ജോലിയിൽ അസാധാരണമായി തിളങ്ങുന്നവരോട് അസൂയ തോന്നിയിട്ടുണ്ടോ?; രഹസ്യമിതാണ്

HIGHLIGHTS
  • എല്ലാ സംഭവങ്ങളും നേരത്തേതന്നെ ആർക്കും ആസൂത്രണം ചെയ്യാനാവില്ല.
  • അവസരങ്ങളെ വളർച്ചയ്ക്കനുകൂലമായി മാറ്റിയെടുന്നവർക്ക് വിജയം ഉറപ്പാണ്.
career-theory
Representative image. Photo Credit : Antonio Guillem/Shutterstock
SHARE

കരിയറിലെ വളർച്ച, ജോലിയിൽനിന്നുള്ള സംതൃപ്തി, മുന്നോട്ടുള്ള പുരോഗതി എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് കരിയർ ഡവലപ്മെന്റ് തിയറി. ചില ജോലികളിൽ ചിലർ അസാധാരണമായി തിളങ്ങുന്നതിന്റെ കാരണം ഈ പഠനത്തിന്റെ ഭാഗമാണ്. ജോലിയിൽ സ്ത്രീകളും പുരുഷൻമാരും നേരിടുന്ന വ്യത്യാസങ്ങൾ, സമൂഹത്തിന്റെ സങ്കൽപങ്ങൾ, സാമൂഹിക–സാംസ്കാരിക സാഹചര്യങ്ങൾ എന്നിവയെല്ലാം ഈ പഠനശാഖയുടെ  ഭാഗമാണ്. 

Read Also : ജോലി തിരഞ്ഞെടുക്കുമ്പോൾ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കാം

ട്രെയ്റ്റ് തിയറി

അഭിരുചി, താൽപര്യം, വ്യക്തിത്വ ഘടകങ്ങൾ എന്നിവ ഓരോരുത്തരുടെ കരിയറിനെയും സ്വാധീനിക്കുന്നു. ചില തൊഴിൽ സ്ഥാപനങ്ങളിലെ അന്തരീക്ഷം മെച്ചപ്പെടാൻ‌ കാരണം ജോലി ചെയ്യുന്നവരുടെ സഹകരണ മനോഭാവമായിരിക്കും. കരിയർ തിരഞ്ഞെടുക്കുമ്പോൾ തന്നെ അതു യോജിക്കുമോ, ഭാവിയിൽ വളർച്ചയുണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് ട്രെയ്റ്റ് തിയറി ആധാരമാക്കിയാണ്. ചിലർക്ക് ചില ജോലികൾ യോജിക്കുമ്പോൾ മറ്റു ചില ജോലികൾ തീരെ യോജിക്കില്ല. ഇതൊരു പ്രത്യേക പഠന ശാഖ തന്നെയാണ്. വ്യക്തമായ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് കരിയറിൽ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവരാറില്ല. നിരീക്ഷണ ശേഷിയുള്ളവർക്ക് അന്വേഷണ ഏജൻസിയിലും മറ്റും ജോലി ചെയ്തു വിജയിക്കാവുന്നതാണ്. കലാരംഗത്ത് ജോലി ചെയ്യുന്നവർ പൊതുവെ നിയമങ്ങൾ അനുസരിക്കാറില്ല. നിയന്ത്രണങ്ങൾ ഇവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുമുണ്ട്. വിനോദ വ്യവസായ രംഗത്തു പ്രവർത്തിന്നവർ സംസാരിക്കാ‍ൻ മിടുക്കരായിരിക്കും. യാഥാസ്ഥിതിക രീതിയിൽ ചിന്തിക്കുന്നവർ നിയമങ്ങൾ പാലിച്ച് പ്രകടനത്തിൽ അണിചേരുന്ന അനുസരണയുള്ള അംഗങ്ങളെപ്പോലെ അച്ചടക്കത്തോടെ ജോലി ചെയ്യുന്നു. 

