ADVERTISEMENT

തിരുവനന്തപുരം : മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്കായി വിഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉൾപ്പെടുന്ന ‘ ക്രാക്ക് ദി എൻട്രൻസ്’ പരിപാടി. കൈറ്റ് വിക്ടേഴ്സിൽ ഇന്നു രാത്രി 7 മുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. entrance.kite.kerala.gov.in എന്ന ഓൺലൈൻ പ്ലാറ്റ്ഫോമുമുണ്ട്.
7 മണി മുതൽ 11 മണി വരെ കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്ന ക്രമത്തിലാണ് ക്ലാസുകൾ. ഇതേ ക്രമത്തിൽ അടുത്ത ദിവസം രാവിലെ 7 മുതൽ 11 വരെയും ഉച്ചയ്ക്ക് 1 മുതൽ 5 വരെയും പുനഃസംപ്രേഷണവും ഉണ്ടാകും. സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ അഡ്‍മിഷൻ നമ്പറും ജനനത്തീയതിയും നൽകി ഇന്നു മുതൽ പോർട്ടൽ ഉപയോഗിക്കാം.
 

English Summary:

Join Kite's 'Crack the Entrance' Program for Free Medical and Engineering Classes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com