ADVERTISEMENT

രാജീവ് ജോസഫ്,
ഇംഗ്ലിഷ് അധ്യാപകൻ, സെന്റ്.തോമസ് എച്ച്എസ്എസ്, എരുമേലി

പ്രിയപ്പെട്ട കുട്ടികളേ,
എസ്‌എസ്‌എൽ‌സി ഇംഗ്ലിഷ് പരീക്ഷ ആത്മവിശ്വാസത്തോടെ എങ്ങനെ അഭിമുഖീകരിക്കാം എന്നതാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. 80 മാർക്കിന്റെ ചോദ്യങ്ങൾ ആണല്ലോ ഉള്ളത്. രണ്ടര മണിക്കൂറാണ് പരീക്ഷ എഴുതാനായി ലഭിക്കുക. രണ്ടര മണിക്കൂർ എന്നത് 150 മിനിറ്റ് ആണല്ലോ. അതിൽ മൂന്നു നാലു മിനിറ്റ് നമുക്ക് പലതരത്തിൽ നഷ്ടമാകും. മിച്ചമുള്ള 146 മിനിറ്റിനെ 80 മാർക്ക് കൊണ്ട് ഹരിച്ചാൽ ഒരു മാർക്കിന് നമുക്ക് പരമാവധി ചെലവഴിക്കാൻ ആവുന്നത് ഏകദേശം 110 സെക്കൻഡ് ആണ്.

ഇനിയാണ് വ്യക്തമായ പ്ലാനിങ് ആവശ്യമുള്ളത്. ഏഴു മാർക്കിന്റെയും ആറു മാർക്കിന്റെയും അഞ്ചു മാർക്കിന്റെയും ചോദ്യങ്ങൾക്ക്, ചോദ്യം വായിച്ചു മനസ്സിലാക്കുവാനും മനസ്സിൽ ഉത്തരം പ്ലാൻ ചെയ്യുവാനും എഴുതുവാനും കൂടുതൽ സമയം വേണ്ടിവരുമെന്നത് ഇതുവരെ പരീക്ഷ എഴുതിയ അനുഭവം വെച്ച് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ. 110 സെക്കൻഡ് പോരാ ഒരു മാർക്കിന്. ഇത്തരം ചോദ്യങ്ങൾക്ക് സമയം കൂടുതൽ കണ്ടെത്തുവാനായി പെട്ടെന്ന് ഉത്തരം ചെയ്യുവാൻ കഴിയുന്ന ചോദ്യങ്ങൾ 110 സെക്കൻഡ് എടുക്കാതെ അതിന്റെ പകുതി സമയം കൊണ്ട് പൂർത്തീകരിച്ചാൽ അത്രയും സമയം മറ്റു ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന സമയത്തെ ഏറ്റവും ബുദ്ധിപരമായി കൈകാര്യം ചെയ്താൽ, പരീക്ഷയ്ക്കു സമയം ലഭിച്ചില്ല എന്നുള്ള പതിവു പരാതി ഒഴിവാക്കാം.

rajeeve-joseph
രാജീവ് ജോസഫ്

മറ്റൊരു പ്രധാന കാര്യമാണ് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുന്ന ക്രമം. അറിയാവുന്നവ ആദ്യം എഴുതാനാണ് പലരും പറയുക. മിക്ക കുട്ടികളും ഈ രീതി പിന്തുടരാറുമുണ്ട്. എന്നാൽ ഈ രീതിയിൽ ഒന്നുരണ്ടു കുഴപ്പങ്ങൾ ഉണ്ട്. ഒന്ന്, അറിയാവുന്നവ മാത്രം ക്രമമില്ലാതെ പലയിടത്തുനിന്ന് എഴുതിപ്പോവുകയും അവസാനം, വിട്ടുപോയത് ഏതൊക്കെയാണ് എന്നറിയാതെ ചില ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ മറന്നു പോകുകയും ചെയ്യാം.

english-003
Representative image. Photo Credit : anyaberkut/iStock

രണ്ടാമത്തെ കാര്യം, പേപ്പർ നോക്കുന്ന അധ്യാപകർക്ക് ആശയക്കുഴപ്പം ഉണ്ടാകും എന്നതാണ്. ഇത് രണ്ടും ഒഴിവാക്കാനുള്ള ഒരു മികച്ച മാർഗ്ഗം, അറിയാവുന്ന ചോദ്യങ്ങൾ ക്രമത്തിൽത്തന്നെ എഴുതിപ്പോവുക എന്നതാണ്. അവസാന ചോദ്യം വരെ ക്രമത്തിൽത്തന്നെ എഴുതുക. ശേഷം ചോദ്യ പേപ്പറിന്റെ ആദ്യ പേജിൽ മടങ്ങിയെത്തി വീണ്ടും ക്രമത്തിൽത്തന്നെ എഴുതിപ്പോവുക. ഈ രീതി പിന്തുടരുമ്പോൾ, എല്ലാ ചോദ്യങ്ങളും അറ്റൻഡ് ചെയ്യപ്പെട്ടു എന്ന് ഉറപ്പിക്കാം. പേപ്പർ ചെക്ക് ചെയ്യുന്ന അധ്യാപകർക്കും ഈ രീതി സൗകര്യപ്രദമാണ്.

english-001
Representative image. Photo Credit : ogichobanov/istock

ഇംഗ്ലിഷ് പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഒരേ ക്ലസ്റ്റർ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഒന്നിച്ച് ക്രമം തെറ്റാതെ എഴുതുക എന്നത്. ഉദാഹരണമായി, ഒന്നു മുതൽ അഞ്ചു വരെയുള്ള ചോദ്യങ്ങൾ ക്രമത്തിൽത്തന്നെ നമ്പറിട്ട് എഴുതുക. ഒരു ചോദ്യത്തിന്റെ ഉത്തരം അറിയില്ലെങ്കിൽ നമ്പറിട്ട് അതിനാവശ്യമായ സ്ഥലം വിട്ട ശേഷം അടുത്ത നമ്പർ എഴുതി തുടരുക. സമയം ലഭിക്കുമ്പോൾ മടങ്ങിയെത്തി ഉത്തരം ചെയ്യാമല്ലോ. ഇതേ രീതി തന്നെ ആറു മുതൽ 9 വരെയുള്ള ചോദ്യങ്ങൾക്കും 11 മുതൽ 15 വരെയുള്ള ചോദ്യങ്ങൾക്കും 26 മുതൽ 30 വരെയുള്ള ചോദ്യങ്ങൾക്കും 31 a,b, 32 a,b,c,d, 33 a,b,c,d, 34 a,b,c,d 35 a,b,c,d, 36 a,b,c എന്നീ ചോദ്യങ്ങൾക്കും പിന്തുടരാം. ഇങ്ങനെ ചെയ്താൽ ഒരു കാരണവശാലും ഒരു ചോദ്യം പോലും വിട്ടു പോകാൻ ഇടയാവില്ല.

നേരെ മറിച്ച്, ഒന്നാം പേജിൽ ഒന്നും രണ്ടും ചോദ്യങ്ങളുടെ ഉത്തരവും മറ്റേതെങ്കിലും പേജിൽ മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരവും മറ്റു രണ്ടു പേജുകളിലായി നാലും അഞ്ചും ചോദ്യങ്ങളുടെ ഉത്തരവും എഴുതിയാൽ, താൻ ഏതൊക്കെ ചോദ്യങ്ങൾക്കാണ് ഉത്തരം ചെയ്യാതിരുന്നത് എന്ന് കുട്ടിക്കും മറവി ഉണ്ടാകാം അതുപോലെതന്നെ പേപ്പർ നോക്കുന്ന അധ്യാപകന് വലിയ ആശയക്കുഴപ്പവുമുണ്ടാവും. മുകളിൽ പറഞ്ഞ രീതി അവലംബിക്കുകയാണെങ്കിൽ ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാം.

എസ്എസ്എൽ‌സി ചോദ്യപ്പേപ്പറിൽ ഏതൊക്കെ ഭാഗങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ വരാറുള്ളതെന്നും എങ്ങനെയാണ് തയാറാവേണ്ടതെന്നും നോക്കാം.
അഞ്ചു യൂണിറ്റുകളിലായി പതിനഞ്ച് പാഠങ്ങൾ ആണല്ലോ നമുക്കുള്ളത്. അവയെ Prose എന്നും Poem എന്നും രണ്ടായി മനസ്സിലാക്കാം. ഏറ്റവും ലളിതമായി പറഞ്ഞാൽ, കവിതകൾ ഒഴിച്ചുള്ള എല്ലാ പാഠങ്ങളും Prose ആണ്. അതായത് പതിനഞ്ച് പാഠങ്ങളിൽ പത്തെണ്ണം പ്രോസ് അഥവാ ഗദ്യവും നാലെണ്ണം കവിതയുമാണ്. Blowin' in the Wind ഒരു ഗാനമാണ്.

