ADVERTISEMENT

കേന്ദ്ര കെമിക്കൽ–രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സിപെറ്റിന്റെ കൊച്ചി ശാഖയിൽ 6 മാസം വീതമുള്ള 2 തൊഴിലധിഷ്ഠിത കോഴ്സുകൾ.
1. മെഷീൻ ഓപ്പറേറ്റർ – ഇൻജക്‌ഷൻ മോൾഡിങ്, 50 സീറ്റ്
2. മെഷീൻ ഓപ്പറേറ്റർ – പ്ലാസ്റ്റിക്സ് പ്രോസസിങ്, 50 സീറ്റ്
8–ാം ക്ലാസെങ്കിലും ജയിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കും പ്രവേശനമുണ്ട്. പ്രായം: 18–28. പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 31 / 33. താമസവും ഭക്ഷണവും സൗജന്യം. സ്റ്റൈപൻഡുമുണ്ട്. അച്ഛനമ്മമാരിൽ ഒരാൾ മാത്രമുള്ളവർ, ബിപിഎൽ, അനാഥർ, വനിതകൾ, പെട്രോനെറ്റ് സൈനികസേവനം അനുഷ്ഠിക്കുന്നവരുടെ മക്കൾ എന്നിവർക്കു മുൻഗണന.
യോഗ്യത, ജാതി, വരുമാനം, വയസ്സ് എന്നിവയുടെ ഒറിജിനൽ രേഖകൾ, ആധാർ, റേഷൻ കാർഡ്, ഫോട്ടോ, അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം 29ന് 10 മണിക്ക് ഇന്റർവ്യൂവിനു ഹാജരാകണം.
വിലാസം: CIPET, Edayar Road, HIL Colony, Near Premier Junction, Kalamassery - 683 501, ഫോൺ: 8129497182.

English Summary:

CIPET Kochi Launches Vocational Training: Free Housing, Stipend Included for Eligible Machine Operator Aspirants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com