ADVERTISEMENT

ജൈവശാസ്ത്രം, ബയോടെക്നോളജി, ബയോ–എൻജിനീയറിങ്, മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യസംരക്ഷണം, അഗ്രികൾചർ, വെറ്ററിനറി സയൻസ്, ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിലെ പുതുപുത്തൻ മേഖലകളിൽ വിദേശത്ത് ഗവേഷണം നടത്തുന്ന ഇന്ത്യക്കാർക്ക് സ്വദേശത്തു മടങ്ങിയെത്തി ഗവേഷണം തുടരാൻ ആകർഷകമായ അവസരം. കേന്ദ്ര ബയോടെക്നോളജി വകുപ്പാണ് ‘രാമലിംഗസ്വാമി റീ–എൻട്രി ഫെലോഷിപ്’ നടപ്പാക്കുന്നത്.

പ്രസക്ത വിഷയത്തിൽ പിഎച്ച്ഡി /എംഡി /എംടെക് യോഗ്യത വേണം. മികച്ച ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടാവണം. നടത്താനുദ്ദേശിക്കുന്ന ഗവേഷണത്തിന്റെ വിശദാംശങ്ങൾ അറിയിക്കണം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാനദിവസം 45 വയസ്സു കവിയരുത്. തിരിച്ചെത്തി ഒരു വർഷം തികയാത്തവർക്കും അപേക്ഷിക്കാം; വനിതകൾക്ക് 2 വർഷം വരയാകാം. പക്ഷേ ഇന്ത്യയിൽ സ്ഥിരംജോലി നേടിയിട്ടുണ്ടാകാൻ പാടില്ല.

ഇന്ത്യയിലെ സർവകലാശാല / ശാസ്ത്രസാങ്കേതിക സ്ഥാപനം / ഗവേഷണകേന്ദ്രം കണ്ടെത്തി, അനുമതി നേടണം. ഈ സ്ഥാപനം വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രതിമാസം ഒരു ലക്ഷം രൂപ ഫെലോഷിപ്പും 18,500 രൂപ വീട്ടുവാടകയും, പ്രതിവർഷം 13 ലക്ഷം രൂപ റിസർച് ഗ്രാന്റ്, ഗവേഷണ സ്ഥാപനത്തിന് പ്രതിവർഷം 50,000 രൂപ എന്നിങ്ങനെയും 3 വർഷത്തേക്കു ലഭിക്കും. തുടർന്ന് 2 വർഷത്തേക്കു നീട്ടാനും വ്യവസ്ഥയുണ്ട്. സ്ഥിരംജോലി സ്വീകരിക്കുന്നപക്ഷം റിസർച് ഗ്രാന്റ് മാത്രം തുടർന്നു ലഭിക്കും. ഫെബ്രുവരി 15ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഹാർഡ് കോപ്പി നിർദേശാനുസരണം എത്തിക്കുകയും വേണം. വെബ്: https://rrfdbtindia.in & https://dbtindia.gov.in. ഫോൺ: 0129 – 2848538; ഇമെയിൽ: dbt.risfelllowship@rcb.res.in.

Content Summary :

Ramalingaswamy Re-Entry Fellowship Invites Indian Biotech Pioneers Abroad to Return Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com