english-002
Representative image. Photo Credit : Natalia Darmoroz/iStock

കവിത അഥവാ poem ൽ നിന്ന് സാധാരണയായി ചോദിച്ചു കാണാറുള്ളത് രണ്ടു തരം ചോദ്യങ്ങളാണ്. നിങ്ങൾ പഠിച്ച ഏതെങ്കിലും ഒരു കവിതയിലെ ഏതാനും വരികൾ നൽകി അവയെ ആസ്പദമാക്കി ഒരു മാർക്ക് വീതം ലഭിക്കുന്ന ഏതാനും ചോദ്യങ്ങൾ. പിന്നെ നിങ്ങൾ പഠിച്ച ഏതെങ്കിലും ഒരു കവിതയുടെ ആസ്വാദനകുറിപ്പ് അഥവാ appreciation എഴുതുവാനുള്ളത്.
ഗദ്യം അഥവാ prose-ൽ നിന്ന് വരാറുള്ളത്, പുസ്തകത്തിൽ ആകെയുള്ള പത്തു പാസേജുകളിൽ ഏതെങ്കിലും ഒരെണ്ണത്തിലെ ഒന്നോ അതിലധികമോ പാരഗ്രാഫ് നൽകിയതിൽ നിന്നുള്ള ഏതാനും comprehension ചോദ്യങ്ങളും Review, Write Up, Narrative, Description, Diary, Letter, Notice, News Paper Report, Profile, Conversation, Character Sketch, Speech, Interview Questions, Paragraph എന്നിങ്ങനെയുള്ള ചോദ്യങ്ങളുമാണ്.
പുസ്തകത്തിൽ നിന്നല്ലാത്ത ഒരു പാസേജിൽനിന്ന് ഏതാനും ചോദ്യങ്ങൾ പതിവാണ്. കൂടാതെ, ഏതെങ്കിലും തരത്തിൽ ഒരു ഡേറ്റ നൽകി അതിനെ ആസ്പദമാക്കിയുള്ള കുറച്ചു ചോദ്യങ്ങളും കണ്ടു വരുന്നു. ഇത് കൂടാതെ Editing, Dialogue Completion, Filling blanks, Phrasal Verbs, Phrase Structure എന്നിവയും പതിവായി ചോദിച്ചു വരുന്നു.
ഇത്തരത്തിൽ question pattern വിശദമായി മനസ്സിലാക്കിയാൽപ്പിന്നെ ഏതൊക്കെ ഭാഗങ്ങൾ എങ്ങനെ പഠിക്കണമെന്നും ഏതു ഭാഗത്തിന് കൂടുതൽ പരിഗണന കൊടുക്കണമെന്നും ഏതൊക്കെ തരം ചോദ്യങ്ങളാണ് പ്രതീക്ഷിക്കേണ്ടത് എന്നും മനസ്സിലാക്കി പരീക്ഷയ്ക്ക് തയാറെടുക്കുവാൻ കഴിയും.
