ADVERTISEMENT

വിമാനങ്ങളുടെ പരിപാലനച്ചുമതല നിർവഹിക്കുന്ന സാങ്കേതികവിദഗ്ധരെ പരിശീലിപ്പിക്കുന്നതിന് അമേഠിയിലെ ‘ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി’ നടത്തുന്ന 3–വർഷ പ്രോഗ്രാമിന്റെ ജൂലൈ സെഷനിലേക്ക് മേയ് 9 വരെ അപേക്ഷിക്കാം. https://igrua.gov.in/igrua-entrance.

മാത്‌സ്, ഫിസിക്സ് എന്നിവയ്ക്കു 50% മാർക്കോടെ പ്ലസ്ടു ജയിക്കണം. അപേക്ഷാഫീ 2000 രൂപ. പട്ടികവിഭാഗക്കാർ ഈ തുക നൽകേണ്ട. പ്രവേശനത്തിനു പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്കു 45% മതി. 17 വയസ്സു തികയണം. ആകെ 30 സീറ്റ്. സംവരണമുണ്ട്.

നാലര ലക്ഷം രൂപ ഫീസ് 3 ഗഡുക്കളായി അടയ്ക്കാം. ഒരു വിഭാഗക്കാർക്കും ഫീസിളവില്ല. ക്യാംപസിൽ താമസിക്കണം. ഭക്ഷണത്തിനും താമസത്തിനും മാസം 10,000 രൂപയോളം നൽകണം. സിലക്‌ഷന്റെ ഭാഗമായി ജൂൺ 3നു തിരുവനന്തപുരമുൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഓൺലൈൻ ടെസ്റ്റുണ്ട്. പ്ലസ്ടു നിലവാരത്തിൽ ജനറൽ ഇംഗ്ലിഷ്, മാത്‌സ്, ഫിസിക്‌സ്, യുക്‌തിചിന്ത, ആനുകാലികസംഭവങ്ങൾ എന്നിവയിലെ ഒബ്‌ജക്‌ടീവ് ചോദ്യങ്ങളടങ്ങിയ ടെസ്‌റ്റിൽ തെറ്റിനു മാർക്കു കുറയ്ക്കില്ല. ടെസ്റ്റിൽ മികവുള്ളവരെ ജൂലൈ 16 മുതൽ റായ് ബറേലിയിൽ ഇന്റർവ്യൂ ചെയ്യും. ഇതിൽ പങ്കെടുക്കാൻ പട്ടികവിഭാഗക്കാർക്കു യാത്രപ്പടി കിട്ടും. സംശയപരിഹാരത്തിനു ഫോൺ : 96962 30588; query-amesch@igrua.gov.in.

പൈലറ്റ് പരിശീലനം: കൂടുതൽ വിവരങ്ങൾ
അമേഠി ഉഡാൻ അക്കാദമി നടത്തുന്ന പൈലറ്റ് പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിജ്ഞാപനം ചെയ്തു. Indira Gandhi Rashtriya Uran Akademi, Amethi (UP). വെബ്: https://igrua.gov.in.‘ആബ് ഇനിഷ്യോ ടു സിപിഎൽ’ (മൾട്ടി എൻജിൻ വിമാനത്തിലെ ഇൻസ്‌ട്രുമെന്റ് റേറ്റിങ്ങും അടങ്ങുന്ന കമേഴ്സ്യൽ പൈലറ്റ് ലൈസൻസ്) 24–മാസത്തെ പ്രോഗ്രാമിലെ 125 സീറ്റുകളുടെ വിഭജനമിങ്ങനെ: ജനറൽ 49, പിന്നാക്കം 34, പട്ടികജാതി 19, പട്ടികവർഗം 10, സാമ്പത്തികപിന്നാക്കം 13.
അപേക്ഷകർക്ക് മേയ് 9ന് 28 വയസ്സു കവിയരുത്. പിന്നാക്ക, പട്ടിക വിഭാഗക്കാർക്കു യഥാക്രമം 31, 33 വരെയാകാം. അപേക്ഷാഫീ 12,000 രൂപ. പട്ടികവിഭാഗക്കാർ ഈ തുക നൽകേണ്ട. ഓൺലൈൻ എൻട്രൻസ് പരീക്ഷയിൽ തെറ്റിനു മാർക്ക് കുറയ്ക്കില്ല.

ട്രെയിനിങ് ഫീ 45 ലക്ഷം രൂപ 4 ഗഡുക്കളായടയ്‌ക്കാം. പഠനോപകരണങ്ങൾക്കും മറ്റുമായി രണ്ടര ലക്ഷം രൂപ വേറെയും വേണം. ഹോസ്റ്റൽ ചെലവു പുറമേ. പൈലറ്റ് അഭിരുചി / സൈക്കോമെട്രിക്‌ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയ്ക്കു റായ്ബറേലിയിലെത്താൻ പട്ടികവിഭാഗക്കാർക്കു യാത്രപ്പടി കിട്ടും. താൽപര്യമുള്ളവർക്ക് ഇനിപ്പറയുന്ന ക്രമത്തിൽ അധികഫീ നൽകി വിശേഷപരിശീലനം നേടാം.
എ) എ320 അഥവാ ബോയിങ് 737: 17 ലക്ഷം രൂപ
ബി) എടിആർ -72 അഥവാ ക്യു-400: 19 ലക്ഷം രൂപ.
ഓൺലൈൻ അപേക്ഷ മേയ് 9 വരെ സമർപ്പിക്കാം.

English Summary:

Apply Now for IGRUA Amethi's Aircraft Maintenance Technician Program by May 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com