ADVERTISEMENT

രാജസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ജയ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈൻ (ഐഐസിഡി) വിവിധ ഡിസൈൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് മേയ് 28നു വൈകിട്ടു 4 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കരകൗശലത്തിന് ഊന്നൽ നൽകുന്ന പാഠ്യക്രമമാണ്. Indian Institute of Crafts and Design, J-8, Jhalana Institutional Area, Jaipur-302004. ഫോൺ: 094606 73297; admissions@iicd.ac.in. വെബ്: www.iicd.ac.in

പ്രോഗ്രാമുകൾ
4 വർഷ ബിഡിസ്: പ്ലസ്ടു ജയിച്ചവർക്കാണു പ്രവേശനം. 6 വിഭാഗങ്ങളിൽ സ്പെഷലൈസേഷൻ: സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ (തുകൽ, കടലാസ്, പ്രകൃതിയിലുള്ള നാരുകൾ, തുണി) / ഹാർ‍ഡ് മെറ്റീരിയൽ ഡിസൈൻ (ലോഹം, ശില, മരം, ചൂരൽ, മുള) / ഫയേഡ് മെറ്റീരിയൽ ഡിസൈൻ (പോഴ്സ്‌ലെയിൻ, എർത്തൻവെയർ, സ്റ്റോൺവെയർ, ടെറാക്കോട്ട) / ഫാഷൻ ക്ലോത്തിങ് ഡിസൈൻ / ജ്വല്ലറി ഡിസൈൻ, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ (ഗ്രാഫിക്സ്, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി അനിമേഷൻ, സർഗാത്മക ഇലസ്ട്രേഷൻ). ഇഷ്ടപ്പെട്ട സ്പെഷലൈസേഷൻ അപേക്ഷാവേളയിൽ അറിയിക്കണം. ആകെ 180 സീറ്റ്.

2 വർഷ എംഡിസ്: പ്രവേശനത്തിനു ഡിസൈൻ / ആർക്കിടെക്ചർ ബിരുദം വേണം. സ്പെഷലൈസേഷനുകൾ ബിഡിസിന്റേതുതന്നെ. ആകെ 90 സീറ്റ്.

3 വർഷ എംവോക്: ഡിസൈൻ–ഇതര (നോൺ–‍ഡിസൈൻ) വിഷയങ്ങളിലെ ബിരുദധാരികൾക്ക്. 90 സീറ്റ്.

ബിഡിസ്, എംവോക് എന്നിവയിലെ ആദ്യവർഷം ഫൗണ്ടേഷൻ പ്രോഗ്രാമാണ്. ഇതിലെ പ്രകടനവും വിദ്യാർഥിയുടെ അഭിരുചിയും നോക്കിയാവും സ്പെഷലൈസേഷൻ തീരുമാനിക്കുക. യുജി പ്രോഗ്രാമിൽ 4 തലങ്ങളിൽ സർട്ടിഫിക്കറ്റ് കിട്ടും; ഒരു വർഷത്തിനു ശേഷം ഡിപ്ലോമ, 2 വർഷത്തിനു ശേഷം അ‍‍ഡ്വാൻസ്ഡ് ഡിപ്ലോമ, 3 വർഷത്തിനു ശേഷം ബിവോക്, 4 വർഷത്തിനു ശേഷം ബിഡിസ്.

സിലക്‌ഷൻ
മേയ് 30ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. എൻട്രൻസ് തീയതി അടക്കമുള്ള വിവരങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടാകും. എല്ലാ പ്രോഗ്രാമുകളിലേക്കും ഒരേ ശൈലിയിലാണു വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. പൊതു എൻട്രൻസ് ടെസ്റ്റ് / ഇന്റർവ്യൂ ഇനിപ്പറയുന്ന തോതിൽ വെയ്റ്റ് നൽകി നടത്തും. ജനറൽ അവെയർനെസ്, ക്രിയേറ്റിവിറ്റി ആൻഡ് പെർസപ്ഷൻ ടെസ്റ്റ് (35%) മെറ്റീരിയൽ, കളർ ആൻഡ് കൺസെപ്ച്വൽ ടെസ്റ്റ് (45%) ഇന്റർവ്യൂ – വാട്സാപ്പിലൂടെ ഉദ്ദേശം 20 മിനിറ്റ്, ജൂൺ 18 – 21 വരെ (20%)

Representative Image. Photo Credit: WAYHOME-studio/Shutterstock
Representative Image. Photo Credit: WAYHOME-studio/Shutterstock

ഇന്റർവ്യൂവിൽ സ്വന്തം രചനകളുടെ പോർട്ഫോളിയോ കാണിച്ചു സർഗശേഷി ബോധ്യപ്പെടുത്താം. പിന്നാക്കം 27%, പട്ടികജാതി 15%, പട്ടികവർഗം 7.5%, ഭിന്നശേഷി 3% ക്രമത്തിൽ സംവരണമുണ്ട്. പരീക്ഷാഫലം ജൂൺ 28ന്. ക്ലാസുകൾ ജൂലൈ 15നു തുടങ്ങും.

അപേക്ഷാഫീ 1750 രൂപ, എൻആർഐ 3500 രൂപ. സെമസ്റ്റർ ട്യൂഷൻ ഫീസ് 1,30,000 രൂപ. പ്രവേശന ഫീസ് 8000 രൂപ. ബിഡിസ് പ്രോഗ്രാമിന് ഹോസ്റ്റൽ ഭക്ഷണമടക്കം 4 വർഷത്തേക്ക് ഉദ്ദേശം 17 ലക്ഷം രൂപ ചെലവു വരും. എംഡിസിനു 2 വർഷത്തേക്ക് ഉദ്ദേശം 9 ലക്ഷം രൂപ. എംവോക്കിനു 3 വർഷത്തേക്ക് ഉദ്ദേശം 13 ലക്ഷം. എൻആർഐ വിഭാഗക്കാർക്കു വിശേഷനിരക്ക്.

English Summary:

Design Your Future: IICD's Craft-Centric Programs Await Your Creativity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com