കൂട്ടുകാർ എത്രയും വേഗം സമയം കണ്ടെത്തി എല്ലാ പ്രോസ് ചാപ്റ്ററുകളും അഞ്ചു തവണ വീതം വായിക്കുക യാണെങ്കിൽ ഏറെ മാർക്ക് നേടാനാകും. കാരണം 1-5, 16-17, 18-20, 21-25, 33, 34, 35 എന്നിങ്ങനെ ഏകദേശം 48 മാർക്കിന്റെ ചോദ്യങ്ങൾ പ്രോസ് ചാപ്റ്ററുകളിൽ നിന്നാണ്. ഇങ്ങനെ വായിച്ചു കഴിയുമ്പോൾ ഓരോ പാഠത്തിലെയും എല്ലാ ചോദ്യങ്ങളും പഠിക്കുന്നതിനു പകരം എളുപ്പമുള്ള ഒരു രീതിയുണ്ട്. ഉദാഹരണമായി, ഓരോ ചാപ്റ്ററിലും ലെറ്റർ എഴുതാൻ സാധ്യതയുള്ള കഥാപാത്രങ്ങളെ ലിസ്റ്റ് ചെയ്ത് അത്തരം ചോദ്യങ്ങൾ തയാറാക്കി നോക്കുക. ഇതുപോലെ തന്നെ ഡയറി എഴുതാൻ സാധ്യതയുള്ള കഥാപാത്രങ്ങൾ, സംഭാഷണം നടത്താൻ സാധ്യതയുള്ള കഥാപാത്രങ്ങൾ, ന്യൂസ് റിപ്പോർട്ടിന് സാധ്യതയുള്ളവ, നോട്ടിസ് ചോദ്യങ്ങൾ എന്നിങ്ങനെ തയാറാക്കിയാൽ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. അതുപോലെതന്നെ character sketch ചോദ്യങ്ങൾക്ക് വേണ്ടി എല്ലാ പ്രോസ് പാഠങ്ങളിലെയും സാധ്യതയുള്ള കഥാപാത്രങ്ങളെ ലിസ്റ്റ് ചെയ്ത് അവരുടെ സ്വഭാവ സവിശേഷതകൾ അഞ്ചോ ആറോ സെന്റൻസ് വീതം എഴുതി നോക്കുക.
മിക്കവാറും ആവർത്തിക്കാറുള്ള പ്രധാന phrasal verbs ഇതിനകം നിങ്ങൾ ശ്രദ്ധിച്ചിട്ട് കാണുമല്ലോ. ഏറ്റവും പ്രധാനപ്പെട്ട 40 phrasal verbs എങ്കിലും നന്നായി പഠിക്കണം. സാധിക്കുമെങ്കിൽ ഇവ ഉപയോഗിച്ച് നിങ്ങൾ തന്നെ സെന്റൻസ് ഉണ്ടാക്കി നോക്കണം.
Diary
ഡയറി എന്നത് ഒരു വ്യക്തിയുടെ ദിനാന്ത്യത്തിലെ കുറിപ്പാണ്. അന്നത്തെ ദിവസം മനസ്സിൽ ഉണ്ടായ വികാരങ്ങളും, വിചാരങ്ങളും, അനുഭവങ്ങളും സങ്കടങ്ങളും ഒക്കെ പ്രിയ സുഹൃത്തായ ഡയറിയോട് പങ്കു വയ്ക്കുന്ന നിമിഷം. എക്കാലവും ഓർത്തിരിക്കാൻ വഴിയുള്ള തരത്തിൽ കഥാപാത്രങ്ങൾക്ക് ഉണ്ടായ സന്തോഷകരമായ അല്ലെങ്കിൽ സങ്കടകരമായ നിമിഷങ്ങൾ ഡയറിയിലേക്ക് പകർത്തുവാനാണ് നമ്മോട് ആവശ്യപ്പെടാറുള്ളത്. Diary എഴുതും മുമ്പ് ആദ്യം ചെയ്യേണ്ടത് ഏത് കഥാപാത്രമാണോ ഡയറി എഴുതുന്നത് ആ കഥാപാത്രമായി നാം സ്വയം സങ്കൽപിക്കുക എന്നതാണ്. ചോദ്യത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഏതു സാഹചര്യമാണോ ആ സാഹചര്യത്തിലാണ് നാം എന്നും സങ്കൽപിക്കണം.

