ADVERTISEMENT

സാങ്കേതിക വിദഗ്ധരായ ഡേറ്റ സയന്റിസ്റ്റുകളും വിശകലനഫലങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന മാനേജ്മെന്റ് പ്രഫഷനലുകളും സഹകരിക്കുന്നത് കിടമത്സരമുള്ള ബിസിനസ് രംഗത്ത് വിജയം ഉറപ്പാക്കുന്നു. ശ്രേഷ്ഠസ്ഥാപനങ്ങളായ ഇൻ‍ഡോർ ഐഐടിയും ഇൻ‍ഡോർ ഐഐഎമ്മും ചേർന്നു നടത്തുന്ന ‘എംഎസ്‍സി ഇൻ ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ്’ 2 വർഷ പ്രോഗ്രാമിലെ പ്രവേശനത്തിന് ജൂൺ 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്: https://msdsm.iiti.ac.in. ആകെ 200 സീറ്റ്. സംവരണമുണ്ട്.

തിരഞ്ഞെടുപ്പ്
ബിടെക്, ബിഎസ്, ബിഫാം, ബിആർക്, ബിഡിസ്, ബിഎഫ്ടെക് (ഫാഷൻ ടെക്നോളജി), 4 വർഷ ബിഎസ്‌സി, എംഎസ്‌സി, എംസിഎ, എംബിഎ അഥവാ തുല്യയോഗ്യത ഫസ്റ്റ് ക്ലാസിൽ / 60% മാർക്കോടെ അഥവാ 6 / 10 ഗ്രേഡ് പോയിന്റോടെ നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്കു മാർക്കിളവുണ്ട്. കഴിഞ്ഞ 3 വർഷത്തിനകമുള്ള CAT/GATE/GMAT/GRE/JAM സ്കോറും വേണം. ഈ സ്കോറില്ലാത്തർ ഇൻ‍ഡോർ ഐഐടിയിൽ ജൂൺ 23നു നടത്തുന്ന അഭിരുചി പരീക്ഷയിൽ സ്കോർ നേടണം. ഇത് ഓൺലൈനായും ഓഫ്‌ലൈനായും നടത്തും.

ക്ലാസുകൾ
മുഖ്യമായും ഓൺലൈൻ ക്ലാസുകളാണ്. നിത്യവും 2 മണിക്കൂർ (വൈകിട്ട് 7– 8 & 8.15–9.15), ശനിയാഴ്ച പകൽ 4 മണിക്കൂർ എന്ന ക്രമത്തിൽ ആഴ്ചയിൽ 14–15 മണിക്കൂറോളം ലക്ചർ. ഇതിനു പുറമേ 15 ദിവസം വീതം ഐഐടിയിലും ഐഐഎമ്മിലും മുഖാമുഖ ക്ലാസുമുണ്ട്. 2 സ്ഥാപനങ്ങളും ക്ലാസുകൾ നടത്തും. ആകെ 900 മണിക്കൂർ പഠനം. ഓൺലൈനായി അസൈൻമെന്റും പരീക്ഷകളുമുണ്ട്. അവസാന ട്രൈമസ്റ്ററിൽ പ്രോജക്ടും. അപേക്ഷാഫീ 1770 രൂപ. അഭിരുചി പരീക്ഷ എഴുതേണ്ടവർ 2360 രൂപ അടയ്ക്കണം. പ്രോഗ്രാം ഫീ 12 ലക്ഷം രൂപ, 3 ഗഡുക്കളായി അടയ്ക്കാം. ഓൺലൈൻ ക്ലാസുകൾ ഓഗസ്റ്റ് 10നു തുടങ്ങും. ഫോൺ: 0731–6603333, msdsm-office@iiti.ac.in & 0731–2439736, msdsm-office@iimidr.ac.in.

English Summary:

Join the MSc in Data Science and Management Program – Apply by June 10th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com