ADVERTISEMENT

സർവകലാശാലകളിലേക്കായി പിഎസ്‍സി നടത്തിയ ലാസ്റ്റ് ഗ്രേഡ് സർവീസ് (എൽജിഎസ്) രണ്ടാംഘട്ട പ്രിലിമിനറി പരീക്ഷയും പൂർത്തിയായി. ആദ്യഘട്ടത്തെക്കാൾ കടുപ്പമായിരുന്നു രണ്ടാംഘട്ടം. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ല. മാർക്ക് ഏകീകരണം വരുമ്പോൾ കടുപ്പമുള്ള ഘട്ടത്തിൽ പരീക്ഷ എഴുതിയവർക്കു മുൻതൂക്കം ലഭിക്കും. ആനുകാലിക വിജ്ഞാനം (കറന്റ് അഫയേഴ്സ്) ഉൾപ്പെടുന്ന ഭാഗത്ത് ഉദ്യോഗാർഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന ചില ചോദ്യങ്ങളുണ്ടായിരുന്നു. 

Read Also : ലോകമെങ്ങും ഇംഗ്ലിഷ് പഠിപ്പിക്കാം,മികച്ച ശമ്പളം! അറിയാം ടെഫ്ൽ, ടീസോൾ സർട്ടിഫിക്കേഷനുകൾ

ഇത്തരം ചോദ്യങ്ങൾക്കു കറക്കിക്കുത്തി ഉത്തരമെഴുതിയാൽ നെഗറ്റീവ് മാർക്കിലേക്കു വീഴുമെന്നതിനാൽ ഉത്തരമെഴുതാതെ വിടുന്നതാണു മികച്ച സ്കോറിൽ എത്താൻ നല്ലത്. ഉദാഹരണത്തിന്, ഇന്ത്യയിലെ പ്രധാന വ്യവസായമേഖലകളിൽ ഉൾപ്പെടാത്തതേത് എന്നൊരു ചോദ്യമുണ്ടായിരുന്നു. ഓപ്ഷനുകളുടെ കൂട്ടത്തിൽ കൊല്ലം - തിരുവനന്തപുരം ഉണ്ട്. ഈ ഉത്തരം മാർക്ക് ചെയ്ത ഒരുപാടുപേരുണ്ട്. ഇതു തെറ്റാണ്. കൊല്ലം – തിരുവനന്തപുരം ഒരു പ്രധാന വ്യവസായ കേന്ദ്രം തന്നെയാണ്. അംബാല - അമൃത്‍സർ ആണ് യഥാർഥ ഉത്തരം. ശരാശരി ഉദ്യോഗാർഥിയെ സംബന്ധിച്ച് ഇത്തരം ചോദ്യങ്ങൾ വിട്ടുകളയുകയാണു നല്ലത്. 

 

ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ആകെ മാർക്ക് നോക്കുമ്പോൾ ആദ്യഘട്ട പരീക്ഷ എഴുതിയവരും രണ്ടാംഘട്ട പരീക്ഷ എഴുതിയവരും തമ്മിൽ കാര്യമായ വ്യത്യാസം വരാൻ സാധ്യത കുറവാണ്. പരീക്ഷയുടെ നിലവാരം നോക്കിയാൽ 12 - 13 ചോദ്യങ്ങൾ വളരെ ഉയർന്ന നിലവാരമുള്ളവ ആയിരുന്നു. ശരാശരി ഉദ്യോഗാർഥികൾ  നെഗറ്റീവ് മാർക്കിലേക്ക് വീഴാനുള്ള സാധ്യതയുള്ളതിനാൽ ഈ ചോദ്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

Read Also : ആയുഷ് യുജി: ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ് സെപ്റ്റംബർ‍ 4 വരെ

കണക്കിൽ 15 മാർക്ക് സ്കോർ ചെയ്യാൻ കാര്യമായ ബുദ്ധിമുട്ടില്ല. 20 മാർക്ക് മുഴുവൻ നേടിയവരും ഉണ്ട്.  ആകെ നോക്കിയാൽ 70- 80 മാർക്ക് സ്കോർ ചെയ്യാൻ ശരാശരി ഉദ്യോഗാർഥികൾക്ക് പ്രയാസമില്ല. നന്നായി പഠിച്ചവർക്ക് 90 മാർക്കും കിട്ടാം.കട്ട് ഓഫ് മാർക്കിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ല. വരും ഘട്ടങ്ങളിലെ പരീക്ഷകൾ കൂടി പൂർത്തിയായാലേ പറയാനാകൂ. എന്തായാലും അടുത്തഘട്ട പരീക്ഷകൾക്ക് തയാറെടുക്കുന്നവർ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലെ ചോദ്യക്കടലാസുകൾ മനസ്സിരുത്തി ചെയ്തുനോക്കണം. ഏതൊക്കെ ഭാഗത്തുനിന്നു ചോദ്യങ്ങൾ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കണം.

 

Content Summary : Ace the Last Grade Service preliminary exam with these crucial tips on avoiding negative marks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com