english-004
Representative imagre : :takasuu/istock

Letter
ആര്, ആർക്ക്, എന്ന്, എവിടെ നിന്ന്, എന്തിനാണ് കത്ത് എഴുതുന്നത് എന്ന കാര്യം ചോദ്യത്തിൽനിന്നു വ്യക്തമായി മനസ്സിലാക്കിയ ശേഷമേ അത് തയാറാക്കുവാൻ തുടങ്ങാവൂ.

Letters രണ്ടു തരമാണുള്ളത് - ഔദ്യോഗിക കത്തുകളും (formal) അനൗദ്യോഗിക (informal) കത്തുകളും. ഔദ്യോഗിക ആവശ്യങ്ങൾക്ക് എഴുതുന്ന കത്തുകളാണ് formal letters. ഒരു ഔദ്യോഗിക കാര്യം അറിയുവാനോ അറിയിക്കുവാനോ അനുവാദം വാങ്ങിക്കുവാനോ പരാതി അറിയിക്കുവാനോ ഒക്കെ എഴുതുന്ന കത്തുകൾ ഈ ഗണത്തിൽ പെടും. ഉദാഹരണത്തിന് സർക്കാരിനോ അല്ലെങ്കിൽ ബിസിനസ് ആവശ്യത്തിനോ ജോലി ആവശ്യത്തിനോ വിദേശത്തേക്കോ ഒരു പത്രത്തിലേക്കോ ഒക്കെ അയക്കുന്ന കത്തുകൾ. എന്നാൽ പ്രത്യേക ചട്ടക്കൂടുകളൊന്നുമില്ലാതെ അനുഭവങ്ങളും വികാരവിചാരങ്ങളുമൊക്കെ സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരെ അറിയിക്കുന്നവയാണ് informal letters. ഉദാഹരണത്തിന് ഒരാളുടെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം, അല്ലെങ്കിൽ വായിച്ച ഒരു പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം തനിക്ക് പ്രിയപ്പെട്ട മറ്റൊരാളെ അറിയിക്കുവാനായി കത്ത് എഴുതിയാൽ അത് ഒരു informal letter ആയി. Formal letters ന്റെ ഭാഷ ഔദ്യോഗികം ആയിരിക്കും എന്നാൽ informal letters ന്റെ ഭാഷ friendly ആവാം.

ഡയറിയുടെ കാര്യത്തിൽ എന്ന പോലെ, ഏത് കഥാപാത്രത്തിന്റെ കത്ത് എഴുതുവാൻ പറഞ്ഞാലും നമ്മൾ ആ കഥാപാത്രമാണെന്നു ചിന്തിക്കുക വളരെ പ്രധാനമാണ്. ആർക്കാണോ കത്ത് അയക്കുന്നത് ആ ആൾ കത്ത് വായിച്ചു കഴിയുമ്പോൾ ഈ കഥാപാത്രം ശരിക്കും അയച്ച ഒരു കത്ത് പോലെത്തന്നെ തോന്നണം. പറയേണ്ട കാര്യങ്ങൾ ഏറ്റവും ലളിതമായും ചുരുക്കത്തിലും പറയുവാൻ ശ്രമിച്ചാൽ അതാണ് നല്ലത്.

കംപ്യൂട്ടർ പോലെയുള്ളവ വരും മുമ്പ് കത്തുകൾക്ക് ആഗോള തലത്തിൽ ഏതാണ്ട് ഏകീകൃതമായ ഒരു നിശ്ചിത ഫോർമാറ്റ് ഉണ്ടായിരുന്നു. എന്നാൽ കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ കത്തുകൾ തയാറാക്കുവാൻ തുടങ്ങിയതോടെ, ടൈപ് ചെയ്യുവാനുള്ള എളുപ്പത്തിനായി എല്ലാം ഇടതു വശത്ത് നിന്ന് തുടങ്ങുന്ന രീതി പൊതുവിൽ സ്വീകരിച്ചു വരുന്നു. Formal Letters ൽ ഉറപ്പായും ഉണ്ടായിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഇനി സൂചിപ്പിക്കാം.

∙ അയയ്ക്കുന്ന ആളുടെ വിലാസം (Sender’s Address)
∙ കത്ത് എഴുതുന്ന തീയതി (Date)
∙കത്ത് ലഭിക്കേണ്ട ആളുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ഔദ്യോഗിക പേരും വിലാസവും (Receiver’s Address)

∙ കത്തിന്റെ ഉദ്ദേശ്യം - വിഷയം (Subject)
∙ ലഭിച്ച ഒരു കത്തിനുള്ള മറുപടിയെങ്കിൽ - റഫറൻസ് (Reference)
∙ അഭിസംബോധന (Salutation) e.g. Sir / Madam etc.
∙ കത്തിന്റെ പിന്നീടുള്ള ഭാഗത്തെ പാരഗ്രാഫുകളായി തിരിക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് ഒന്നാം പാരഗ്രാഫിൽ സ്വയം പരിചയപ്പെടുത്തലും കത്ത് അയക്കുന്നതിന്റെ ഉദ്ദേശ്യവും, രണ്ടാം പാരഗ്രാഫിൽ കൂടുതൽ വിവരങ്ങളും, conclusion ആയി ഒരു പാരഗ്രാഫും.
∙ കത്ത് ചുരുക്കൽ (Complimentary Closing) e.g. Yours sincerely
∙ഒപ്പും (Signature) പേരും (Name) തസ്തിക ഉണ്ടെങ്കിൽ അതും (Designation)
Informal Letters ൽ ഉറപ്പായും ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ ഇനി നോക്കാം.
∙ അയയ്ക്കുന്ന ആളുടെ വിലാസം (Sender’s Address)
∙ കത്ത് എഴുതുന്ന തീയതി (Date)
∙ അഭിസംബോധന (Salutation) e.g. My Dearest Rahul etc.

