ADVERTISEMENT

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മികച്ച സ്വയംഭരണസ്ഥാപനമായ ‘വാംനികോം’, ദ്വിവത്സര പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്– അഗ്രി ബിസിനസ് ആൻഡ് മാനേജ്മെന്റ് (PGDM-ABM) 2024–26 ബാച്ചിലെ പ്രവേശനത്തിന് മാർച്ച് 31 വരെ അപേക്ഷ സ്വീകരിക്കും. 1993 മുതൽ നടന്നുവരുന്ന ഈ ഫുൾ–ടൈം പ്രോഗ്രാം എംബിഎക്കു തുല്യമാണ്. ക്യാംപസിൽ താമസിച്ചു പഠിക്കണം. 50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ഫുൾ–ടൈം ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്കു 45% മാർക്കു മതി. 2024 ഓഗസ്റ്റ് 14ന് അകം പരീക്ഷാഫലം അറിയിക്കാവുന്ന ഫൈനൽ ഇയർ വിദ്യാർഥികളെയും പരിഗണിക്കും.

ഐഐഎം ക്യാറ്റ് / XAT / സിമാറ്റ് സ്കോർ നോക്കി പ്രാഥമിക സിലക്‌ഷൻ നടത്തി, തുടർന്ന് ഗ്രൂപ്പ് ചർച്ചയിലെയും ഇന്റർവ്യൂവിലെയും പ്രകടനം കൂടെ പരിഗണിച്ച് അന്തിമ സിലക്‌ഷൻ തീരുമാനിക്കും. ഒസിഐ / വിദേശവിദ്യാർഥികളുടെ കാര്യത്തിൽ ജിമാറ്റ്, ജിആർഇ എന്നിവ പരിഗണിക്കും.

ഏപ്രിലിൽ നടത്തുന്ന ചർച്ചയ്ക്കും ഇന്റർവ്യൂവിനും ബെംഗളൂരു, ചെന്നൈ, ഡൽഹി, പുണെ ഉൾപ്പെടെ 13 കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ കേന്ദ്രമില്ല. കൃഷിയിലോ അനുബന്ധവിഷയങ്ങളിലോ കാർഷിക സർവകലാശാലകളിൽനിന്ന് ഒന്നാം റാങ്കിൽ ജയിച്ചവർക്ക് ട്യൂഷൻഫീയിൽ 25% ഇളവുണ്ട്. ഓൺലൈൻ പരീക്ഷാസൗകര്യം വെബ്സൈറ്റിലുണ്ട്. അപേക്ഷാഫീ 500 രൂപ. ഹോസ്റ്റൽച്ചെലവടക്കം 2 വർഷത്തേക്ക് 10 ലക്ഷം രൂപയോളം വേണ്ടിവരും. കൂടുതൽ വിവരങ്ങൾക്കു സൈറ്റ് നോക്കുകയോ നേരിട്ടു ബന്ധപ്പെടുകയോ ആകാം.
വിലാസം: Vaikunth Mehta National Institute of Co-operative Management, University Road, Pune – 411007; ഫോൺ: 020-25701000; cme@vamnicom.gov.in, വെബ്: www.vamnicom.gov.in.

Content Summary:

Aspiring Agri Entrepreneurs Alert: Seize Your MBA Equivalent Diploma at Wamnicom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com