ADVERTISEMENT

പിഎസ്‌സി പരീക്ഷകളിൽ അടിസ്ഥാനശാസ്ത്രത്തിൽനിന്നു സ്ഥിരമായി ചോദ്യങ്ങൾ ഉണ്ടാകുമെന്ന് അറിയാമല്ലോ. ദ്രാവകങ്ങളുടെ പ്രത്യേകതകൾ സംബന്ധിച്ച ചോദ്യങ്ങൾ ഈ ഭാഗത്ത് ഉൾപ്പെടാറുണ്ട്. ചില മാതൃകാ ചോദ്യങ്ങൾ നോക്കാം.

Read Also : പത്തുപേരുടെ മുന്നിൽ സംസാരിക്കുമ്പോൾ മുട്ടുവിറയ്ക്കുമോ

1) പ്രതലബലത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത് ?

(1) പ്രതലബലം അനുഭവപ്പെടുന്നത് പ്രതലത്തിന് സമാന്തരമായാണ്.

(2) ജലോപരിതലത്തിലെ കണികകൾ പരസ്പരം ആകർഷിക്കുന്നതുമൂലം ജലോപരിതലം ഒരു പാട പോലെ വലിഞ്ഞു നിൽക്കുന്നു.

 

A. (1) & (2) ശരിയാണ്

B. (1) & (2) തെറ്റാണ്

C. (1) ശരിയാണ് (2) തെറ്റാണ്

D. (2) ശരിയാണ് (1) തെറ്റാണ്

 

2) സസ്യങ്ങളും വൃക്ഷങ്ങളും മണ്ണിൽനിന്ന് വേരുകൾ വഴി വെള്ളം ഇലകളിലേക്ക് എത്തിക്കുന്ന പ്രതിഭാസം ?

A. കേശികത്വം

B. ഭൂഗുരുത്വം

C. അഡ്ഹിഷൻ

D. വിസ്കോസിറ്റി

 

3) താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത വസ്തുത ?

(1) വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങളാണ് വിസ്കസ് ദ്രാവകങ്ങൾ

(2) വിസ്കസ് ദ്രാവകത്തിന് ഉദാഹരണമാണ് മണ്ണെണ്ണ

(3) വിസ്കോസിറ്റി കുറഞ്ഞ ദ്രാവകങ്ങളാണ് മൊബൈൽ ദ്രാവകങ്ങൾ

(4) മൊബൈൽ ദ്രാവകത്തിന് ഉദാഹരണമാണ് തേൻ

A. (1) & (3)

B. (2) & (4)

C. (1) & (4)

D. (2) & (3)

 

4) ദ്രാവകങ്ങളുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന ബലം ?

 

A. ദ്രവ്യബലം

B. ആവേഗബലം

C. ഘർഷണബലം

D. പ്രതലബലം

 

5) കേശികത്വം സംബന്ധിച്ച് താഴെയുള്ള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

(1) ഒരു നേരിയ കുഴലിലൂടെയോ സൂക്ഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്നു.

(2) ഭൂഗുരുത്വത്തിനെതിരായി ദ്രാവകം ഉയരുന്നത് കേശിക ഉയർച്ച എന്നറിയപ്പെടുന്നു.

(3) ഭൂഗുരുത്വത്തിനെതിരായി ദ്രാവകം താഴുകയാണെങ്കിൽ അതിനെ കേശിക താഴ്ച എന്നു വിളിക്കുന്നു.

 

A. ഇവയെല്ലാം

B. (1) മാത്രം

C. (2) & (3)

D. (1) & (2)

 

6) ഒരു വസ്തു ദ്രവത്തിൽ ആയിരിക്കുമ്പോൾ അനുഭവപ്പെടുന്ന പ്ലവക്ഷമബലം കണക്കാക്കുന്നതെങ്ങനെ ?

 

A. വസ്തുവിന്റെ വ്യാപ്തം കണ്ടെത്തുന്നതിലൂടെ

B. വസ്തുവിന്മേൽ താഴേക്ക് അനുഭവപ്പെടുന്ന ഭാരം കണ്ടെത്തുന്നതിലൂടെ

C. വസ്തുവിന് ആ ദ്രവത്തിൽ ഉണ്ടായ ഭാരക്കുറവ് കണ്ടെത്തുന്നതിലൂടെ

D. ഇവയൊന്നുമല്ല

 

ഉത്തരങ്ങൾ: 1A, 2A, 3B, 4D, 5A, 6C

 

Content Summary : Crack the Code: Test Your Knowledge of Liquid Properties with these PSC Exam Questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com