∙ ആദ്യ പാരഗ്രാഫിൽ ക്ഷേമാന്വേഷങ്ങളും പിന്നീടുള്ളതിൽ ഈ കത്തെഴുതുന്നതിന്റെ കാരണവും അവസാന പാരഗ്രാഫിൽ conclusion ഉം ആവാം.
∙ കത്ത് ചുരുക്കൽ (Complimentary Closing) e.g. With Love etc.
∙ പേര്
Conversation
Conversation അഥവാ സംഭാഷണം എന്നത് രണ്ടോ അതിൽ അധികം ആളുകളോ തമ്മിൽ നടക്കുന്ന ആശയവിനിമയമാണ്. പരസ്പരം ചോദ്യങ്ങളും മറുപടികളും ഒക്കെയായി അതു മുന്നോട്ട് പോകും. എന്നാൽ ചോദ്യപേപ്പറിൽ “Prepare a conversation between ….” എന്ന തരത്തിൽ ഒരു ചോദ്യം വരുമ്പോൾ ആ ചോദ്യത്തിൽ സൂചിപ്പിച്ചിരിക്കുന്ന രണ്ടു കഥാപാത്രങ്ങൾ തമ്മിൽ നടന്ന സാങ്കൽപിക സംഭാഷണം തയാറാക്കുകയാണ് വേണ്ടത്. ഉദാഹരണമായി, ഒൻപതാം ക്ലാസിലെ The Last Leaf എന്ന കഥയിലെ Johnsy യും Sue ഉം തമ്മിലുള്ള സംഭാഷണം. ചിലപ്പോൾ നമുക്ക് പഠിക്കാനുള്ള കഥയിലെ ഒരു കഥാപാത്രവും നമ്മളും തമ്മിലുള്ള സംഭാഷണവും ആവാം. ഉദാഹരണത്തിന്, പത്താം ക്ലാസിലെ Vanka എന്ന കഥയിലെ Vanka യുടെ അയൽവാസിയായ നിങ്ങളും Vanka യും തമ്മിൽ നടക്കുന്ന സംഭാഷണം.
ഏത് സാഹചര്യം ആയാലും നമ്മൾ മനസ്സു കൊണ്ട് അതിലെ കഥാപാത്രമായി മാറണം. അവരെപ്പോലെ ചിന്തിച്ച് അത് പകർത്തുമ്പോഴാണ് നല്ല ഒരു conversation എഴുതുവാനാവുക. ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന സാഹചര്യത്തിലെ സംഭവങ്ങൾ നമ്മുടെ ഉത്തരത്തിൽ വരുന്നുവെന്ന് ഉറപ്പാക്കണം. ഉചിതമായ ഒരു തുടക്കം, ആരോടാണോ സംസാരിക്കുന്നത് ആ കഥാപാത്രത്തിന്റെ സംഭാഷണത്തിന് അനുസരിച്ചുള്ള പ്രതികരണം, വിഷയവുമായുള്ള ബന്ധം, വ്യത്യസ്തമായ വാക്കുകളുടെ ഉപയോഗം, സംഭാഷണത്തിലെ ഒഴുക്ക്, അതിന്റെ പൂര്‍ണത എന്നിവ പ്രധാനമാണ്.
Conversation - Value Points
∙ A good beginning
∙ Conversation related to the context
∙ Should be progressive and leave chances for further communication
∙ Proper use of question tags, question words etc.
∙ Language apt to the context
∙ Apt Conclusion
Write Up
Prepare a write up എന്ന് ചോദിക്കുമ്പോൾ ഒരു കുറിപ്പെഴുതാനാണ് ഉദ്ദേശിക്കുന്നത്. ഉചിതമായ ഒരു ടൈറ്റിൽ നൽകുകയാണ് ആദ്യം വേണ്ടത്. അത് നമ്മുടെ write up നെ ആകർഷകമാക്കും. തന്നിരിക്കുന്ന ചോദ്യം ശ്രദ്ധാപൂർവം വായിച്ചാൽ അതിൽനിന്നു തന്നെ ടൈറ്റിൽ എളുപ്പത്തിൽ എഴുതാനാവും.
ആദ്യ പാരഗ്രാഫിൽത്തന്നെ ഒന്നു രണ്ടു വാചകങ്ങളിലൂടെ കൊടുത്ത title-മായി ബന്ധപ്പെട്ട് നാം വ്യക്തമാക്കാൻ ആഗ്രഹിക്കുന്ന ആശയം എന്താണ് എന്ന് പറഞ്ഞു വച്ചാൽ ഏറ്റവും നല്ലത്. ശേഷം പറയുവാൻ ഉദ്ദേശിക്കുന്നത് വിശദമായി പാഠഭാഗത്തിൽനിന്ന് ഉദാഹരണ സഹിതം പറയാം. ആശയങ്ങൾ ചിട്ടയായി ക്രമീകരിക്കുന്ന കാര്യം മറക്കരുത്.
