ADVERTISEMENT

ബയോടെക്നോളജിയുടെ നൂതന മേഖലകളിലെ ഗവേഷണവും കണ്ടെത്തലുകളും യുവജനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ബയോടെക്നോളജി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് ‘ബിറാക്’ (BIRAC: Biotechnology Industry Research Assistance Council, NSIC Bhawan, Okhla Industrial Estate, New Delhi-110020. വെബ്: www.birac.nic.in).

ഇതിനു ബഹുമുഖ പദ്ധതികളുണ്ട്. അവയിൽ 2 ഇ–യുവ (E-YUVA: Empowering Youth for Value Added Innovative Translational Research) പദ്ധതികളിലേക്ക് മാർച്ച് 15 വരെ അപേക്ഷിക്കാം.  ഗണ്യമായ തോതിലാണ് സാമ്പത്തികസഹായം.
(1) ഇ–യുവ ഫെലോഷിപ്: 250 അണ്ടർ ഗ്രാജ്വേറ്റ് ബിരുദ വിദ്യാർഥികൾക്ക് സംരംഭക പ്രോജക്ടുകൾക്കു സഹായം
(2) ഇന്നവേഷൻ ഫെലോഷിപ്: 30 പിജി /പിഎച്ച്ഡി വിദ്യാർഥികൾക്കു പൂർണസമയ സംരംഭകത്വത്തിനു സഹായം
ആരോഗ്യരക്ഷ, ജൈവശാസ്ത്രം, മെഡിക്കൽ ഉപകരണങ്ങൾ, ഔഷധങ്ങൾ, വാക്സീനുകൾ, വ്യവസായ ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, കൃഷി, മാലിന്യസംസ്കരണം, ശുചീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമേഷൻ, ഐഒടി തുടങ്ങിയ മേഖലകളിലാകാം പദ്ധതിപ്രവർത്തനങ്ങൾ.
സംശയപരിഹാരത്തിന്
ഇ–മെയിൽ: sped4@ birac.nic.in &
user038@birac.nic.in

Content Summary:

BIRAC Offers Financial Aid for Budding Biotechnology Entrepreneurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com