ADVERTISEMENT

സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്‌എഫ്) 215 സ്‌പോർട്‌സ് ക്വോട്ട ഒഴിവുകളിലേക്ക് 28 വരെ അപേക്ഷിക്കാം. ഹെഡ്‌ കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്. ദേശീയ/സംസ്‌ഥാന തലങ്ങളിൽ കഴിവു തെളിയിച്ച വനിതാ / പുരുഷ താരങ്ങൾക്കാണ് അവസരം. 

∙വിദ്യാഭ്യാസ യോഗ്യത: പ്ലസ്‌ ടു ജയം/തത്തുല്യം.

∙പ്രായം: 18–23 (2023 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി). അർഹർക്ക് ചട്ടപ്രകാരം ഇളവ്. 

∙ശമ്പളം: 25,500– 81,100 രൂപ. 

∙സ്‌പോർട്‌സ് യോഗ്യത: വ്യക്‌തിഗത/ടീം ഇനങ്ങളിൽ രാജ്യാന്തര ടൂർണമെന്റിൽ സീനിയർ/ജൂനിയർ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം; അല്ലെങ്കിൽ സീനിയർ/ജൂനിയർ നാഷനൽ ഗെയിംസ്/ചാംപ്യൻഷിപ്പിൽ മെഡൽ വേണം; അല്ലെങ്കിൽ നാഷനൽ ഗെയിംസ്/ചാംപ്യൻഷിപ്പിന്റെ സീനിയർ/ജൂനിയർ തലത്തിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ചവരാകണം; അല്ലെങ്കിൽ ദേശീയ ഇന്റർ യൂണിവേഴ്‌സിറ്റി ചാംപ്യൻഷിപ്പിൽ മെഡൽ വേണം; അല്ലെങ്കിൽ ദേശീയ സ്‌കൂൾ ഗെയിംസ്/ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയവരാകണം. (2021 ജനുവരി 1–2023 നവംബർ 28 കാലയളവിൽ നടന്ന മത്സരങ്ങളായിരിക്കണം). 

∙ശാരീരിക യോഗ്യത: പുരുഷൻ–ഉയരം 167 സെ.മീ, നെഞ്ചളവ് 81–86 സെ.മീ, സ്ത്രീ– ഉയരം 153 സെ.മീ, നെഞ്ചളവ് ബാധകമല്ല. ശാരീരികയോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 

∙അപേക്ഷാ ഫീസ്: 100 രൂപ. എസ്‌സി/എസ്ടി, വനിതാ അപേക്ഷകർക്കു ഫീസില്ല. ഒഴിവുള്ള സ്‌പോർട്‌സ് ഇനങ്ങൾ, അപേക്ഷിക്കേണ്ട വിധം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://cisfrectt.cisf.gov.in 

Content Summary:

Grab the opportunity: Over 200 sports quota vacancies in CISF, apply now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com