ADVERTISEMENT

കേന്ദ്ര സാസ്കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ കൊൽക്കത്തയിലുള്ള സ്വയംഭരണസ്ഥാപനമായ നാഷനൽ കൗൺസിൽ ഓ‌ഫ് സയൻസ് മ്യൂസിയംസ് നടത്തുന്ന 2–വർഷ എംടെക് ഇൻ സയൻസ് കമ്യൂണിക്കേഷനു 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. sciencecentre@ncsm.gov.in. / director_nezone@ncsm.gov.in. 12,000 രൂപ പ്രതിമാസ ഫെലോഷിപ്പും വാർഷിക കണ്ടിൻജൻസി ഗ്രാന്റുമുണ്ട്. ബെംഗളൂരു വിശ്വേശ്വരയ്യ ഇൻ‍ഡസ്ട്രിയൽ & ടെക്നളോജിക്കൽ മ്യൂസിയം അടക്കം ദേശീയതലത്തിൽ 26 സയൻസ് മ്യൂസിയങ്ങളും സയൻസ് സെന്ററുകളും അടങ്ങുന്ന നാഷനൽ കൗൺസിൽ, ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും ബൃഹത്തായ നെറ്റ്‌വർക്കാണ്. കോഴിക്കോട്ടെ റീജനൽ സയൻസ് സെന്ററും പ്ലാനറ്റേറിയവും ഇതിന്റെ ഭാഗമാണ്.

Read Also : നയതന്ത്ര മേഖലയിൽ മുതൽ ബിസിനസ്സിൽ വരെ തിളങ്ങാം; പഠിക്കാം ഈ ഡിപ്ലോമ കോഴ്സുകൾ

ഓഫ് ക്യാംപസ് കോഴ്സാണെങ്കിലും കൊൽക്കത്തയിൽ ക്ലാസുകളുണ്ടാകും. ‌കൊൽക്കത്തയിൽ വനിതകൾക്കുൾപ്പെടെ സൗജന്യ ഹോസ്റ്റലുണ്ട്. ബിരുദം നൽകുന്നത് ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല. അപേക്ഷകർക്ക് 55% മാർക്കോടെ മ്യൂസിയോളജിയടക്കം ഏതെങ്കിലും വിഷയത്തിലെ എംഎസ്‌സി, അഥവാ ഏതെങ്കിലും ബിടെക് വേണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാരെങ്കിൽ 50%. സയൻസ് / എൻജിനീയറിങ് പിഎച്ച്ഡിയോ എംടെക്കോ ഉള്ളവർക്ക് എംഎസ്‌സി / ബിടെക് മിനിമം മാർക്ക് നിബന്ധനയില്ല. 

 

2024 ജനുവരി ഒന്നിനു 30 വയസ്സു കവിയരുത്. അപേക്ഷാഫീയില്ല.  പരീക്ഷയും ഇന്റർവ്യൂവുമുണ്ട്. സയൻസ് മ്യൂസിയങ്ങളിലെയും സയൻസ് കേന്ദ്രങ്ങളിലെയും ക്യൂറേറ്റർ (ഗ്രൂപ്പ് എ) തസ്തികയിൽ ജോലിസാധ്യതയുണ്ട്.

സർക്കാർ / അർധസർക്കാർ ജീവനക്കാർ മേലധികാരി വഴി അപേക്ഷിക്കണം. 2024 ജനുവരി ഒന്നിനു 45 വയസ്സു കവിയരുത്. ഇവർക്ക് എൻട്രൻസ് / ഇന്റർവ്യൂ ഇല്ല. മിനിമം മാർക്ക് വ്യവസ്ഥ പാലിച്ചാൽ മതി. പ്രതിമാസ ഫെലോഷിപ്പോ വാർഷിക ഗ്രാന്റോ കിട്ടില്ല.

 

Content Summary : Apply for a 2-year MTech in science communication at the National Council of Science Museums

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com