ADVERTISEMENT

തൊഴിൽ സാധ്യതയുള്ള എയർലൈൻ–പൈലറ്റ് പരിശീലനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമാണ് അമേഠി ഉഡാൻ അക്കാദമി. സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഈ സ്വയംഭരണ സ്‌ഥാപനത്തിലെ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്‌സ് പ്രവേശനത്തിന് മേയ് 9 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. Indira Gandhi Rashtriya Uran Akademi, Fursatganj Airfield, Amethi (U.P.) – 229302; ഫോൺ: 0535-2978000, elp–ops@igrua.gov.in, വെബ്: https://igrua.gov.in.

സ്‌റ്റുഡന്റ് പൈലറ്റ് ലൈസൻസ്, പ്രൈവറ്റ് പൈലറ്റ് ലൈസൻസ്, കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് എന്നിങ്ങനെ 3 തലങ്ങളിലായാണ് പരിശീലനം. കാലയളവ് 24 മാസം. വനിതകൾക്കും അപേക്ഷിക്കാം. ‘ആബ് ഇനിഷ്യോ ടു സിപിഎൽ’ പ്രോഗ്രാമിൽ ചേരാൻ ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് ഇവയോരോന്നിനും 50% എങ്കിലും മാർക്കോടെ പ്ലസ്‌ ടു. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 45% മതി. കോഴ്സിനു ചേരുമ്പോൾ 17 വയസ്സ് തികയണം. 158 സെന്റീമീറ്റർ ഉയരം. അവിവാഹിതരായിരിക്കണം. ആകെ 125 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. സെപ്റ്റംബർ മുതൽ 4 ബാച്ചുകളിലായി 3 മാസം വീതം ഇടവിട്ടു പ്രവേശനം നടത്തും.

ജൂൺ 3ന് ഓൺലൈൻ എഴുത്തു പരീക്ഷ തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 18 കേന്ദ്രങ്ങളിൽ. എഴുത്തുപരീക്ഷയിൽ മികവുള്ളവർക്കു പൈലറ്റ് അഭിരുചി / സൈക്കോമെട്രിക്‌ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ട്. പൈലറ്റ് അഭിരുചി പരീക്ഷയ്ക്കു ജീവിതത്തിൽ ഒരു ചാൻസ് മാത്രമേ ലഭിക്കൂ.
ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിർദേശാനുസരണമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശനസമയത്ത് ക്ലാസ് 2 മെ‍ഡിക്കൽ എക്സാമിനറുടെ സർട്ടിഫിക്കറ്റ് മതി. പിന്നീട് ക്ലാസ് വണ്ണിന്റെയും വേണ്ടിവരും. രണ്ടിനും കേരളത്തിൽ സൗകര്യമുണ്ട്. അംഗീകൃത ‍ഡോക്ടർമാരുടെ വിലാസങ്ങൾക്ക് www.dgca.gov.in എന്ന സൈറ്റിലെ Personnel ലിങ്ക് നോക്കാം.

ട്രെയ്നിങ് ഫീസ് 45 ലക്ഷം രൂപ 4 ഗഡുക്കളായി അടയ്‌ക്കാം. പഠനോപകരണങ്ങൾക്കും മറ്റുമായി 2 ലക്ഷം രൂപ വേറെയും വേണം. ഹോസ്‌റ്റൽ ചെലവ് പ്രതിമാസം 15,000. എല്ലാ വിഭാഗക്കാരും ഇതേ ക്രമത്തിൽ ഫീസടയ്ക്കണം. സമാന്തരമായി 3 വർഷ ബിഎസ്‌സി ഏവിയേഷൻ ബിരുദ കോഴ്‌സിനും പഠിക്കാം. ഇതിന് 40 സീറ്റുണ്ട്. അധികഫീ നൽകി ഇനിപ്പറയുന്ന ‘ടൈപ് റേറ്റിങ്’ പരിശീലനം നേടാം. A 320/ B737/ ATR -72/ Q400/ C-90A / B-200.

English Summary:

Join Amethi's Esteemed Pilot Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com