ADVERTISEMENT

തിരുവനന്തപുരം ∙ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വർധിച്ചു വരുന്ന സാഹചര്യത്തിൽ മികച്ച തൊഴിൽ നേടാൻ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രോഡക്ട് ഡിസൈന്‍ എൻജിനീയര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അസാപ് കേരള അവസരമൊരുക്കുന്നു. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക് വെഹിക്കിൾ സെന്ററിലാണ് പരിശീലനം. അസാപ് കേരളയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ കോഴ്‌സുകൾക്കു വേണ്ടി സജ്ജമാക്കിയ മികച്ച ലാബ് സൗകര്യത്തിലാണ് കോഴ്സ്. 18 മുതൽ 45 വരെ വയസ്സ് ഉള്ളവർക്ക് ഈ സൗജന്യ കോഴ്സിന് അപേക്ഷിക്കാം. 

50% സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ളവർ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി തിരുവല്ല മല്ലപ്പള്ളി റോഡിലെ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെത്തി അഡ്മിഷന്‍ എടുക്കണം. ക്ലാസുകൾ ഈ മാസം 20 നു തുടങ്ങും. 

ഓൺലൈനായും അപേക്ഷിക്കാം: https://link.asapcsp.in/evnow 

കൂടുതൽ വിവരങ്ങൾക്ക്: 96560 43142, 799 449 7989

English Summary:

Grab Your Seat in Asap Kerala's Free Electric Vehicle Engineering Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com