ADVERTISEMENT

ഡൽഹി എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയ്ക്കു കീഴിൽ 490 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഏപ്രിൽ 2 മുതൽ മേയ് 1 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള വിഭാഗം, യോഗ്യത: 
∙ആർക്കിടെക്ചർ: ബി.ആർക്, കൗൺസിൽ ഒാഫ് ആർക്കിടെക്ചർ റജിസ്ട്രേഷൻ.
∙എൻജിനീയറിങ്-സിവിൽ: ബിഇ/ ബിടെക് (സിവിൽ) 
∙എൻജിനീയറിങ്-ഇലക്ട്രിക്കൽ: ബിഇ/ ബിടെക് (ഇലക്ട്രിക്കൽ) 
∙ഇലക്ട്രോണിക്സ്: ബിഇ/ ബിടെക് (ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ വിത് സ്പെഷലൈസേഷൻ ഇൻ ഇലക്ട്രോണിക്സ്).
∙ഐടി: ബിഇ/ ബിടെക് (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐടി/ ഇലക്ട്രോണിക്സ്), അല്ലെങ്കിൽ എംസിഎ.
അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് 2024 യോഗ്യത നേടിയിരിക്കണം.
∙പ്രായപരിധി: 27. അർഹർക്ക് ഇളവ്. 
∙ശമ്പളം: 40,000-1,40,000 രൂപ.
∙ ഫീസ്: 300 രൂപ. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, എയർപോർട് അതോറിറ്റി ഒാഫ് ഇന്ത്യയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയ അപ്രന്റിസുകൾ എന്നിവർക്ക് ഫീസില്ല.  www.aai.aero  

Content Summary:

Delhi Airport Authority Announces 490 Junior Executive Positions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com