ജോലിസാധ്യതകളറിഞ്ഞു പഠിക്കാം; നേവൽ ആർക്കിടെക്ചറും ഷിപ് ബിൽഡിങ്ങും

HIGHLIGHTS
  • നേവൽ ആർക്കിടെക്ചർ രൂപകൽപനയിലൊതുങ്ങും.
  • പ്ലാനനുസരിച്ചു ജലവാഹനങ്ങളുടെ നിർമാണമാണു ഷിപ് ബിൽഡിങ്ങിന്റെ മേഖല.
naval-architecture
Representative Image. Photo Credit : Kardasov-Films/Shutterstock
SHARE

ജലവാഹനങ്ങളുടെ രൂപകൽപനയും നിർമാണവും പരിപാലനവുമൊക്കെ ബന്ധപ്പെട്ട പഠനവിഷയങ്ങളാണ് ഈ കോഴ്സുകളുടെ പ്രധാന മേഖല. കരയിൽ വേണ്ട സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുന്നു. നേവൽ ആർക്കിടെക്ചറും ഷിപ് ബിൽഡിങ്ങും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. കൃത്യമായിപ്പറഞ്ഞാൽ നേവൽ ആർക്കിടെക്ചർ രൂപകൽപനയിലൊതുങ്ങും. പ്ലാനനുസരിച്ചു ജലവാഹനങ്ങളുടെ നിർമാണമാണു ഷിപ് ബിൽഡിങ്ങിന്റെ മേഖല.

Read Also : കൈനിറയെ ശമ്പളത്തോടെ ഇഷ്ടജോലി ചെയ്യാം; ഒപ്പം സ്വന്തമാക്കാം ആരോഗ്യമുള്ള മനസ്സും ശരീരവും

വൈവിധ്യമേഖലകൾ

ജലവാഹനങ്ങളിൽ അനന്തവൈവിധ്യമുണ്ട്. വാ ണിജ്യക്കപ്പലുകൾ (കാർഗോ ഷിപ്, ബൾക് കാരിയർ, ഓയിൽ/ഗാസ് ടാങ്കർ, കണ്ടെയ്നർ ഷിപ്),യാത്രക്കപ്പലുകൾ, ക്രൂസ് ഷിപ്, യുദ്ധക്കപ്പലുകൾ (ഫ്രിഗെറ്റ്, ഡിസ്ട്രോയർ, എയർക്രാഫ്റ്റ്കാരിയർ, ആംഫീബിയസ് ഷിപ്, സബ്മറൈൻ),ഐസ് ബ്രേക്കർ, പൈലറ്റ് വെസൽ, ഹവർ ക്രാഫ്റ്റ്, ബാർജ്, യാത്രാ ബോട്ട്, മീൻപിടിത്ത ബോ ട്ട്, ടഗ്, യോട്ട് (yacht) എന്നു തുടങ്ങി എത്രയോഇനങ്ങൾ. കെട്ടിടങ്ങൾ, പാർക്കുകൾ, നഗരങ്ങൾ, കടൽത്തീരങ്ങൾ മുതലായവയുടെ രുപകൽപനയിലും നിർമാണത്തിലുമാണു സാധാരണ ആർക്കിടെക്ചർ ശ്രദ്ധിക്കുന്നതെങ്കിൽ നേവൽ ആർക്കിടെക്ചറാകട്ടെ, കപ്പലുകളടക്കം ജലവാഹനങ്ങളു ടെയും കപ്പലുകളും മറ്റും റിപ്പയർ ചെയ്യാനുള്ള ഡോക്കുകളുടെയും രൂപകൽപനയിലും നിർമാണത്തിലുമാണ്ഊന്നൽ നൽകുന്നത്.

ജോലിസാധ്യതകൾ

ഷിപ്യാഡ്, നാവികസേന, ഡോക്‌യാഡ്, ക്ലാസിഫിക്കേഷൻ സൊസൈറ്റി, ഓയിൽ റിഗ് നിർമാണകേന്ദ്രം, ഷിപ് ഡിസൈനിങ് സ്ഥാപനങ്ങൾ,ഓഷനോഗ്രഫി കേന്ദ്രങ്ങൾ, ഗവേഷണാലയങ്ങൾ മുതലായവയിൽ അവസരം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 28 ഷിപ്യാർഡുകളുണ്ട്. കേന്ദ്ര പൊതുമേഖലയിൽ ആറ്, സംസ്ഥാന സർക്കാരുകളുടേത് രണ്ട്,സ്വകാര്യമേഖലയിൽ 20 എന്നിങ്ങനെ.

∙പൊതുമേഖലയിലെ 6 ഷിപ്യാഡുകൾ:

∙Cochin Shipyard Limited 

∙Garden Reach

Shipbuilders and Engineers, Kolkata 

∙GoaShipyard Limited 

∙Hindustan ShipyardLimited, Visakhapatnam 

∙Hooghly Dock andPort Engineers Limited, Kolkata 

∙MazagonDock Limited, Mumbai

പഠനസൗകര്യങ്ങൾ 

∙IIT Kharagpur: BTech (Hons) Ocean Engineering & Naval Architecture/MTech year dual degree MTech Ocean Engineering & Naval Architecture.

∙IIT Madras: BTech (Naval Architecture &Ocean Engineering/MTech Ocean Technology

∙CUSAT: BTech Naval Architecture & Ship Building (Selection through Cochin UniversityCAT), MTech Computer Aided Structural

Analysis & Design (in Department of ShipTechnology)

∙BTech Naval Architecture & Ship Building (Selrction through Kerala Entrance): Sree Narayana Gurukulam College of Engineering, Kolencherry, Ernakulam/ Christ KnowledgeCity, Kuzhoor, Airapuram, Ernakulam.

Content Summary : Explore the Exciting World of Naval Architecture and Shipbuilding

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA