ADVERTISEMENT

ന്യൂഡൽഹി : ‍കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രാലയത്തിനു കീഴിൽ വിവിധ വകുപ്പുകൾ നൽകുന്ന ഡോക്ടറൽ–പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാൻ ഇനി ഒറ്റ പോർട്ടൽ. fellowships.gov.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാം.
സിഎസ്ഐആർ, എഐസിടിഇ, ബയോടെക്നോളജി വകുപ്പ് (ഡിബിടി), ശാസ്ത്ര സാങ്കേതിക വകുപ്പ് (‍ഡിഎസ്ടി), സയൻസ് ആൻഡ് എൻജിനീയറിങ് റിസർച് ബോർഡ് (സെർബ്), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ), ഭൗമശാസ്ത്ര മന്ത്രാലയം, ഗോത്രവർഗ മന്ത്രാലയം, ആണവോർജ വകുപ്പ്, ബഹിരാകാശ വകുപ്പ് തുടങ്ങിയവ നൽകുന്ന 17 ഫെലോഷിപ്പുകൾ നിലവിൽ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ യുജി, പിജി ഫെലോഷിപ്പുകളും ഇതിലേക്കു കൊണ്ടുവന്നേക്കും.

∙എന്താണ് മെച്ചം ?
എലിജിബിലിറ്റി കാൽക്കുലേറ്റർ‌: യോഗ്യത, മാർക്ക്, പ്രായം, സാമ്പത്തിക/സാമൂഹിക പശ്ചാത്തലം തുടങ്ങിയവ നൽകിയാൽ ഓരോരുത്തർക്കും അനുയോജ്യമായ ഫെലോഷിപ്പുകൾ ഏതെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാം. ഇതിനായി ‘Am I eligible’ എന്ന ഓപ്ഷൻ ഉപയോഗിക്കാം. കോമൺ പ്രൊഫൈൽ: വിവിധ ഫെലോഷിപ്പുകൾക്കായി ഓരോ തവണയും റജിസ്റ്റർ ചെയ്യേണ്ടതില്ല. ആധാർ നമ്പർ നൽകി ക്രിയേറ്റ് ചെയ്യുന്ന പ്രൊഫൈൽ ഉപയോഗിച്ച് (സിഎഫ് പി ഐഡി) ഏതു ഫെലോഷിപ്പിനും എളുപ്പത്തിൽ അപേക്ഷിക്കാം. ഡാഷ്ബോർഡ്: അപേക്ഷിച്ച ഫെലോഷിപ്പുകളുടെ തൽസ്ഥിതി അടക്കം വ്യക്തമാക്കുന്ന ഡാഷ്ബോർഡ് അപേക്ഷകന് ലഭ്യമാകും.

English Summary:

One Portal, Multiple Fellowships: Apply Effortlessly to India's Top Research Grants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com