ADVERTISEMENT

ഐടി കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ റിക്രൂട്മെന്റുകളിൽ തുടക്കക്കാർക്കായി ക്യാംപസ് പ്ലേസ്മെന്റ് പതിവാണ്. എന്നാൽ, ഇതല്ലാതെ ദേശീയതലത്തിൽ വിവിധ കമ്പനികളിലേക്കു ഒട്ടേറെ റിക്രൂട്മെന്റ് പരീക്ഷകളുണ്ട്.

1–ടിസിഎസ് എൻക്യുടി

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) നടത്തുന്ന ദേശീയ റിക്രൂട്മെന്റ് ടെസ്റ്റാണ് ടിസിഎസ് എൻക്യുടി അഥവാ നാഷനൽ ക്വാളിഫയർ ടെസ്റ്റ്. ടിസിഎസിനു പുറമേ, ഐടി, നോൺ ഐടി വ്യവസായ രംഗത്തെ 23 മേഖലകളിൽ നിന്നുള്ള 2700ൽ അധികം കമ്പനികൾ ഇതിൽ പങ്കാളികളാണ്.

2 മുതൽ 4 ആഴ്ച ഇടവേളകളിൽ എൻക്യുടി നടത്താറുണ്ട്. അടുത്ത പരീക്ഷയ്ക്കു നവംബർ 1 വരെ അപേക്ഷിക്കാം. ഫൈനൽ ഇയർ, പ്രീഫൈനൽ ഇയർ വിദ്യാർഥികൾക്കും 2018 മുതൽ 2022 വരെ പഠിച്ചിറങ്ങിയവർക്കും 2 വർഷം വരെ തൊഴിൽപരിചയമുള്ള പ്രഫഷനലുകൾക്കും അപേക്ഷിക്കാം. പല പരീക്ഷാ പാക്കേജുകളിൽ നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. എൻക്യുടി ഐടി പരീക്ഷ ഐടിക്കാർക്കു മാത്രമുള്ളതാണ്. 2 വർഷം കാലാവധിയുള്ള സ്കോർ കാർഡ് ലഭിക്കും. https://learning.tcsionhub.in/hub/national-qualifier-test/

2– ഇൻഫോസിസ്

ഇൻഫോസിസിന്റെ റിക്രൂട്മെന്റിന് ഓൺലൈൻ ടെസ്റ്റ്, ടെക്നിക്കൽ ഇന്റർവ്യൂ, എച്ച്ആർ ഇന്റർവ്യൂ എന്നീ ഘട്ടങ്ങളുണ്ട്. ബിഇ, ബിടെക്, എംടെക്, എംഎസ്‌സി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. ബാക്‌ലോഗ് പാടില്ലെന്നു നിബന്ധനയുണ്ട്. മാത്‌സ്, അനലിറ്റിക്കൽ റീസണിങ്, വെർബൽ എബിലിറ്റി, കോഡിങ്, പസിൽ സോൾവിങ് തുടങ്ങിയവയിലെ ശേഷി പരിശോധിക്കുന്നതാണ് ഓൺലൈൻ ടെസ്റ്റ്. ഓൺലൈൻ ടെസ്റ്റിനു കംപ്യൂട്ടറിൽനിന്നു തന്നെ കയറുന്നതാണ് ഉചിതം. സി, സി പ്ലസ്പ്ലസ്, ഡേറ്റാ സ്ട്രക്ചർ തുടങ്ങിയവയിലെ നൈപുണ്യം ടെക്നിക്കൽ ഇന്റർവ്യൂവിൽ പരിശോധിക്കും.

3–ആംകാറ്റ്

എൻട്രി ലവൽ ജോലികൾക്കായി ഫ്രഷർ ബിരുദധാരികളുടെ മികവു വിലയിരുത്തുന്ന അസസ്മെന്റ് ടെസ്റ്റാണ് ആസ്പയറിങ് മൈൻഡ്‌സ് കംപ്യൂട്ടർ അഡാപ്റ്റിവ് ടെസ്റ്റ്. ആയിരത്തിലധികം കമ്പനികൾ ആംകാറ്റ് സ്കോർ ഉപയോഗിക്കുന്നുണ്ട്. സ്‌നാപ് ഡീൽ, ഐടിസി, ആക്സിസ് ബാങ്ക്, ആക്സഞ്ചർ എന്നിവ ഇതിൽ ഉൾപ്പെടും. കമ്യൂണിക്കേഷൻ സ്കിൽസ്, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് സ്കിൽസ് തുടങ്ങിയവ പരിശോധിക്കുന്നതാണ് ഈ പരീക്ഷ. ഒരുവർഷമാണു സ്കോർ കാലാവധി. https://www.myamcat.com/

4–കോക്യൂബ്‌സ്

മറ്റൊരു പ്രശസ്തമായ ഹയറിങ് ടെസ്റ്റാണ് കോക്യൂബ്‌സ്. ഐടി പ്രോഡക്ട്സ് ആൻഡ് സർവീസസ്, നോളജ് പ്രോസസിങ് ഔട്സോഴ്സിങ് എന്നീ മേഖലകളിലെ കമ്പനികളുമായി സഹകരിച്ചാണ് ഈ പരീക്ഷ.കംപ്യൂട്ടർ, പ്രോഗ്രാമിങ് ശേഷി, പഴ്സനാലിറ്റി സ്കിൽസ്, ആപ്റ്റിറ്റ്യൂഡ്, ടെക്നിക്കൽ സ്കിൽസ് തുടങ്ങിയവ വിലയിരുത്തും. സ്കോർ കാലാവധി ഒരു വർഷം. https://www.cocubes.com/ 

5–ഇ ലിറ്റ്മസ്

ഐടി മേഖലയിലേക്കുള്ള റിക്രൂട്ടിങ് ടെസ്റ്റുകളിൽ ഏറ്റവും പഴക്കമുള്ള പരീക്ഷ. പ്രോബ്ലം സോൾവിങ്, റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, വെർബൽ എബിലിറ്റി തുടങ്ങിയ ശേഷികൾ പരിശോധിക്കും. 2 വർഷമാണ് സ്‌കോർ കാലാവധി. മക്കഫി, ഐബിഎം, ആക്സഞ്ചർ, ഐടിസി ഇൻഫോടെക്, എച്ച്സിഎൽ, മൈൻഡ് ട്രീ തുടങ്ങിയ കമ്പനികൾ ഈ ടെസ്റ്റ് സ്കോർ ഉപയോഗിക്കാറുണ്ട്. https://www.elitmus.com/ 

6– മെറ്റ്

മെറ്റിൽ എംപ്ലോയബിലിറ്റി ടെസ്റ്റ്. കമ്യൂണിക്കേഷൻ സ്കിൽ, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് സ്കിൽ, ടെക്നിക്കൽ സ്കിൽസ് എന്നിവ പരിശോധിക്കും. 700ൽ അധികം കമ്പനികൾ റിക്രൂട്മെന്റിന് ഇതുപയോഗിക്കുന്നു. സ്കോർ കാലാവധി ഒരു വർഷം. https://mettl.com/ 

7– സിയറ്റ്

പ്രമുഖ തൊഴിൽവിവര പോർട്ടലായ ഫ്രഷേഴ്സ് വേൾഡ് നടത്തുന്ന കോർപറേറ്റ് എംപ്ലോയബിലിറ്റി അസസ്മെന്റ് ടെസ്റ്റ്. ആപ്റ്റിറ്റ്യൂഡ്, ടെക്നിക്കൽ സ്കിൽസ്, കമ്യൂണിക്കേഷൻ സ്കിൽസ് എന്നിവ പരിശോധിക്കും. സി, സി പ്ലസ്പ്ലസ്, ഡോട്ട് നെറ്റ്, ജാവ, നെറ്റ്‌വർക്കിങ്, പിഎച്ച്പി, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് തുടങ്ങിയവയിലെ നൈപുണ്യം പരിശോധിക്കുന്നതാണു ടെക്നിക്കൽ സെഷൻ. https://www.freshersworld.com/ceat 

content Summary :

Boost Your IT Career: Ace the Elitmus and Mettl Employability Tests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com