ADVERTISEMENT

9144 ടെക്നിഷ്യൻ ഒഴിവിലേക്കു റെയിൽവേ റിക്രൂട്‌മെന്റ് ബോർഡ് കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആർആർബിയിൽ 278 ഒഴിവ്. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrbthiruvananthapuram.gov.in
∙തിരുവനന്തപുരത്തെ ഒഴിവുകൾ: ബ്ലാക്സ്മിത്ത്, ബ്രിജ്, കാര്യേജ് ആൻഡ് വാഗൺ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ ആൻഡ് എസി, റിവേറ്റർ, എസ് ആൻഡ് ടി, ട്രാക്ക് മെഷീൻ, വെൽഡർ എന്നീ ട്രേഡുകളിലായി ടെക്നിഷ്യൻ ഗ്രേഡ് III വിഭാഗത്തിൽ 248 ഒഴിവും ടെക്നിഷ്യൻ ഗ്രേഡ് I സിഗ്നൽ വിഭാഗത്തിൽ 30 ഒഴിവും.
∙ടെക്നിഷ്യൻ ഗ്രേഡ് III യോഗ്യത: എസ്എസ്എൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ആക്‌ട് അപ്രന്റിസ്‌ഷിപ്പും
∙ടെക്നിഷ്യൻ ഗ്രേഡ് I യോഗ്യത: ഫിസിക്സ്/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്/ ഐടി/ ഇൻസ്ട്രുമെന്റേഷൻ സ്ട്രീമുകളിൽ ബിഎസ്‌സി, അല്ലെങ്കിൽ ഏതെങ്കിലും സബ് സ്ട്രീമുകളിൽ ബിഎസ്‌സി, അല്ലെങ്കിൽ 3 വർഷ എൻജി. ഡിപ്ലോമ, അല്ലെങ്കിൽ എൻജി. ബിരുദം.
∙പ്രായം (01.07.2024ന്): ടെക്നിഷ്യൻ ഗ്രേഡ് I: 18–36. ടെക്നിഷ്യൻ ഗ്രേഡ് III: 18–33. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവ്.
∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) മുഖേന.
∙ഫീസ്: 500 രൂപ. ഓൺലൈനായി അടയ്ക്കണം. സിബിടിക്കു ശേഷം 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടന്മാർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, ഇബിസി എന്നിവർക്ക് 250 രൂപ. സിബിടിക്കു ശേഷം 250 രൂപ തിരികെ നൽകും.

English Summary:

Over 9000 Technician Jobs Announced by Railway Recruitment Board - Apply Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com