ആയുർവേദ പരിശീലനം നടത്താം ഗുരുശിഷ്യപരമ്പര സമ്പ്രദായത്തിൽ; ഇപ്പോൾ അപേക്ഷിക്കാം
Mail This Article
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ ഡൽഹിയിലെ ‘രാഷ്‌ട്രീയ ആയുർവേദ വിദ്യാപീഠം’ (നാഷനൽ അക്കാദമി ഓഫ് ആയുർവേദ), രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഗുരുശിഷ്യപരമ്പര സമ്പ്രദായത്തിലുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് പരിശീലനം നടത്തുന്നു. രേഖകൾ സഹിതം തപാൽ വഴി 27 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 18% ജിഎസ്ടി അടക്കം 2360 രൂപ ഓൺലൈനായി അടയ്ക്കണം; പട്ടികവിഭാഗമെങ്കിൽ 1180 രൂപ.
Rashtriya Ayurveda Vidyapeeth, National Academy of Ayurveda, Dhanwantari Bhavan, Road No. 66, Punjab Bhag (West), New Delhi – 110 026; ഫോൺ: 011- 41681265; ravidyapeethdelhi@gov.in; വെബ്: www.ravdelhi.nic.in.
യോഗ്യത: ബിഎഎംഎസ്. ഈ മാസം 27നു മുൻപ് ഇന്റേൺഷിപ് പൂർത്തിയാക്കണം. 30 വയസ്സു കവിയരുത്. പിന്നാക്ക / പട്ടിക / സർക്കാർ സ്പോൺസേഡ് വിഭാഗക്കാർക്ക് യഥാക്രമം 33/35/35 വരെയാകാം. ആയുർവേദ പിജിയുള്ളവർക്ക് 2 വർഷം കൂടുതലും. ഭിന്നശേഷി വിഭാഗത്തിന് 5 വർഷം അധിക ഇളവുണ്ട്. സ്‌റ്റൈപൻഡ് മാസം 15,820 രൂപയും ക്ഷാമബത്തയും.
സ്ഥിരം മെഡിക്കൽ ഓഫിസർമാരെ സർക്കാരിനു സ്പോൺസർ ചെയ്യാം. ഇവർക്ക് പരമാവധി 10% സീറ്റ് സംവരണമുണ്ട്; സ്റ്റൈപൻഡില്ല. ഗുരുവിന്റെ പേര് വ്യവസ്ഥകൾ പാലിച്ച് വിദ്യാർഥിക്കു നിർദേശിക്കാം.തൃശൂർ ഉൾപ്പെടെ 6 കേന്ദ്രങ്ങളിൽ ജനുവരി ഏഴിനു 12 മണി മുതൽ എഴുത്തുപരീക്ഷ നടത്തും.