യുജിസി അനുമതിയില്ലാതെയും ഓൺലൈൻ കോഴ്സുകൾ; കേരളത്തിൽ എംജി സർവകലാശാല മാത്രം

HIGHLIGHTS
  • ജൂലൈ–ഓഗസ്റ്റിൽ തുടങ്ങുന്ന പ്രോഗ്രാമുകളിലെ പ്രവേശനം സെപ്റ്റംബർ 30 വരെ നടത്താം.
  • വിദ്യാർഥികളുടെ വിവരങ്ങൾ ഒക്ടോബർ 15ന് അകം പോർട്ടലിൽ സമർപ്പിക്കണം.
online-courses
Representative image. Photo Credit : mentatdgt/Shutterstock
SHARE

ഇന്ത്യയിലെ 76 സ്ഥാപനങ്ങൾക്കു മുൻകൂർ അനുമതി കൂടാതെ 2023–24 അക്കാദമിക വർഷം മുതൽ ഓൺലൈൻ പ്രോഗ്രാമുകൾ തുടങ്ങാനുള്ള അധികാരം ഓഗസ്റ്റ് 17ലെ വിജ്ഞാപനത്തിലൂടെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) നൽകി. ഇതിനു 2020ലെ യുജിസി നിബന്ധനകളും തുടർന്നുണ്ടായ ഭേദഗതികളും പാലിക്കണം. ജൂലൈ–ഓഗസ്റ്റിൽ തുടങ്ങുന്ന പ്രോഗ്രാമുകളിലെ പ്രവേശനം സെപ്റ്റംബർ 30 വരെ നടത്താം. വിദ്യാർഥികളുടെ വിവരങ്ങൾ ഒക്ടോബർ 15ന് അകം പോർട്ടലിൽ സമർപ്പിക്കണം.

Read Also : ഐസിഎച്ച്ആറിൽ ചരിത്ര ഗവേഷണ ഫെലോഷിപ്പിന് അപേക്ഷിക്കാം

കേരളത്തിൽ മുൻകൂർ അനുമതി കൂടാതെ ഓൺലൈൻ പ്രോഗ്രാമുകൾ തുടങ്ങാനുള്ള അധികാരം ലഭിച്ചതു മഹാത്മാഗാന്ധി (​എംജി) സർവകലാശാലയ്ക്കുമാത്രമാണ്.എംജിക്കു ലഭിച്ച 13 ഓൺലൈൻ പ്രോഗ്രാമുകൾ: ബികോം (ജനറൽ), ബിബിഎ, ബിസിഎ, എംകോം (ഫിനാൻസ്), എംഎ : (മൾട്ടിമീഡിയ / അനിമേഷൻ  / ഗ്രാഫിക് ഡിസൈൻ  / സോഷ്യോളജി  / ബിസിനസ് ഇക്കണോമിക്സ്  / ഇംഗ്ലിഷ്  /ജേണലിസം & മാസ് കമ്യൂണിക്കേഷൻ), എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ്, എംബിഎ.

മുൻകൂർ അനുമതി വേണ്ടാത്ത മറ്റു ചില പ്രധാന സ്ഥാപനങ്ങൾ

ജെഎൻയു ഡൽഹി. 

ജെയ്ൻ കൽപിതസർവകലാശാല / ജെഎസ്എസ് അക്കാദമി /  മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ /ബാംഗളൂർ യൂണിവേഴ്സിറ്റി /യൂണിവേഴ്സിറ്റി ഓഫ് മൈസൂർ /വിശ്വേശ്വരയ്യ ‌ടെക്നളോജിക്കൽ യൂണിവേഴ്സിറ്റി  (കർണാടക)

അണ്ണാ യൂണിവേഴ്സിറ്റി  / ഭാരതീദാസൻ യൂണിവേഴ്സിറ്റി  / മധുരൈ കാമരാജ് യൂണിവേഴ്സിറ്റി  / ശാസ്ത്ര  തഞ്ചാവൂർ /എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട്  / യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്  / അമൃത വിശ്വവിദ്യാപീഠം  / വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (തമിഴ്നാട്)

അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി (യുപി) 

ഡോ. ഡിവൈ പാട്ടീൽ വിദ്യാപീഠ് / സിംബയോസിസ് ഇന്റർനാഷനൽ  (മഹാരാഷ്ട്ര)

76  സ്ഥാപനങ്ങളിലെയും പ്രോഗ്രാമുകളുടെ പട്ടിക യുജിസി വെബ്സൈറ്റിലിലെ ‘നോട്ടിസസ്’ ലിങ്കിലുണ്ട്: www.ugc.gov.in

Content Summary : UG Commission Grants Approval to 76 Institutions for Online Courses - Check Out the List

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS