ADVERTISEMENT

സ്കൂൾകാലം മുതൽ ഒപ്പം കൂടുന്നതാണ് മൽസരപ്പരീക്ഷകൾ. ഒരു ക്ലാസിൽ നിന്ന് അടുത്ത ക്ലാസിലേക്ക് ജയിക്കാൻ ഒരു പരീക്ഷ, ഉന്നത വിദ്യാഭ്യാസത്തിനായി ഇഷ്ടപ്പെട്ട കോഴ്സ് പഠിക്കാൻ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശനം തേടണമെങ്കിൽ അതിനൊരു പരീക്ഷ, എന്തിനേറെ ഇഷ്ടപ്പെട്ട ജോലി സ്വന്തമാക്കണമെങ്കിൽ അതിനും എഴുതണം പല മൽസരപ്പരീക്ഷകൾ. ഈ പരീക്ഷകളൊക്കെ എന്തിനാണെന്ന് പഠനകാലത്തും പിന്നീട് മുതിരുമ്പോഴും പലരും ആലോചിച്ചിട്ടുണ്ടാകും. പലവിധത്തിലുള്ള മൽസരപ്പരീക്ഷകളെക്കുറിച്ചും അത്തരം പരീക്ഷകൾക്ക് എങ്ങനെ തയാറെടുക്കണമെന്നതിനെക്കുറിച്ചും വിശദമായറിയാം.  

എന്താണ് പരീക്ഷ?
നമ്മൾ പഠിക്കുന്ന ഒരു വിഷയത്തിലോ ഒന്നിൽ കൂടുതൽ വിഷയങ്ങളിലോ ഉള്ള നമ്മുടെ അറിവും കഴിവും എങ്ങനെ പ്രയോഗിക്കുന്നുവെന്ന് വിലയിരുത്തുന്ന സംവിധാനമാണ് പരീക്ഷ

Representative image. Photo Credit : Deepak Sethi/istock
Representative image. Photo Credit : Deepak Sethi/istock

മൽസര പരീക്ഷകൾ പലവിധം
സ്കൂൾ, കോളജ് തലങ്ങളിൽ സബ്ജക്റ്റീവ് പരീക്ഷയുണ്ടാകാറുണ്ട്. അതിനു ശേഷം ഉന്നത വിദ്യാഭ്യാസം തേടാനും ഉയർന്ന ജോലി സ്വന്തമാക്കാനുമൊക്കെ വീണ്ടും പരീക്ഷകൾ എഴുതേണ്ടി വരാറുണ്ട്. കോംപറ്റേറ്റീവ് എക്സാം അഥവാ മൽസരപ്പരീക്ഷകൾ എന്നാണ് അവ അറിയപ്പെടുന്നത്.

Representative image. Photo Credit : Deepak Sethi/iStock
Representative image. Photo Credit : Deepak Sethi/iStock

മൽസരപ്പരീക്ഷകൾ എന്തിനുവേണ്ടി?
ഏതെങ്കിലും ഒരു വിഷയം വിദ്യാർഥികൾ അഥവാ ഉദ്യോഗാർഥികൾ കാണാതെ പഠിച്ചിട്ടുണ്ടോയെന്നല്ല മൽസരപ്പരീക്ഷകളിൽ പരിശോധിക്കുന്നത്. പഠിച്ച കാര്യങ്ങൾ യഥാർഥ ജീവിതത്തിൽ പ്രായോഗികമായി ഉപയോഗിക്കാൻ എത്രമാത്രം ശേഷിയുണ്ടെന്നാണ് മൽസരപരീക്ഷകളിലൂടെ അളക്കുന്നത്. ഉദ്യോഗാർഥികളുടെ അഭിരുചിയും ഇതിലൂടെ അളക്കപ്പെടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിവിധ കോഴ്സുകളിലേക്കുള്ള തിരഞ്ഞെടുപ്പു നടക്കുന്നതു പോലും  മൽസരപ്പരീക്ഷകളിലൂടെയാണ്. ജെഇഇ, നീറ്റ്, എംബിഎ തുടങ്ങിയവ അത്തരത്തിലെ എൻട്രൻസ് പരീക്ഷകളിൽ ചിലതാണ്.

Representative image. Photo Credit :  tumsasedgars/iStock
Representative image. Photo Credit : tumsasedgars/iStock

മൽസരപ്പരീക്ഷകൾക്ക് എങ്ങനെ തയാറെടുക്കണം?
01. പരീക്ഷയെ അടുത്തറിയുക 
എന്തു ടൈപ്പ് പരീക്ഷയാണ്, ഏതൊക്കെ ടൈപ്പ് ചോദ്യങ്ങളാണ് വരുന്നത്. ഈ പരീക്ഷ എഴുതിയാൽ ഏതൊക്കെ സ്ഥാപനങ്ങളിൽ ഏതൊക്കെ കോഴ്സുകളിൽ പ്രവേശനം ലഭിക്കും എന്നീ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 

02. സിലബസ്
പരീക്ഷയ്ക്ക് ഒരു സിലബസ് ഉണ്ടാകും. അതനുസരിച്ചു വേണം തയാറെടുക്കാൻ. എല്ലാം കൂടി ഒരുമിച്ചു പഠിക്കാതെ വ്യക്തമായ ആസൂത്രണത്തോടെ ഒരു വിഷയം പഠിച്ചു തീർത്ത ശേഷം അടുത്ത വിഷയത്തിേലക്കു പോവുക. എല്ലാ ദിവസവും എല്ലാ വിഷയത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടു പഠിക്കുക.

എത്ര നേരം പഠിക്കണം?

മൽസര പരീക്ഷകൾക്ക് തയാറെടുക്കുന്നവർ എത്ര നേരം പഠിക്കണമെന്നതിൽ ഒരുപാട് സംശയങ്ങളുണ്ട്. ഓരോരുത്തരുടെയും കഴിവ് വ്യത്യസ്തമായതുകൊണ്ട് അതിന് കൃത്യമായൊരുത്തരം നൽകാൻ കഴിയില്ല. ആദ്യം 15 മുതൽ 20 വരെ മിനിറ്റ് പഠിക്കുകയും അതിനുശേഷം ഒരു ബ്രേക്ക് എടുത്ത് വീണ്ടും പഠിക്കുകയും ചെയ്യാം. അങ്ങനെ പഠിച്ചാൻ മനസ്സു മടുക്കാതെ കാര്യങ്ങൾ പെട്ടെന്ന് ഓർത്തെടുത്ത് പഠിക്കാൻ പറ്റും. പഠിക്കുമ്പോൾ വെറുതെ വായിച്ചതു കൊണ്ടു മാത്രം കാര്യമില്ല. വായിച്ച കാര്യം മനസ്സിൽ കണ്ടു നോക്കുക. അങ്ങനെ ചെയ്യുമ്പോൾ അത് ഓർമയിൽ പതിയുന്നു. പരീക്ഷ എഴുതുന്ന സമയത്ത് പെട്ടെന്ന് ഓർത്തെടുത്ത് എഴുതാനും സാധിക്കും. ഓരോ അധ്യായം പഠിച്ചു കഴിയുമ്പോഴും അതിനു വേണ്ടി ഒരു ചെക് ലിസ്റ്റ് തയാറാക്കി വയ്ക്കുക. അങ്ങനെ വരുമ്പോൾ പരീക്ഷയ്ക്കു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ  ചെക് ലിസ്റ്റ് മാത്രം നോക്കിയാൽ നമുക്ക് കാര്യങ്ങൾ ഓർത്തെടുത്ത് പരീക്ഷയ്ക്കു വേണ്ടി തയാറെടുക്കാം.

