ADVERTISEMENT

ബിടെക് സീറ്റുകൾ പെരുകിയതോടെ സയൻസ് വിദ്യാർഥികളിൽ നല്ലപങ്ക് എൻജിനീയറിങ് മേഖലയിലേക്കു മാറുന്നുണ്ട്. എങ്കിലും സയൻസിലെ പഠനഗവേഷണങ്ങൾക്ക് എക്കാലവും പ്രാധാന്യമുണ്ട്. ശാസ്ത്രപഠനത്തി‍ൽ താൽപര്യമുള്ളവർക്ക് മികച്ച 2 സ്‌ഥാപനങ്ങളിലെ 5–വർഷ സംയോജിത എംഎസ്‌സി പ്രോഗ്രാമുകളിലേക്കു വഴിതുറക്കുന്ന ഒറ്റപ്പരീക്ഷയാണ് ‘നെസ്‌റ്റ്’ (National Entrance Screening Test). ബയോളജി, കെമിസ്‌ട്രി, മാത്‌സ്, ഫിസിക്‌സ് വിഷയങ്ങളിലാണു പഠനം.
ജൂൺ 30നു നടക്കുന്ന ഓൺലൈൻ ടെസ്റ്റിനു മേയ് 31 വരെ അപേക്ഷിക്കാം. വെബ്: www.nestexam.in

പരീക്ഷ
കേരളത്തിലെ 14 ജില്ലകളിലും പരീക്ഷയെഴുതാം. താൽപര്യമുള്ള 5 കേന്ദ്രങ്ങൾ അപേക്ഷയിൽ കാണിക്കണം. പരീക്ഷയിൽ ബയോളജി, കെമിസ്‌ട്രി, മാത്‌‌സ്, ഫിസിക്‌സ് എന്നിങ്ങനെ 4 ഭാഗങ്ങൾ. ഓരോന്നിലും 3 മാർക്ക് വീതമുള്ള 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. ഏറ്റവും കൂടുതൽ മാർക്കുള്ള 3 ഭാഗങ്ങളിലെ മൊത്തം 180 മാർക്കിൽ വിദ്യാർഥിക്കു ലഭിച്ച മാർക്ക് നോക്കിയാണു റാങ്കിങ്.
സിലബസും 2007 മുതലുള്ള പരീക്ഷച്ചോദ്യങ്ങളും സൈറ്റിലുണ്ട്. ഫലം ജൂലൈ 10ന്.
അപേക്ഷാഫീ 1400 രൂപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും എല്ലാ വിഭാഗങ്ങളിലെയും പെൺകുട്ടികൾക്കും 700 രൂപ. നെറ്റ് ബാങ്കിങ് /കാർഡ് വഴി പണമടയ്ക്കാം. പൂർണനിർദേശങ്ങൾ വെബ്സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിൽ.

പ്രവേശനയോഗ്യത
റഗുലർ വിദ്യാർഥിയായി സയൻസ് പഠിച്ച്, 12ൽ മൊത്തം 60% മാർക്ക് അഥവാ തുല്യഗ്രേഡ് നേടണം. 2022, 2023 വർഷങ്ങളിൽ ജയിച്ചവരെയും 2024ൽ 12 ജയിക്കുന്നവരെയും പരിഗണിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു വേണ്ടത് 55% മാർക്ക്. പ്രായപരിധിയില്ല. നെസ്റ്റിലെ മാർക്ക് മാത്രം നോക്കിയാണ് പ്രവേശന റാങ്കിങ്.
ക്യാമ്പസിൽ താമസിച്ചു പഠിക്കാം. 60,000 രൂപ വാർഷിക സ്കോളർഷിപ്പും, സമ്മർ ഇന്റേൺഷിപ്പിന് വാർഷിക ഗ്രാന്റായി 20,000 രൂപയും ലഭിക്കും. പഠനമികവു പുലർത്തുന്നവർക്കു നേരിട്ടുള്ള ഇന്റർവ്യൂ വഴി ബാർക് ട്രെയിനിങ് സ്‌കൂളിൽ പ്രവേശനത്തിനും ശ്രമിക്കാം.
സംശയപരിഹാരത്തിന്
The Chief Coordinator, NEST 2024, UM-DAE Centre for Excellence in Basic Sciences, University of Mumbai, Vidyanagari, Mumbai 400098;
ഇ–മെയിൽ : nest@cbs.ac.in.

English Summary:

Unlock Opportunities in Science with NEST: Secure Your Future with Integrated MSc Programs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com