ADVERTISEMENT

അഗ്രികൾചറിലും അനുബന്ധവിഷയങ്ങളിലുമുള്ള യുജി, പിജി, പി എച്ച്ഡി പ്രോഗ്രാമുകളിൽ 2024–’25ലെ ഓൾ ഇന്ത്യാ ക്വോട്ട പ്രവേശനം സംബന്ധിച്ച് ഐസിഎആർ (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് – www.icar.org.in) സൂചന നൽകി.

∙ യുജി പ്രോഗ്രാമുകൾ
പ്രവേശനം സിയുഇടി (യുജി)– 2024 വഴിയായിരിക്കും. ഈ മാസം 26നു രാത്രി 11.50 വരെ https://exams.nta.ac.in/CUET-UG എന്ന സൈറ്റിലെ റജിസ്ട്രേഷൻ ലിങ്ക്‌ വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾ ആ സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. പക്ഷേ, സിയുഇടി (ഐസിഎആർ – യുജി) സംബന്ധിച്ച വിശദാംശങ്ങൾക്ക് ഐസിഎആർ സൈറ്റിലെ വിശേഷ ബുള്ളറ്റിനും നോക്കണം. ഇതനുസരിച്ച് താഴെപ്പറയുന്ന 12 പ്രോഗ്രാമുകളിലെ പ്രവേശനമാണു നടത്തുക. (കഴിഞ്ഞവർഷം ഇന്ത്യയിലാകെ ഈ പ്രോഗ്രാമുകളിൽ 5221 സീറ്റുകളുണ്ടായിരുന്നു).

∙ ബിഎസ്‌സി (ഓണേഴ്സ്)
അഗ്രികൾചർ, ഹോർട്ടികൾചർ, ഫിഷറീസ്, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, ഫുഡ് ന്യൂട്രീഷൻ & ഡയറ്ററ്റിക്സ്, സെറികൾചർ, നാച്വറൽ ഫാമിങ്

∙ ബിടെക്
 അഗ്രികൾചറൽ എൻജിനീയറിങ്, ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി, ബയോടെക്നോളജി ദേശീയതലത്തിൽ ഈ പ്രവേശനത്തിൽപെടുന്ന എല്ലാ സർവകലാശാലകളിലെയും ഓരോ പ്രോഗ്രാമിനുമുള്ള ഐസിഎആർ ക്വോട്ടാ സീറ്റുകൾ ഇനംതിരിച്ച് ബുള്ളറ്റിനിലുണ്ട്. കേരളത്തിലെ കാർഷിക / ഫിഷറീസ് / വെറ്ററിനറി സർവകലാശാലകളും ഇവയിൽപെടും. ബാച്‌ലർ ഓഫ് വെറ്ററിനറി സയൻസ് പ്രോഗ്രാം ഇതിൽപെടില്ല.

∙പിജി, പിഎച്ച്ഡി
കാർഷിക പിജി / പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനം ഐസിഎആറിന്റെ AIEEA (ഓൾ ഇന്ത്യാ എൻട്രൻസ് എക്സാമിനേഷൻ ഫോർ അഡ്മിഷൻ) / AICE (ഓൾ ഇന്ത്യാ കോംപറ്റീറ്റിവ് എക്സാമിനേഷൻ ഫോർ അഡ്മിഷൻ) എന്നീ പരീക്ഷകൾ വഴിയായിരിക്കും. ഇവ രണ്ടും മിക്കവാറും ജൂൺ 15നു നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയേക്കുമെന്നും ഐസിഎആർ അറിയിച്ചു.

Content Summary :

ICAR Announces Nationwide Admission for 2024-25: UG, PG, and PhD Programs in Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com