Representative image. Photo Credit: Prostock-Studio/iStock
Representative image. Photo Credit: Prostock-Studio/iStock

ധാരാളമെഴുതാം മോക്ടെക്സ്റ്റുകൾ

എത്ര മോക്ടെക്സ്റ്റുകൾ എഴുതാൻ സാധിക്കുന്നുവോ അത്രയും നല്ലത്. കൂടുതൽ മോക്ടെസ്റ്റുകൾ എഴുതി പരിശീലിക്കുന്നതിനനുസരിച്ച് എത്രത്തോളം പഠിക്കാൻ കഴിഞ്ഞുവെന്ന് സ്വയം വിലയിരുത്താനും അതുവഴി സ്വയം മെച്ചപ്പെടുത്താനും സാധിക്കും. 

പരീക്ഷാഹാളിൽ കയറും മുൻപും ചില കാര്യങ്ങളിൽ ശ്രദ്ധവേണം

01. ഹാൾടിക്കറ്റ് മറക്കാതെ കൊണ്ടു പോവുക.

മിക്കവാറും ഓൺലൈൻ ടെസ്റ്റുകളൊക്കെ കംപ്യൂട്ടർ അധിഷ്ഠിതമാണ്– CBT (Computer Based Test). അതിൽ എങ്ങനെയാണ് ക്ലിക്ക് ചെയ്യേണ്ടത്, എത്ര ഓപ്ഷൻസ് ഉണ്ട്, ഓപ്ഷൻസിൽ കൃത്യമായി എങ്ങനെയാണ് മാർക്ക് ചെയ്യേണ്ടത് എന്നതിനെപ്പറ്റിയൊക്കെ അറിയണം.

പരീക്ഷയെഴുതുമ്പോള്‍ ഓരോ ചോദ്യവും വായിച്ചു നോക്കി ഉറപ്പുള്ള ഉത്തരം മാത്രം നോക്കി ആദ്യം ബബിൾ ചെയ്തു ക്ലോസ് ചെയ്യുക. മാനുവൽ ടെസ്റ്റാണെങ്കിൽ മാനുവലും ബബിൾ ചെയ്യുക. ആദ്യം പൂർണമായും അറിയാവുന്നതു മാത്രം അറ്റൻഡ് ചെയ്യുക. കാരണം മൽസരാധിഷ്ഠിത പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കിങ് ഉണ്ടാകും. 50 ശതമാനം ഉറപ്പിലെഴുതിയാൽ തെറ്റിപ്പോയാൽ ആ അഞ്ചെണ്ണം കാരണം നമ്മുടെ റാങ്ക് നൂറു കണക്കിന് റാങ്കിനു താഴേക്ക് പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് അറിയാവുന്നതു മാത്രം എഴുതുക. 

Representative image. Photo Credit: insta_photos/iStock
Representative image. Photo Credit: insta_photos/iStock

പ്ലസ്ടു കഴിഞ്ഞ് ഐഐഎമ്മിലേക്ക് നേരിട്ട് പ്രവേശനം വേണോ?
വരും മാസങ്ങളിൽ  JEE, NEET, CUET  എന്നിങ്ങനെ നിരവധി മൽസരപ്പരീക്ഷകൾ നടക്കുന്നുണ്ട്. കുറേപ്പേർക്ക് അറിയാത്ത പരീക്ഷകളാണ് ജിപ്മാറ്റും ഐപി മാറ്റും. ഇത് പ്ലസ്ടു കഴിഞ്ഞ് ഐഐഎം ലേക്ക് പഠിക്കാനായി അവസരം കിട്ടുന്ന 5 വർഷത്തെ കോഴ്സാണ്. ലോകത്തിലെ തന്നെ ഏറ്റവും നല്ല മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലേക്കു നടത്തുന്ന ഐപിമാറ്റും ജിപ്മാറ്റും എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഐഐഎം ഇന്‍ഡോറിലേക്കും ഐഐഎം രോഹ്തകിലേക്കും അഡ്മിഷനുവേണ്ടി നടത്തുന്ന എക്സാമിനേഷന്റെ പേരാണ് ഐപി മാറ്റ്. ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നാണ് ഈ ഐപി മാറ്റ് അറിയപ്പെടുന്നത്. ഇത് 120 മിനിറ്റിൽ 100 ചോദ്യങ്ങളാണ് അറ്റൻഡ് ചെയ്യേണ്ടത്. ഇക്കൊല്ലം മുതൽ അത് CBT (Computer Based Test) മോഡലിൽ ആണ് നടത്തപ്പെടുന്നത്. 

Representative Image. Photo Credit : Deepak Sethi / iStockPhoto.com
Representative Image. Photo Credit : Deepak Sethi / iStockPhoto.com

ഐഐഎം ഇൻഡോറാണ് ഐപിമാറ്റ് ടെസ്റ്റ് നടത്തുന്നത്. ഈ ടെസ്റ്റ് റിസൽട്ടിൽ പ്രധാനപ്പെട്ട മറ്റു ചില ബി സ്കൂളുകളിലേക്കും അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ട്. iimidr.ac.in എന്ന വെബ്സൈറ്റിൽ കയറിയാണ് ഈ പരീക്ഷയ്ക്കു വേണ്ടി റജിസ്റ്റർ ചെയ്യേണ്ടത്. റജിസ്റ്റർ ചെയ്യാനായി മാർച്ച് 26 വരെ സമയം ഉണ്ട്. പരീക്ഷ നടക്കുന്നത് മേയ് 23 നാണ്. ഇതിൽ കൂടുതലും ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, വെർബൽ എബിലിറ്റി എന്നീ മേഖലകളിൽനിന്നാണ് ചോദ്യങ്ങൾ. പത്തിലും പന്ത്രണ്ടിലും 60 ശതമാനം മാർക്കിൽ കൂടുതൽ കിട്ടിയ കുട്ടികൾക്ക് ഐപി മാറ്റ് പരീക്ഷ എഴുതാം. 

Representative image. Photo Credit : G-Stock Studio/Shutterstock
Representative image. Photo Credit : G-Stock Studio/Shutterstock

ഐപി മാറ്റിനോടൊപ്പം നടക്കുന്ന മറ്റൊരു എൻട്രൻസ് എക്സാമിനേഷനാണ് ജിപ്മാറ്റ്. ഇതും 5 വർഷത്തെ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ കിട്ടാനായി സഹായിക്കും. ഐഐഎം ബോധ്ഗയയിലും ഐഐഎം ജമ്മുവിലും ജിപ്മാറ്റ് വഴി പ്രവേശനം നേടാം. ജിപ്മാറ്റ് നടത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏജൻസി (NTA) യാണ്. 150 മിനിറ്റിൽ 100 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റാണിത്. ഈ ടെസ്റ്റിലും നെഗറ്റീവ് മാർക്കിങ് ഉണ്ട്. ഇതിലും പത്തിലും പന്ത്രണ്ടിലും 60 ശതമാനം മാർക്കിൽ കൂടുതൽ വേണം ആ മാർക്കും ചിലപ്പോൾ സിലക്‌ഷനിൽ പരിഗണിക്കും. ഇതിന് jipmat.nta.ac.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 30. പരീക്ഷ നടക്കുന്നത് മേയ് 28 നാണ്. അതുകൊണ്ട് ഐപിമാറ്റും ജിപ്മാറ്റും പ്രിപ്പയർ ചെയ്ത് ഒരു ഇന്റർനാഷനൽ മാനേജ്മെന്റ് പ്രഫഷനൽ ആകാൻ പ്ലസ്ടു കഴിഞ്ഞു തന്നെ സാധിക്കും.

English Summary:

How to Triumph in Competitive Exams like IPMAT & GIPMAT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com