ADVERTISEMENT

പൂച്ചയെ ഓടിത്തോൽപിക്കാൻ പാടാണല്ലോ ? ഐഐഎം ക്യാറ്റിന്റെ (കോമൺ അഡ്മിഷൻ ടെസ്റ്റ്) കാര്യവും അങ്ങനെ തന്നെ. രാജ്യത്തെ വിവിധ ഐഐഎമ്മുകളിലേക്കും മറ്റു മികച്ച ബിസിനസ് സ്കൂളുകളിലേക്കുമുള്ള പ്രവേശനപരീക്ഷയായ ക്യാറ്റ് അത്ര എളുപ്പമല്ല; ശ്രമിച്ചാൽ  മികച്ച സ്കോർ നേടുകയും ചെയ്യാം. പരീക്ഷയ്ക്കു  കൃത്യം 2 മാസം മാത്രം ശേഷിക്കെ ഇതാ ചില ടിപ്സ്.

Read Also : വിലപേശി ഉറപ്പിക്കാം മികച്ച ശമ്പളം; ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ മുഷിപ്പിക്കാതെ

പത്താം ക്ലാസ് ലെവൽ, പക്ഷേ

 

പത്താം ക്ലാസ് ലെവൽ പരീക്ഷയാണ് ക്യാറ്റ്. പത്തിലെ ഇംഗ്ലിഷും മാത്‌സും അരച്ചുകലക്കി പഠിക്കണം. ഈ രണ്ടു വിഷയങ്ങളുടെയും ഹൈ ലെവൽ ആപ്ലിക്കേഷൻ ചോദ്യങ്ങളാകും കൂടുതലും. പരീക്ഷയുടെ മൂന്നു ഭാഗങ്ങൾ ഇവ:

 

∙ ഇംഗ്ലിഷ് ചോദ്യങ്ങളടങ്ങിയ വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ (വിഎആർസി).

Representative Image/ Photo Credit : Smolaw/Shutterstock.com
Representative Image/ Photo Credit : Smolaw/Shutterstock.com

∙ പസിലുകൾ ഉൾപ്പെട്ട ഡേറ്റ ഇന്റർപ്രട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ് (ഡിഐഎൽആർ).

∙ കണക്ക് ഉൾപ്പെട്ട ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (ക്യുഎ).

 

Representative Image. Photo Credit : Chinnapong / iStockPhoto.com
Representative Image. Photo Credit : Chinnapong / iStockPhoto.com

ഓരോ വിഭാഗത്തിനും 40 മിനിറ്റ് സമയം വീതം ആകെ 120 മിനിറ്റ്. കഴിഞ്ഞ 2 വർഷങ്ങളിൽ വെർബൽ എബിലിറ്റിയിൽനിന്ന് 24 ചോദ്യങ്ങളും ലോജിക്കൽ റീസണിങ്ങിൽനിന്ന് 20 ചോദ്യങ്ങളും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡിൽനിന്ന് 22 ചോദ്യങ്ങളുമാണുണ്ടായിരുന്നത്. ഒരു ചോദ്യത്തിനു 3 മാർക്ക് വച്ച് ആകെ 198 മാർക്ക്. ഓപ്ഷനുള്ള ചോദ്യങ്ങൾ തെറ്റിച്ചാൽ ഒരു മാർക്ക് കുറയും.

 

ലോ സ്കോറിങ് പരീക്ഷ

 

ക്യാറ്റിന് 198 മാർക്കിൽ 65 കിട്ടിയാലും മികച്ച സ്കോറാണ്. ലോ സ്കോറിങ് പരീക്ഷ ആയതിനാൽ തന്നെ വേഗത്തെക്കാൾ ആവശ്യം കൃത്യതയാണ്. 120 മിനിറ്റ് പരീക്ഷയിൽ ഓരോ 5 മിനിറ്റിലും ഒരു ശരിയുത്തരം നൽകിയാൽ ആകെ 72 മാർക്ക് ലഭിക്കും. ഇതിനു മുൻവർഷ ചോദ്യപ്പേപ്പറുകളും മോക് ടെസ്റ്റുകളും എഴുതി പരിശീലിക്കേണ്ടതുണ്ട്. ബിരുദ വിഷയം, വർക്ക് എക്സ്പീരിയൻസ്, ജെൻഡർ എന്നിവ കൂടി പരിഗണിച്ചാണ് കട്ട്ഓഫ് തീരുമാനിക്കുക.

എൻജിനീയറിങ്ങിനുശേഷം ക്യാറ്റ് എഴുതുന്നവർ കൂടുതലായതിനാൽ ആ വിഭാഗക്കാർ കൂടുതൽ മാർക്ക് നേടേണ്ടി വന്നേക്കും. എംബിബിഎസ്, നിയമ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠിച്ചവരെക്കാൾ എളുപ്പമാണ് ക്യാറ്റ് ജയിക്കാൻ.

