ADVERTISEMENT

ഹയർ സെക്കൻഡറി കഴിഞ്ഞു കോളജിൽ എത്തുന്ന കുട്ടികളെ പുതിയ അന്തരീക്ഷവുമായി പരിചയപ്പെടുത്തുന്നതിന് കോളജുകൾ നിർബന്ധമായും ഏർപ്പെടുത്തേണ്ട ‘ദീക്ഷാരംഭം’ ഇൻഡക്‌ഷൻ പ്രോഗ്രാമിന്റെ നടപടിക്രമങ്ങൾ യുജിസി വിജ്ഞാപനം ചെയ്തു. വിശദാംശങ്ങൾ 2019 ജൂലൈ 11ന് യുജിസി അറിയിച്ചിരുന്നു. പദ്ധതി ഈ അധ്യയനവർഷം മുതൽ നിർബന്ധമായും നടപ്പാക്കണമെന്ന് മാർച്ച് 27ലെ അറിയിപ്പിൽ യുജിസി ഊന്നിപ്പറയുന്നു.

പ്രോഗ്രാമിലെ മുഖ്യകാര്യങ്ങൾ
∙ സാമൂഹിക ബന്ധങ്ങൾ: സീനിയർ വിദ്യാർഥികളുമായി ഇടപഴകുക. വിശിഷ്ടവ്യക്തികളുടെ പ്രഭാഷണങ്ങൾ കേൾക്കുക. അടുത്തുള്ള ആശുപത്രി, അഗതിമന്ദിരം, ചരിത്രസ്മാരകം തുടങ്ങിയവ സംഘമായി സന്ദർശിക്കുന്നത് സാമൂഹിക ഇടപെടലിനു സഹായകമാകും.
ക്യാംപസുമായി പരിചയപ്പെടുക: വ‌കുപ്പുകൾ, കളിസ്ഥലങ്ങൾ, സമീപത്തുള്ള പ്രധാനസ്ഥലങ്ങൾ എന്നിവ കാണുക. ലബോറട്ടറികൾ, വർക്‌ഷോപ്പുകൾ മുതലായവയെപ്പറ്റി കൃത്യമായ അറിവു വിദ്യാർഥിക്കു ലഭിക്കണം
∙ നിയമങ്ങൾ: കോളജിൽ പാലിക്കേണ്ട നിയമങ്ങൾ, വ്യവസ്ഥകൾ എന്നിവ മനസ്സിലാക്കുക
∙ അനുഭവങ്ങൾ: ക്ലാസ്റും ലക്ചർ, ചെറുസംഘങ്ങളിലെ പ്രവർത്തനം, കളികൾ, കായികമത്സരം, കലാപ്രവർത്തനം എന്നിവയിലേർപ്പെടുക. സംഗീതം, സാഹിത്യം, ചിത്രകല, ശിൽപകല, നൃത്തം മുതലായവയുമായി വിദ്യാർഥികൾ ഇടപഴകണം. ലൈബ്രറി ഉപയോഗിക്കുക, പുസ്തകങ്ങളെപ്പറ്റി ചർച്ച സംഘടിപ്പിക്കുക മുതലായവ സമഗ്ര വ്യക്തിത്വവികസനത്തിനു സഹായകമാവും
∙ അധ്യാപകർ: കായികപ്രവർത്തനം, അധ്യാപകരുമായുള്ള ബന്ധം ദൃഢമാക്കൽ എന്നിവയ്ക്ക് നേരം കണ്ടെത്തണം. പിന്നാക്കവിദ്യാർഥികൾക്ക് ആവശ്യമായ വിശേഷസഹായങ്ങൾ ചെയ്യണം. കോളജ് ജീവിതം സംബന്ധിച്ച് 20 വിദ്യാർഥികളും ഒരു അധ്യാപികയും / അധ്യാപകനും അടങ്ങുന്ന ചെറുസംഘങ്ങൾക്ക് വിശദചർച്ചകൾ നടത്താം. 10 ജൂനിയർ വിദ്യാർഥികൾക്ക് ഗൈഡായി ഒരു സീനിയർ വിദ്യാർഥി, 20 ജൂനിയർ വിദ്യാർഥികൾക്കു മെന്ററായി ഒരു അധ്യാപിക/അധ്യാപകൻ എന്ന രീതിയിൽ ചെറുസംഘങ്ങളാവാം. ആഴ്ചയിലൊരിക്കലെങ്കിലും സംഘങ്ങൾ ഒത്തുചേരണം.

∙ കോഴ്സുകൾ: ആശയവിനിമയശേഷി പുഷ്ടിപ്പെടുത്തുന്നതിനുള്ള ഹ്രസ്വകാല കോഴ്സുകൾ നടത്താം. പഠനസഹായം ആവശ്യമായവരിൽ ഓരോരുത്തർക്കും യോജിച്ച ‘സ്വയം’ (https://swayam.gov.in) കോഴ്സുകൾ നിർദേശിച്ചുകൊടുക്കാം.
പുതിയ അക്കാദമികവർഷത്തിൽ ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ആക്‌ഷൻ പ്ലാൻ യുജിസിയുടെ https://uamp.ugc.ac.in എന്ന ആക്ടിവിറ്റി മോണിട്ടറിങ് പോർട്ടലിൽ വീഡിയോകൾ സഹിതം അപ്‌ലോഡ് ചെയ്യാൻ വൈസ് ചാൻസലർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. കോളജുകൾക്ക് ഇക്കാര്യത്തിൽ ഉത്തരവുകൾ നൽകുകയും വേണം. പൂർണവിവരങ്ങൾ: www.ugc.gov.in/e-book/DEEKSHARAMBH-ENGLISH.pdf

English Summary:

The Induction Program Set to Transform College Freshers' Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com