ADVERTISEMENT

ചോദ്യം: പ്രിന്റിങ് ടെക്നോളജി പഠനത്തിന്റെ വിശദാംശങ്ങൾ അറിയണമെന്നുണ്ട്. തൊഴിലവസരങ്ങളുണ്ടോ ?

– ഷൈൻ

ഉത്തരം: ശാസ്ത്രവും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്‌, കെമിക്കൽ, കംപ്യൂട്ടർ സയൻസ് തുടങ്ങിയ എൻജിനീയറിങ് ശാഖകളും കൈകോർക്കുന്ന മൾട്ടിഡിസിപ്ലിനറി മേഖലയാണ് പ്രിന്റിങ്. കംപ്യൂട്ടർ, ഇലക്ട്രോണിക് സാങ്കേതികവിദ്യകളുടെ ആവിർഭാവത്തോടെ അച്ചടിവിദ്യയിൽ അദ്ഭുതകരമായ മാറ്റങ്ങൾ വന്നു. പത്രമാധ്യമങ്ങൾ, ആനുകാലികങ്ങൾ, പുസ്തക പ്രസിദ്ധീകരണശാലകൾ, പരസ്യമേഖല, പാക്കേജിങ്, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിലെല്ലാം പ്രിന്റിങ് പ്രഫഷനലുകൾക്ക് തൊഴിലവസരങ്ങളുണ്ട്.

പോളിടെക്നിക്കുകളിലെ ത്രിവത്സര ഡിപ്ലോമയ്ക്ക് എസ്എസ്എൽസിയാണ് കുറഞ്ഞ യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളോടെ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ബിടെക്കിനു ചേരാം. അധികം സീറ്റില്ലാത്തതിനാൽ പഠിച്ചിറങ്ങുന്നവർക്ക് മികച്ച തൊഴിൽസാധ്യതയുണ്ട്. ചില പ്രധാന സ്ഥാപനങ്ങൾ ചുവടെ:

ബിടെക്, എംടെക്
മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മണിപ്പാൽ

കോളജ് ഓഫ് എൻജിനീയറിങ്, ഗിണ്ടി, ചെന്നൈ

ജാദവ്പുർ സർവകലാശാല, കൊൽക്കത്ത

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് & ടെക്നോളജി

ഗുരു ജാംബേശ്വർ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി, ഹിസാർ

ഡിപ്ലോമ
ഗവ.പോളിടെക്നിക്, ഷൊർണൂർ

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി, മുംബൈ

റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി, കൊൽക്കത്ത

ഡൽഹി സ്കിൽ & ഒൻട്രപ്രനർഷിപ് യൂണിവേഴ്സിറ്റി

ബി വൊക്
ഡൽഹി സർവകലാശാല

സെന്റ് തോമസ് കോളജ്, പാലാ

കലിംഗ സർവകലാശാല, റായ്പുർ

ഗുരുനാനാക് ദേവ് സർവകലാശാല, അമൃത്‌സർ

എംഎസ്‌സി
കുരുക്ഷേത്ര സർവകലാശാല, കുരുക്ഷേത്ര

പഠന സംബന്ധമായ 

സംശയങ്ങൾ ചോദിക്കാൻ 

ഇ-മെയിൽ: 

askgurumm@gmail.com

തപാൽ വിലാസം:  

Career Guru, Editorial, 

Malayala Manorama, 

Kottayam - 1

Content Summary:

Explore How Technological Advances Boost Career Prospects in Printing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com