 

എങ്ങനെ ഒരുങ്ങാം ?

renjith
രഞ്ജിത് ജോഷ്വ

 

∙ വെർബൽ എബിലിറ്റി സെഷൻ: തന്നിരിക്കുന്ന ഇംഗ്ലിഷ് പാസേജുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണു ചെയ്യേണ്ടത്. ഇതു മോക് ടെസ്റ്റിലൂടെ പരിശീലിക്കണം.

∙ ലോജിക്കൽ റീസണിങ്: മുൻവർഷങ്ങളിൽ 4 പസിൽ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒരു പസിൽ ചോദ്യത്തിൽ 5 ഉപചോദ്യങ്ങളുണ്ട്. ഇത്തരത്തിൽ ഒരു പസിലിൽനിന്നു 15 മാർക്ക് ലഭിക്കും. 2 പസിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മികച്ച സ്കോറിലേക്കെത്താം.

∙ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്: എളുപ്പമുള്ളവ കൂടുതൽ പഠിച്ചു തയാറെടുക്കാം. കണക്കിൽ റേഷ്യോ, ആവറേജ്, പ്രോഫിറ്റ് ലോസ്, ടൈം ആൻഡ് ഡിസ്റ്റൻസ് തുടങ്ങി എളുപ്പമുള്ള പാഠങ്ങൾ ഈ ദിവസങ്ങളിൽ കൂടുതൽ പഠിക്കുക. മാത്‌സ് സെഷനിൽനിന്ന് ആവശ്യത്തിനുള്ള മാർക്ക് ഈ പാഠങ്ങളിൽനിന്നു തന്നെ ലഭിക്കും.

 

തുടക്കക്കാരും അല്ലാത്തവരും

 

ക്യാറ്റിന് ഒരുങ്ങുന്നവർ പല വിഭാഗക്കാരുണ്ട് - നിലവിലെ അവസാന വർഷ വിദ്യാർഥികൾ, ഒരു വർഷമായി കോച്ചിങ്ങിനു പോകുന്നവർ എന്നിങ്ങനെ.

 

∙ ആദ്യമായി പരീക്ഷ എഴുതുന്നവർ ഓർക്കുക- ഇതു ലോ സ്കോറിങ് പരീക്ഷയാണ്. എല്ലാ ചോദ്യത്തിനും ഉത്തരം എഴുതേണ്ടതില്ല. മോക് ടെസ്റ്റുകൾ എഴുതി പഠിക്കുന്നതാണ് ഇക്കൂട്ടർക്ക് ഇനി നല്ലത്. പരീക്ഷയെപ്പറ്റി കൂടുതൽ അറിയാനും സാധിക്കും. ക്രാഷ് കോഴ്സുകൾക്കു ചേർന്നവരാണെങ്കിൽ പരിശീലകരുടെ ഷെഡ്യൂൾ കൃത്യമായി പാലിക്കണം.

 

∙ ഒരു വർഷമായി പഠിക്കുന്നവർ ഇനിയും സിലബസ് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ പുതുതായി പാഠങ്ങൾ പഠിക്കുന്നതിലും നല്ലതു പഠിച്ച ഭാഗങ്ങൾ കൂടുതൽ നന്നായി പഠിക്കുന്നതാണ്. ഏറ്റവും നന്നായി സ്കോർ ചെയ്യാമെന്ന് ഉറപ്പുള്ള ഭാഗങ്ങളിൽനിന്ന് ഒരു മാർക്ക് പോലും കളയാതിരിക്കാൻ ശ്രദ്ധിക്കുക. പ്രയാസമുള്ള ഭാഗങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക.

 

മോക് ടെസ്റ്റ് നടത്തി അതിന്റെ ഫലം പരിശോധിച്ച് തെറ്റിയവ വീണ്ടും പഠിക്കുക. എന്തുകൊണ്ടു തെറ്റി, എങ്ങനെ തെറ്റി, തെറ്റാതിരിക്കാൻ എന്തു ചെയ്യണം എന്നിങ്ങനെയുള്ള തയാറെടുപ്പു വേണം. അവസാന ദിവസങ്ങൾ പൂർണമായും നിങ്ങൾക്കു മികവുള്ള ഭാഗങ്ങൾക്കു മാത്രമായി മാറ്റിവയ്ക്കുക.

 

രഞ്ജിത് ജോഷ്വ

(തിരുവനന്തപുരം സ്വദേശി; കഴിഞ്ഞതവണ 100 പെർസന്റൈൽ ലഭിച്ചിരുന്നു)

 

Content Summary : Mastering the IIM CAT Exam: Top Tips to Achieve a Good Score in Just 2 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com