പ്രായം 15 നും 24നും ഇടയിലാണോ?; 3093 അപ്രന്റിസ് ഒഴിവുകളുമായി റെയിൽവേ വിളിക്കുന്നു
Mail This Article
ന്യൂഡൽഹി ആസ്ഥാനമായ നോർത്തേൺ റെയിൽവേയിൽ 3093 അപ്രന്റിസ് ഒഴിവ്. ജനുവരി 11വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrcnr.org
∙ട്രേഡുകൾ: ഇലക്ട്രിഷ്യൻ, ഫിറ്റർ, ഡീസൽ മെക്കാനിക്, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), മെഷിനിസ്റ്റ്, ടർണർ, വയർമാൻ, കാർപെന്റർ, പെയിന്റർ (ജനറൽ),മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, മേസൺ (ബിൽഡിങ് & കൺസ്ട്രക്ടർ), മോട്ടോർ വെഹിക്കിൾ മെക്കാനിക്, മെക്കാനിക് (മെഷീൻ ടൂൾ മെയിന്റനൻസ്), റഫ്രിജറേഷൻ & എസി, ഫോർജർ & ഹീറ്റ് ട്രീറ്റർ, വെൽഡർ (സി & ജി, വെൽഡർ സ്ട്രക്ചറൽ, എംഎംവി, ട്രിമ്മർ, ബ്ലാക്ക് /സ്മിത്ത്, റിവെറ്റർ
∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. യോഗ്യതാപരീക്ഷയിലെ മാർക്കിന്റെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
∙പ്രായം: 15–24. പട്ടികവിഭാഗത്തിന് അഞ്ചും മറ്റു പിന്നാക്കവിഭാഗത്തിനു മൂന്നും ഭിന്നശേഷിക്കാർക്കു 10 വർഷവും ഇളവ്.
യോഗ്യത 2023 ഡിസംബർ 4 അടിസ്ഥാനമാക്കിയും പ്രായം 2024 ജനുവരി 11 അടിസ്ഥാനമാക്കിയും കണക്കാക്കും.
∙ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.