിസികളുടെ ഏജന്റുമാരാകാൻ സ്ഥാപനങ്ങൾ അനുവദിക്കുമോ എന്ന കാര്യവും പരിശോധിച്ച് വ്യക്തത വരുത്തണം. 

സ്വതന്ത്രമായും പ്രവർത്തിക്കാം
ഇൻഷുറൻസുമായി ബന്ധപ്പെട്ട് ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ ജോലിക്കാരനാകണോ അതോ ഇൻഷുറൻസ് സ്ഥാപനവുമായി നേരിട്ടു ബന്ധപ്പെട്ടു ചെയ്യുന്ന ജോലിയാണോ വേണ്ടതെന്നും തീരുമാനിക്കണം. തുടക്കത്തിൽ അടിസ്ഥാന ശമ്പളം മാത്രമായിരിക്കും ലഭിക്കുന്നത്. ബിസിനസ് നേടുന്നതനുസരിച്ച് കമ്മിഷനും ലഭിക്കാം. ജോലി ചെയ്യാൻ സാധാരണ ഗതിയിൽ ഓഫിസിൽ ക്യാബിൻ ലഭിക്കാറുണ്ട്. ജോലി പരിചയം ലഭിക്കുന്നതനുസരിച്ച് ഓഫിസ് സൗകര്യം കൂടുതൽ മെച്ചപ്പെടുത്താവുന്നതാണ്. ചില സ്ഥാപനങ്ങൾ പുതുതായി ജോലിക്കു കയറുന്നവർക്ക് ഒരുമിച്ച് പരിശീലന ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട്. തുടക്കത്തിൽ വലിയ കമ്മിഷൻ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ ആദ്യമാസങ്ങളിൽ ശമ്പളമില്ലാതെ ജോലി ചെയ്യാനുള്ള സന്നദ്ധതയും വേണം. 

Content Summary : How to Become a Licensed Insurance Agent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com