ADVERTISEMENT

ചോദ്യം : മിലിറ്ററി നഴ്സിങ് പ്രവേശനം എങ്ങനെയാണ് ?വിശദീകരിക്കാമോ

ഉത്തരം :
സൗജന്യമായി ബിഎസ്‌സി നഴ്സിങ് പഠിച്ച് സായുധസേനയിൽ കമ്മിഷൻഡ് ഓഫിസർ പദവിയോടെ നഴ്സായി ജോലി ചെയ്യാൻ അവസരം നൽകുന്ന പ്രോഗ്രാമാണ് മിലിറ്ററി നഴ്സിങ്. ട്യൂഷൻ ഫീയും ഹോസ്റ്റൽ ഫീയും ഇല്ലെന്നു മാത്രമല്ല, ഭക്ഷണം, യൂണിഫോം തുടങ്ങിയ അനുബന്ധ ചെലവുകളെല്ലാം സർക്കാർ വഹിക്കുകയും ചെയ്യും. സ്റ്റൈപൻഡും ലഭിക്കും. 

പുണെ, ഡൽഹി, ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ലക്നൗ എന്നിവിടങ്ങളിലെ സൈനിക ആശുപത്രികളോടു ചേർന്നു പ്രവർത്തിക്കുന്ന നഴ്സിങ് കോളജുകളിലാണു പഠനം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് വിഷയങ്ങൾ പഠിച്ച് ആദ്യ അവസരത്തിൽ തന്നെ 50% മാർക്കോടെ റഗുലർ പ്ലസ്ടു പാസാകുന്ന പെൺകുട്ടികളായിരിക്കണം. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 25. അവിവാഹിതരായിരിക്കണം. വിവാഹമോചിതർ, ബാധ്യതകളില്ലാത്ത വിധവകൾ എന്നിവരെയും പരിഗണിക്കും.

നീറ്റ്–യുജി യോഗ്യതയോടെ ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നവർക്ക് ഇംഗ്ലിഷ്, ജനറൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളെ അധികരിച്ചുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (ToGIGE - ടെസ്റ്റ് ഓഫ് ജനറൽ ഇന്റലിജൻസ് & ജനറൽ ഇംഗ്ലിഷ്) കൂടിയുണ്ടാകും. തുടർന്ന് മാനസികശേഷി പരീക്ഷയും ഇന്റർവ്യൂവും. കായിക നേട്ടങ്ങളുള്ളവർക്കും സൈനിക സർവീസിലുള്ളവരുടെയോ വിമുക്തഭടരുടെയോ ആശ്രിതർക്കും വെയ്റ്റേജുണ്ട്. വിശദമായ ശാരീരികക്ഷമതാപരിശോധ നയും വൈദ്യപരിശോധനയുമുണ്ട്. കുറഞ്ഞത് 152 സെന്റിമീറ്റർ ഉയരം വേണം. പ്രവേശനം ലഭിക്കുന്നവർ നിശ്ചിതകാലം സേവനമനുഷ്ഠിക്കാമെന്ന ബോണ്ട് നൽകണം. ആകെ സീറ്റ് 220. ഇക്കൊല്ലത്തെ പ്രവേശന വിജ്ഞാപനം വരുന്നതേയുള്ളൂ. www joinindianarmy.nic.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ വരും.

JEE പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാൻ ഇങ്ങനെ പഠിക്കാം - വിഡിയോ

English Summary:

Ask Guru Column : Military Nursing Service (MNS) Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com