ADVERTISEMENT

സയൻസ്/ എൻജിനീയറിങ് വിദ്യാർഥികൾക്ക് ബെംഗളൂരു ജവാഹർലാൽ സെന്ററിൽ ഗവേഷണത്തിന് അവസരം. Jawaharlal Nehru Centre for Advanced Scientific Research, Jakkur P.O., Bengaluru- 560064; 080 2208 2750; ഇ–മെയിൽ: admin@jncasr.ac.in, വെബ്: www.jncasr.ac.in. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിനു സർവകലാശാലയുടെ പദവിയുണ്ട്. 300ൽ ഏറെപ്പേർ ഇപ്പോൾ ഗവേഷണം നടത്തിവരുന്നു.

ഇനി പറയുന്ന പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
എ) ഗവേഷണ പ്രോഗ്രാമുകൾ – സയൻസിലും എൻജിനീയറിങ്ങിലും പിഎച്ച്ഡി / എംഎസ്‌ (എൻജി) / എംഎസ് (റിസർച്): എംഎസ്‌സി, ബിടെക്, എംടെക്, 4 വർഷ ബിഎസ്, എംടെക്, ബിവിഎസ്‌സി, എംവിഎസ്‌സി, എംബിബിഎസ്, എംഡി യോഗ്യതയുള്ളവർക്ക് അവസരം. ഏറ്റവും ഉയർന്ന സർവകലാശാലാ പരീക്ഷയിൽ 55% എങ്കിലും മൊത്തം മാർക്ക് വേണം. 4 വർഷ ബാച്‌ലർ ബിരുദക്കാർക്ക് 75% മൊത്തം മാർക്കുണ്ടായിരിക്കണം. GATE/JEST/GPAT/UGC-JRF/CSIR-JRF/ICMRJRF/DBT-JRF/ INSPIRE-JRF ഇവയിലൊരു യോഗ്യതയും വേണം.

എംഎസ്‌സി കെമിസ്ട്രി: 2 വർഷം. മെറ്റീരിയൽസ് കെമിസ്ട്രിയിലോ കെമിക്കൽ ബയോളജിയിലോ, എനർജിയിലോ സ്പെഷലൈസ് ചെയ്യാം. 55% എങ്കിലും മാർക്കോടെ കെമിസ്ട്രി മുഖ്യവിഷയമായി ബിഎസ്‌സി മതി. JAM 2024 (https://jam.iitm.ac.in) യോഗ്യതയില്ലാത്തവർ സെന്റർ നടത്തുന്ന പരീക്ഷയെഴുതണം.

Representative image. Photo Credit : gorodenkoff/iStock
Representative image. Photo Credit : gorodenkoff/iStock

എംഎസ്‌സി ഇൻ ഇന്റർ–ഡിസിപ്ലിനറി ബയോ സയൻസസ്: എപിജനറ്റിക്സ് ആൻഡ് ഡിസീസസ്, ന്യൂറോസയൻസസ്, ഹ്യൂമൻ ഡിസീസ് ജനറ്റിക്സ്, കെമിക്കൽ ബയോളജി ഇവയൊന്നിൽ സ്പെഷലൈസ് ചെയ്യാം. കെമിസ്ട്രി ഉൾപ്പെട്ട ഏതെങ്കിലും ബയളോജിക്കൽ സയൻസ് ബാച്‌ലർ ബിരുദം 55% എങ്കിലും മാർക്കോടെ ജയിച്ചിരിക്കണം. JAM 2024 അഥവാ തുല്യപരീക്ഷയിൽ യോഗ്യതയും വേണം.

Representative Image. Photo Credit : Rawpixel.com/Shutterstock
Representative Image. Photo Credit : Rawpixel.com/Shutterstock

ഇന്റഗ്രേറ്റഡ് പിഎച്ച്ഡി
എ) ഫിസിക്കൽ സയൻസ് (മെറ്റീരിയൽ സയൻസസിൽ സ്പെഷലൈസേഷൻ): ഏതെങ്കിലും സയൻസ് / എൻജിനീയറിങ് ശാഖയിൽ 55% എങ്കിലും മാർക്കോടെ ബാച്‌ലർ ബിരുദം. അക്കാദമിക മികവും ദേശീയതലപരീക്ഷയിലെ സ്കോറും നോക്കിയാണ് സിലക്‌ഷൻ
ബി) കെമിക്കൽ സയൻസ്: 55% എങ്കിലും മാർക്കോടെ കെമിസ്ട്രി മേജർ വിഷയമായ ബാച്‌ലർ ബിരുദം വേണം. പ്ലസ്ടു വരെയെങ്കിലും മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. JAM 2024 യോഗ്യതയില്ലാത്തവർ സെന്റർ നടത്തുന്ന പരീക്ഷയെഴുതണം.
സി) ബയളോജിക്കൽ സയൻസ്: 55% എങ്കിലും മാർക്കോടെ ഫിസിക്കൽ, കെമിക്കൽ, ബയളോജിക്കൽ സയൻസ് (ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി, അഗ്രികൾചറൽ സയൻസസ് ഉൾപ്പെടെ) ബാച്‌ലർ ബിരുദം / ബിടെക് അഥവാ തുല്യബിരുദം വേണം. JAM യോഗ്യതയുള്ളവർക്കു വിശേഷപരിഗണനയുണ്ട്.
പോസ്റ്റ്–ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മെറ്റീരിയൽസ് സയൻസ്: ഒരു വർഷം, ഏതെങ്കിലും ശാഖയിലെ എംഎസ്‌സി മതി. പ്രാഥമിക സിലക്‌ഷനുള്ളവരെ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കും.

പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് മിനിമം മാർക്കിൽ 5% ഇളവുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 500 രൂപ NEFTവഴി ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണം. എംഎസ്‌സി കോഴ്സിനൊഴികെ മറ്റെല്ലാറ്റിനും പ്രവേശനരീതിയനുസരിച്ച് JNCASR/ CSIR / UGC/ ICMR / DBT /INSPIRE ഫെലോഷിപ്പുണ്ട്.

ഫൈനൽ ഇയർ / സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ജൂലൈ 31നു കോഴ്സ് പൂർത്തിയാക്കി, ഒക്ടോബർ 31നു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.മിതമായ ഫീസ് നിരക്കുകളേയുള്ളൂ. എല്ലാവർക്കും ഹോസ്റ്റൽ സൗകര്യം ലഭിക്കും. പൂർണവിവരത്തിന് വെബ്സൈറ്റ്.

Content Summary:

Join Bengaluru's Premier Science Institute - Applications Open Now for JNCASR Programs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com