ADVERTISEMENT

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി’ (പഴയ ഗുജറാത്ത് ഫൊറൻസിക് യൂണിവേഴ്സിറ്റി) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: എംബിഎ (ക്യാറ്റ് 2023 വഴി) മാർച്ച് 31. ബിഎസ്‌സി–എൽഎൽബി ഓണേഴ്സ് / ബിബിഎ–എൽഎൽബി ഓണേഴ്സ് / എൽഎൽഎം (ക്ലാറ്റ് 2024 വഴി) എന്നിവ മാർച്ച് 31. പിഎച്ച്ഡി അപേക്ഷ ഏപ്രിൽ 1മുതൽ ജൂലൈ 31 വരെ. മറ്റുള്ളവ: മേയ് 10. ഗുജറാത്തിലെ ഗാന്ധിനഗറടക്കം വിവിധ സംസ്ഥാനങ്ങളിൽ 10 ക്യാംപസുകളുണ്ട്; കേരളത്തിലില്ല.  പ്രവേശനം പൊതുവേ നാഷനൽ ഫൊറൻസിക് അഡ്മിഷൻ ടെസ്റ്റ് (NFAT) വഴി.

മുഖ്യ പ്രോഗ്രാമുകൾ
1. എംഎസ്‌സി : ഫൊറൻസിക് സയൻസ്, ഫൊറൻസിക് ബയോടെക്നോളജി, മൾട്ടിമീഡിയ ഫൊറൻസിക്സ്, ടോക്സിക്കോളജി, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഫൊറൻസിക്സ് & ഇൻഫർമേഷൻ സെക്യൂരിറ്റി, നാനോടെക്നോളജി, ഫുഡ് ടെക്നോളജി, ഹോംലാൻഡ് സെക്യൂരിറ്റി, ന്യൂറോസൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, ഫൊറൻസിക് സൈക്കോളജി, കെമിസ്ട്രി, എൻവയൺമെന്റൽ സയൻസ്, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി
2. ബിഎസ്‌സി–എംഎസ്‌സി : ഫൊറൻസിക് സയൻസ്, ക്രിമിനോളജി & ഫൊറൻസിക് സയൻസ്
3. എംഎ : മാസ് കമ്യൂണിക്കേഷൻ & ഫൊറൻസിക് ജേണലിസം, പൊലീസ് & സെക്യൂരിറ്റി സ്റ്റഡീസ്, ക്രിമിനോളജി
4. ബിഎ–എംഎ : ക്രിമിനോളജി
5. എംടെക് : സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റ സയൻസ്, സിവിൽ എൻജിനീയറിങ്
6. ബിടെക്–എംടെക് : കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്
7. എംബിഎ : ഫൊറൻസിക് അക്കൗണ്ടിങ് & ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ, സൈബർ സെക്യൂരിറ്റി മാനേജ്മെന്റ്, ഹോസ്പിറ്റൽ & ഹെൽത്ത്കെയർ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ് & ഇന്റലിജൻസ്
8. ബിബിഎ–എംബിഎ : സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് അക്കൗണ്ടിങ് & ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ / ഫിനാൻഷ്യൽ മാനേജ്മെന്റ് / ബിസിനസ് അനലിറ്റിക്സ് & ഇന്റലിജൻസ്
9. എംഫാം : ഫൊറൻസിക് ഫാർമസി, ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്
10. എൽഎൽഎം : സൈബർ ലോ & സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ, ക്രിമിനൽ ലോ & ക്രിമിനൽ ജസ്റ്റിസ് അ‍ഡ്മിനിസ്ട്രേഷൻ
11. പിജി ഡിപ്ലോമ : ഫിംഗർ പ്രിന്റ് സയൻസ്, ഫൊറൻസിക് ഡോക്യുമെന്റ് എക്സാമിനേഷൻ, ക്രൈംസീൻ മാനേജ്മെന്റ്, ഡിഎൻഎ ഫൊറൻസിക്സ്, ഫൊറൻസിക് ജേണലിസം (ഓൺലൈൻ), ഫൊറൻസിക് ബാലിസ്റ്റിക്സ്, ഹ്യുമാനിറ്റേറിയൻ ഫൊറൻസിക്സ്, ഡിസാസ്റ്റർ വിക്ടിം ഐഡന്റിഫിക്കേഷൻ, സെമികണ്ടക്ടർ സെക്യൂരിറ്റി & ഫൊറൻസിക് ഇൻവെസ്റ്റിഗേഷൻ, സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ, സെക്യൂരിറ്റി സ്റ്റഡീസ്, സൈബർ സൈക്കോളജി, ഇൻവെസ്റ്റിഗേറ്റീവ് സൈക്കോളജി, സൈബർ ലോ, ഡ്രഗ് & സബ്സ്റ്റൻസ് അബ്യൂസ് ലോസ്, ഇൻഡസ്‌ട്രിയൽ സേഫ്റ്റി, ഹൈജീൻ, & എൻവയൺമെന്റൽ മാനേജ്മെന്റ്
12. ബിഎസ്‌സി–എൽഎൽബി ഓണേഴ്സ്
13. ബിബിഎ–എൽഎൽബി ഓണേഴ്സ്
14. എൽഎൽബി ഓണേഴ്സ്
15. ഡിപ്ലോമ : ഫൊറൻസിക് ആർക്കിയോളജി
16. എംഫിൽ ക്ലിനിക്കൽ സൈക്കോളജി
17. പിഎച്ച്ഡി
വിലാസം: National Forensic Sciences University, Sector 9, Gandhinagar-382007; ഫോൺ: 079 239 77103, info@nfsu.ac.in; വെബ്സൈറ്റ് www.nfsu.ac.in/admission.

Content Summary:

Explore Diverse Forensic Programs at NFSU Admission 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com