കേന്ദ്രസർവീസ് ആഗ്രഹിക്കുന്നവർ മോഹിക്കുന്ന ജോലി! മികച്ച തസ്തിക, വിദേശത്തും സർവീസ്

HIGHLIGHTS
  • 30 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി.
  • വിദേശകാര്യമന്ത്രാലയത്തിന്റെ പ്രവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്ന തസ്തികയാണ് ഇത്.
ssc-cgl-2023
Representative image. Photo Credit : AntonioGuillem/istock
SHARE

കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ എഴുതി കേന്ദ്രസർവീസിൽ പ്രവേശിക്കാനാഗ്രഹിക്കുന്നവർ ഏറെ മോഹിക്കുന്ന ഒരു പോസ്റ്റാണ് വിദേശകാര്യമന്ത്രാലയത്തിലെ അസിസ്റ്റന്‌റ് സെക്ഷൻ ഓഫിസർ എന്ന തസ്തിക. ഗ്രൂപ് ബി വിഭാഗത്തിൽപെട്ട പോസ്റ്റാണ് ഇത്. 30 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി. 44,900 മുതൽ 142,400 വരെയുള്ള ശമ്പള സ്‌കെയിലിൽപെട്ടതാണ് ഈ പോസ്റ്റ്.

വിദേശകാര്യമന്ത്രാലയത്തിന്റെ പ്രവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്ന തസ്തികയാണ് ഇത്. ഐഎഫ്എസ് ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകുക, ആശയവിനിമയത്തിലും രേഖ തയാറാക്കുന്നതിലും സഹായിക്കുക തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഈ പോസ്റ്റുമായി ബന്ധപ്പെട്ടുണ്ട്. പരിശീലനവും ഭാഷാപരീക്ഷയും പാസാകുന്നവർക്ക് നിശ്ചിത സ്ഥലങ്ങളിൽ വിദേശ പോസ്റ്റിങ്ങും കിട്ടിയേക്കാം. സെക്ഷൻ ഓഫിസർ അണ്ടർ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ എന്നിങ്ങനെയാണ് ഈ പോസ്റ്റിന്റെ പ്രമോഷൻ വഴി.

സ്റ്റാഫ് സിലക്ഷൻ കമ്മിഷന്റെ (എസ്എസ്സി) കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) പരീക്ഷയ്ക്ക് മിനി സിവിൽ സർവീസെന്നും വിശേഷണമുണ്ട്. കേന്ദ്ര സർവീസിലെ മികച്ച തസ്തികകളിലേക്കു വഴി തുറക്കുന്ന പരീക്ഷയ്ക്കു കൃത്യമായ തയാറെടുപ്പുണ്ടെങ്കിൽ വിജയം ഉറപ്പാക്കാം.സിലബസ് മനസ്സിലാക്കുകയും പരീക്ഷയുടെ  ഘട്ടങ്ങൾക്കും അനുസൃതമായ തയാറെടുപ്പു നടത്തുകയുമാണു വേണ്ടത്.

ssc-cgl-recruitment-2022
Representative Image. Photo Credit: saurabhpbhoyar/Shutterstock

ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (ക്യുഎ), റീസണിങ്, പൊതുവിജ്ഞാനം എന്നീ വിഭാഗങ്ങൾക്ക് 50 മാർക്ക് വീതം മൊത്തം 200 മാർക്കാണ് ഒന്നാംഘട്ടത്തിൽ. ഇംഗ്ലിഷ്, ക്യുഎ, റീസണിങ് എന്നിവ സ്‌കോർ ചെയ്യാൻ എളുപ്പമാണ്. പൊതുവിജ്ഞാനത്തിൽ മാർക്ക് വാങ്ങുക പ്രയാസമാണ്. – മുൻവർഷവിജയികൾ പറയുന്നു.

 സിജിഎൽ ടിയർ 2 പരീക്ഷ 3 ഘട്ടങ്ങളായാണ്. ഇതിൽ ആദ്യഘട്ടം എല്ലാവർക്കും എഴുതാനുള്ളതാണ്. രണ്ടും മൂന്നും ഘട്ടങ്ങൾ തസ്തികകൾക്ക് അനുസരിച്ചാണ് എഴുതുന്നത്. സിജിഎല്ലിന്റെ ഓൺലൈൻ മാതൃകാപരീക്ഷകൾ പല വെബ്‌സൈറ്റുകളിലും ലഭ്യമാണ്. ഇത് ഓരോ ദിവസവും ചെയ്യാം. ഇവയിൽ പലതിലും സ്‌കോറുകൾ താരതമ്യം ചെയ്യാനുള്ള സൗകര്യമുള്ളതിനാൽ നമ്മൾ എവിടെ നിൽക്കുന്നു എന്നും അറിയാൻ സാധിക്കും. 

ഈ വർഷത്തെ സിജിഎൽ വിജ്ഞാപനവും റജിസ്‌ട്രേഷനുമൊക്കെ കഴിഞ്ഞിരുന്നു. ഇത്തവണത്തെ ടിയർ 2 പരീക്ഷ ഒക്ടോബറിലാണ് നടക്കുന്നത്. ssc.nic.in എന്ന വെബ്‌സൈറ്റിലാണ് വിജ്ഞാപനവും ആപ്ലിക്കേഷൻ വിൻഡോയുമൊക്കെ വരാറുള്ളത്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് ഡിപ്പാർട്‌മെന്റ്, സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽവേ, വിദേശകാര്യമന്ത്രാലയം, ഇന്റലിജൻസ് ബ്യൂറോ, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്, കേന്ദ്ര പരോക്ഷ നികുതി ബോർഡ് എന്നിങ്ങനെ വിവിധയിടങ്ങളിലായാണ് തസ്തികകൾ വിളിക്കുന്നത്. തസ്തിക അനുസരിച്ച് പ്രായപരിധിയിൽ വ്യത്യാസമുണ്ട്. 

ssc-exam
Representative Image. Photo Credit : WESTOCK PRODUCTIONS/Shutterstock

Content Summary : Cracking the Combined Graduate Level Exam: How to Secure Your Dream Job as an Assistant Section Officer

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS