സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1113 അപ്രന്റിസ് ഒഴിവുകൾ
Mail This Article
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ റായ്പുർ ഡിവിഷനിലും വാഗൺ റിപ്പയർ ഷോപ്പിലുമായി 1113 ട്രേഡ് അപ്രന്റിസ് അവസരം. ഒാൺലൈനായി മേയ് ഒന്നു വരെ അപേക്ഷിക്കാം. ഒരു വർഷ പരിശീലനം. www.secr.indianrailways.gov.in
∙ട്രേഡുകൾ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടേണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഒാപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേറ്റർ & എസി, മെക്കാനിക് ഒാട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്.
∙യോഗ്യത: 50% മാർക്കോടെ പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.
∙ പ്രായം: 15 -24. അർഹർക്ക് ഇളവ്.
∙സ്റ്റൈപൻഡ്്: അപ്രന്റിസ് ചട്ടപ്രകാരം.
∙തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. മെഡിക്കൽ പരിശോധന ഉണ്ടാകും.