ADVERTISEMENT


ഹോം സയൻസ് കോഴ്സിൽ പഠിപ്പിക്കുന്നത് വീട്ടുകാര്യങ്ങൾ ആണോ..? ഒരുപാട് കരിയർ സാധ്യതകളുള്ള, എന്നാൽ
അത്ര സുപരിചിതമല്ലാത്ത കോഴ്സ് തന്നെയാണ് ബിഎസ്‌സി ഹോം സയൻസ്. 3 വർഷ ഡിഗ്രി കോഴ്സാണ് ബിഎസ്‌സി ഹോം സയൻസ്. വ്യത്യസ്തമായ പല മേഖലകളും ഒരു കോഴ്സിൽ പഠിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഫുഡ് സയൻസ്, ന്യൂട്രിഷൻ, ഡയറ്ററ്റിക്സ്, ടെക്സ്റ്റൈൽ സയൻസ്, ഫാഷൻ ഡിസൈനിങ്, റിസോഴ്സ് മാനേജ്‌മെന്റ്, ഇന്റീരിയർ ഡെക്കറേഷൻ, എക്സ്റ്റൻഷൻ എജ്യുക്കേഷൻ, ഫിസിയോളജി, ചൈൽഡ് ഡവലപ്മെന്റ്, സൈക്കോളജി എന്നിവയൊക്കെ കോഴ്സിൽ ഉൾപ്പെടുന്ന മേഖലകളാണ്. ബിഎസ്‌സി ഹോം സയൻസ് കഴിഞ്ഞാൽ ഇതിൽ ഏതിൽ വേണമെങ്കിലും എംഎസ്‌സി ചെയ്യാം. പ്ലസ് ടു ഏത് സ്ട്രീം പഠിച്ചവർക്കും ഡിഗ്രി ഹോം സയൻസിനു ചേരാം. ചില സ്കൂളുകളിൽ പ്ലസ്ടുവിലും ഹോംസയൻസ് ഓപ്ഷൻ ഉണ്ട്.

സാധ്യതകൾ
∙ ഫുഡ്‌ സയൻസ്: ഫുഡ് സയന്റിസ്റ്റ്, ഫുഡ് അനലിസ്റ്റ് എന്നിങ്ങനെ ഫുഡ് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട മേഖലകളിൽ
∙ ടെക്സ്റ്റൈൽ സയൻസ് ആൻഡ് അപ്പാരൽ ഡിസൈൻ: ഫാഷൻ ഡിസൈനർ, ഫാബ്രിക് അനലിസ്റ്റ്, ടെക്സ്റ്റൈൽ ഡിസൈനിങ് രംഗത്ത്
∙ ഇന്റീരിയർ ഡിസൈനിങ്: ഡെക്കറേറ്റേഴ്സ്, ഇന്റീരിയർ ഡിസൈനർ എന്നീ സാധ്യതകൾ
∙ ന്യൂട്രിഷൻ: ന്യൂട്രീഷനിസ്റ്റ്, കമ്യൂണിറ്റി ന്യൂട്രീഷനിസ്റ്റ്, ഹെൽത്ത് ഓഫിസർ, നാഷനൽ റൂറൽ ഹെൽത്ത് മിഷനുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾ എന്നിവയിലൊക്കെ സാധ്യത. ഐസിഡിഎസുമായി ബന്ധപ്പെട്ട് സൂപ്പർവൈസർ പോസ്റ്റ്‌, ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസർ പോസ്റ്റ് തുടങ്ങിയവയും പ്രയോജനപ്പെടുത്താം
∙ റിസോഴ്സ് മാനേജ്‌മെന്റ്: മാനേജ്‌മെന്റ് മേഖല
∙ ഡയറ്ററ്റിക്സ്: ആശുപത്രികളിലും പ്രൈവറ്റായും ഡയറ്റീഷ്യൻ മേഖലയിൽ ജോലി ചെയ്യാം. പഴ്സനൽ ഹെൽത്ത് കെയറാണ് മറ്റൊരു സാധ്യത
∙ ചൈൽഡ് ഡവലപ്മെന്റ്: സ്പെഷൽ സ്കൂളുകളിലും ആശുപത്രികളിലും ചൈൽഡ് ഡവലപ്മെന്റ് സ്പെഷലിസ്റ്റ്. കൗൺസലേഴ്സ്, എജ്യുക്കേറ്റർ എന്നീ അവസരങ്ങളും ഉപയോഗപ്പെടുത്താം.
∙ അധ്യാപനം: ബിഎസ്‌സി ഹോം സയൻസ് കഴിഞ്ഞാൽ നാച്വറൽ സയൻസിൽ ബിഎഡ് എടുക്കാം. പിജി ചെയ്ത് നെറ്റ് കരസ്ഥമാക്കുന്നതുവഴി അസിസ്റ്റന്റ് പ്രഫസർ ആകാനും വഴിയുണ്ട്.

Image Credit: Deepak Sethi/istock
Image Credit: Deepak Sethi/istock

വിദേശ അവസരങ്ങൾ
തുടർപഠനത്തിനും ഗവേഷണത്തിനും ഒട്ടേറെ ജോലി സാധ്യതകൾക്കും വിദേശത്ത് അവസരമുണ്ടാകും. എംഎസ്‌സി ഫുഡ് സയൻസ്, എംഎസ്‌സി ന്യൂട്രീഷൻ സയൻസ്, ഹോം ഇക്കണോമിക്സിൽ പിഎച്ച്ഡി എന്നിങ്ങനെ തുടർപഠനത്തിനുള്ള സാധ്യതകൾ വിദേശ സർവകലാശാലകൾ നൽകുന്നു.

English Summary:

From Fashion to Food Science: Explore the Multipath Career Potential of a Home Science Degree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com