ലേണിങ് ആൻഡ് കോഗ്നിററീവ് തിയറി 

നിശ്ചിത ജോലിക്ക് ആവശ്യമായ കഴിവും അറിവും, വിജയിക്കാനുള്ള ദൃഢനിശ്ചയം, ആത്മവിശ്വാസം എന്നിവയുള്ളവർ കരിയറിൽ മികച്ച വിജയമാകാറുണ്ട്. ഓരോരുത്തർക്കും അവരവരെക്കുറിച്ചുള്ള അറിവാണ് വേണ്ടതെന്ന് ഈ വസ്തുത അടിവരയിടുന്നു. എല്ലാ സംഭവങ്ങളും നേരത്തേതന്നെ ആർക്കും ആസൂത്രണം ചെയ്യാനാവില്ല. മുൻകൂട്ടി പ്ലാൻ ചെയ്യാത്ത സംഭവങ്ങൾക്കുവേണ്ടി തയാറായിരിക്കുക, അവയ്ക്ക് അനുയോജ്യമായി ഉയരുക എന്നിവയാണ് ഏതൊരു വ്യക്തിയെയും ഉയരങ്ങളിലെത്തിക്കുന്നത്. അവസരങ്ങളെ വളർച്ചയ്ക്കനുകൂലമായി മാറ്റിയെടുന്നവർക്ക് വിജയം ഉറപ്പാണ്. അവസരത്തിനൊത്ത് ഉയരുക എന്നതാണ് പ്രധാനം. 

ഡവലപ്മെന്റൽ കരിയർ തിയറി 

മിക്കവരും കരിയറിൽ സാഹചര്യമനുസരിച്ച് മാറാൻ കഴിവുള്ളവരാണ്. എല്ലാ കഴിവുകളും നേരത്തേ തന്നെ ആർജിച്ചല്ല ആരും ജോലിക്കു കയറുന്നതും ജോലി ചെയ്യാൻ തുടങ്ങുന്നതും. പദവി മാറുന്നതനുസരിച്ച് പുതിയ കഴിവുകൾ ആർജിക്കുന്നവരുണ്ട്. ഓരോ ഘട്ടത്തിനും അനുസരിച്ച് വസ്ത്രധാരണം പോലും മാറാറുണ്ട്. ഈ സവിശേഷ പെരുമാറ്റ രീതിയെയാണ് ഡവലപ്മെന്റൽ കരിയർ തിയറിയിൽ പഠനവിധേയമാക്കുന്നത്. കരിയറിലെ വളർച്ച ജീവിതം മുഴുവൻ നീളുന്ന  പ്രക്രിയയാണ്. തുടർച്ചയായാണ് ഇത് സംഭവിക്കുന്നത്. ഒറ്റ ദിവസം കൊണ്ടോ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിൽ മാത്രമായോ അല്ല. ബാഹ്യ സാഹചര്യം മാറുമ്പോൾ ചിന്താഗതിയും പെരുമാറ്റ രീതികളും പോലും മാറുന്നു. സമീപനം, താൽപര്യം, കഴിവ്, ആവശ്യങ്ങൾ എന്നിവ വ്യക്തികളെ രൂപപ്പെടുത്തുന്നു. കരിയർ തിയറികളിൽ സമർഥരായവർക്ക് വ്യക്തികളെ അവർക്ക് ഏറ്റവും യോജിക്കുന്ന കരിയറുകളിലേക്ക് തിരിച്ചുവിടാൻ കഴിയും. 

Read Also : നയതന്ത്ര മേഖലയിൽ മുതൽ ബിസിനസ്സിൽ വരെ തിളങ്ങാം; പഠിക്കാം ഈ ഡിപ്ലോമ കോഴ്സുകൾ

ഓരോരുത്തരുടെയും താൽപര്യത്തിനനുസരിച്ച് കരിയർ‌ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യവും സാഹചര്യവുമാണ് വേണ്ടത്. ഏതു കരിയറിനാണ് ഏറ്റവും യോജിച്ചതെന്ന് സ്വയമറിയാനുള്ള ചില മാർഗങ്ങൾ മുന്നോട്ടുവയ്ക്കുന്ന സൈറ്റുകളുണ്ട്. കരിയർ പാത്ത് ശരിയായി രൂപീകരിക്കാൻ ഇതു സഹായിക്കുന്നു. കരിയർ കൗൺസലേഴ്സും ഇതിനു സഹായിക്കാറുണ്ട്. ജോലി ആസ്വദിച്ചു ചെയ്യുമ്പോൾ സംതൃപ്തിയും കൂടുന്നു എന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. അതുകൊണ്ടുതന്നെ, ഏറ്റവും നന്നായി യോജിക്കുന്ന ജോലി കണ്ടെത്തി കരിയർ രൂപപ്പെടുത്തുകയാണ് വേണ്ടത്. 

Content Summary : To Know Everything About Career Development Theory

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS