ADVERTISEMENT

ഒൻപതര ലക്ഷം പേർ അപേക്ഷിച്ച ഖാദി ബോർഡ്-എൽഡിസി പ്രിലിമിനറി പരീക്ഷയുടെ കഴിഞ്ഞദിവസം നടന്ന ഒന്നാം ഘട്ടം താരതമ്യേന എളുപ്പമായിരുന്നു. എൽഡിസി പരീക്ഷകളുടെ പതിവു നിലവാരം ഇതിനുണ്ടായിരുന്നില്ല.

ഈയിടെ യൂണിവേഴ്സിറ്റി എൽജിഎസ് പ്രിലിമിനറി പരീക്ഷയിലെ വിവിധ ഘട്ടങ്ങളിൽ വന്ന ഒട്ടേറെ ചോദ്യങ്ങൾ അതേപടി ഈ പരീക്ഷയിൽ ആവർത്തിച്ചു. ആ ചോദ്യപ്പേപ്പറുകൾ ഉപയോഗിച്ച് പരിശീലനം നടത്തിയവർക്ക് വളരെ എളുപ്പത്തിൽ ഉത്തരങ്ങൾ കിട്ടുമായിരുന്നു.

ഉയർന്ന നിലവാരം പുലർത്തിയ പതിനഞ്ചോളം ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഐസോടോപ്പുകളുടെ ജോടി കണ്ടെത്തുക എന്നൊരു ചോദ്യമുണ്ടായിരുന്നു. എളുപ്പമുള്ള ചോദ്യമാണെങ്കിലും പലരും വിട്ടുകളഞ്ഞു. സൂത്രവാക്യങ്ങൾ കാണുമ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം എഴുതാനേ പറ്റില്ലെന്നു കരുതരുത്. 5 - 10 ക്ലാസുകളിലെ കെമിസ്ട്രി ഭാഗങ്ങൾ നന്നായി പഠിച്ചാൽ ഈ പ്രശ്നം മറികടക്കാവുന്നതേയുള്ളൂ.

മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റിയിൽ 12 -13 മാർക്ക് വാങ്ങാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. നന്നായി പഠിച്ച ഉദ്യോഗാർഥികൾക്ക് 19 -20 മാർക്ക് വരെയും കിട്ടും.പൊതുവിജ്ഞാന ഭാഗത്തെ 6 –8 ചോദ്യങ്ങൾ  ഉയർന്ന നിലവാരമുള്ളവയായിരുന്നു. ശരാശരി രീതിയിൽ പഠിച്ചുപോയവർ നെഗറ്റീവ് മാർക്ക് വരുത്തിവയ്ക്കാതെ ഈ ചോദ്യങ്ങൾ വിട്ടുകളയുന്നതാണു നല്ലത്.

ഇത്തരത്തിൽ ചില ചോദ്യങ്ങൾ ഒഴിവാക്കിയാലും 70– 80 മാർക്ക് നേടാൻ പ്രയാസമില്ലായിരുന്നു. പരീക്ഷയുടെ അടുത്ത ഘട്ടങ്ങൾ നടക്കാനിരിക്കുന്നതേയുള്ളൂ. അതിനാൽ കട്ട് ഓഫ് മാർക്ക് ഇപ്പോൾ പറയാനാകില്ല. ഇനിയുള്ള ഘട്ടങ്ങളിലെ പരീക്ഷ കടുപ്പമായിരിക്കുമോ എളുപ്പമായിരിക്കുമോ എന്നും അറിയില്ലല്ലോ.. അടുത്തഘട്ടങ്ങളിൽ പരീക്ഷ എഴുതുന്നവർ ഈ ചോദ്യപ്പേപ്പർ ഉപയോഗിച്ച് നന്നായി പരിശീലനം നടത്തുക. ഏതെല്ലാം ഭാഗത്തുനിന്നാണ് ചോദ്യങ്ങൾ വന്നിട്ടുള്ളതെന്നു കൃത്യമായി മനസ്സിലാക്കി പഠിക്കുക.

Content Summary : Avoid common mistakes in the Khadi Board-LDC exam and boost your chances of success

Content Summary :

Avoid common mistakes in the Khadi Board-LDC exam and boost your chances of success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com