ഒരു സന്ദര്‍ഭം, പുസ്തകം, സംഭവം, വ്യക്തി, കഥാപാത്രം, സ്ഥലം എന്നിവയിൽ ഏതിനെയെങ്കിലും കുറിച്ച് നമ്മുടെ കാഴ്ചപ്പാടോ മനോഭാവമോ വ്യക്തമാക്കാനാണ് പലപ്പോഴും ചോദ്യത്തില്‍ ആവശ്യപ്പെടാറ്. ഉദാഹരണമായി, നാം പരിചയപ്പെട്ട ഏതെങ്കിലും പ്രോസ് പാഠത്തിൽ നിന്നുള്ള ഭാഗത്തെക്കുറിച്ച് നമുക്കുള്ള അഭിപ്രായം അല്ലെങ്കിൽ നാം അതിനെകുറിച്ച് എന്ത് മനസ്സിലാക്കി എന്നത് എഴുതുകയാണ് വേണ്ടത്. ഇതിന് ഏറ്റവും പ്രധാനമായി വേണ്ടത് നാം കുറിപ്പ് എഴുതാൻ പോകുന്ന കഥയുടെ summary അറിഞ്ഞിരിക്കുക എന്നതാണ്. ലളിതവും വ്യക്തവുമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്. നാം പറഞ്ഞു പോകുന്ന ആശയങ്ങളെ പിന്തുണയ്ക്കുവാൻ കഥയിൽനിന്ന് പ്രസക്ത ഭാഗങ്ങൾ ഉദാഹരിക്കുന്നത് നന്നായിരിക്കും. നല്ല ഒരു തുടക്കവും പല paragraphs ആയി തിരിക്കുന്നതും ഉചിതമായ ഒരു conclusion നും പ്രധാനമാണ്.
Write Up - Value Points
∙ A suitable title
∙ Begins with a striking idea and elaborates the given topic
∙ Ideas are presented using specific and clear language.
∙ Ideas are organised well
∙ Uses appropriate words, variety of sentences.
∙ Appropriate conclusion is given.
Speech - Value Points
∙ Contains Salutation, Catchy opening sentence
∙ The speaker introduces the topic well.
∙ Logically and appropriately divides the topic into its component ideas.
∙ Develops the topic with a variety of supporting materials.
∙ Use proverbial statements and questions
∙ Chooses words meticulously to present the ideas.
∙ Presents his/her own views in the speech.
∙ Make use of effective words for voice modulation.
∙ Concludes the speech effectively, summing up all the points.
Narration
∙ A catchy title
∙ Events fixed and developed properly
∙ Various sentences
∙ Proper beginning and ending
∙ The time and space of action conveyed
∙ Writing logically sequenced sentences
∙ The choice of words apt
∙ Sensuous images used meaningfully
∙ Imagination and creativity used aptly
Character Sketch
∙ Identifying important character features with apt examples to support
∙ Identifying the role and importance of the character
∙ Impression of others about a person
∙ Well organised ideas
Notice / Poster
∙ Appropriate format and layout
∙ Necessary details such as date, time and venue incorporated
∙ Language used
Questionnaire
∙ Questions clear and specific
∙ Variety of questions
∙ Sequenced questions logically
∙ The air of intimacy maintained
Profile
∙ Organise important details carefully
∙ Use appropriate descriptive vocabulary
∙ Proper linkers for connecting.
News Report
∙ Appropriate format and layout
∙ Necessary details such as date, time and venue incorporated
∙ Language used

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com