ADVERTISEMENT

കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 3712 ഒഴിവിൽ പ്ലസ്‌ടുക്കാർക്കാണ് അവസരം. അവസാന തീയതി: മേയ് 7.

∙ പ്രായം: 2024 ഓഗസ്റ്റ് 1 നു 18–27 (1997 ഓഗസ്റ്റ് രണ്ടിനു മുൻപോ 2006 ഓഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്‌തഭടന്മാർ ഉൾപ്പെടെ മറ്റു യോഗ്യരായവർക്കു ചട്ടപ്രകാരം ഇളവ്. ഭിന്നശേഷി സംവരണ നിബന്ധനകൾ വിജ്‌ഞാപനത്തിലുണ്ട്.

യോഗ്യത: 12–ാം ക്ലാസ് ജയം 2024 (ഓഗസ്റ്റ് 1 അടിസ്‌ഥാനമാക്കി) 
∙ ശമ്പളം: എൽഡിസി / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: പേ ലെവൽ 2: 19,900-63,200 രൂപ 
∙ഡേറ്റാ എൻട്രി ഓപ്പറേറ്റർപേ ലെവൽ 4: 25,500-81,100 രൂപ, ലെവൽ-5: 29,200-92,300 രൂപ 
∙ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ: പേ ലെവൽ 4: 25,500-81,100 രൂപ
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗ / ഭിന്നശേഷി / വിമുക്‌തഭട /വനിതാ അപേക്ഷകർക്കു ഫീസില്ല.  ഓൺലൈനിൽ മേയ് 8 വരെ അടയ്ക്കാം. നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ അടയ്ക്കാം.
∙ തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (രണ്ടു ഘട്ടം), സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ്. തെറ്റിനു നെഗറ്റീവ് മാർക്കുണ്ട്.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന 15 മിനിറ്റ് സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം. എൽസിഡി /ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിലേക്കു നടത്തുന്ന 10 മിനിറ്റ് കംപ്യൂട്ടർ ടൈപ്പിങ് ടെസ്‌റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്. ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക. കേന്ദ്രങ്ങളുടെ കോഡ് സൈറ്റിൽ.
∙ അപേക്ഷിക്കേണ്ട വിധം: https://ssc.gov.in എന്ന വെബ്‌സൈറ്റിലൂടെ രണ്ടു ഘട്ടം. ഒറ്റത്തവണ റജിസ്ട്രേഷനിൽ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. തുടർന്ന് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.

English Summary:

SSC Recruitment for LD Clerk/Jr Secretariat Assistant and Data Entry Operators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com