ADVERTISEMENT

എസ്എസ്എൽസിക്കും പ്രീഡിഗ്രിക്കുമെല്ലാം എനിക്കു ഫസ്റ്റ് ക്ലാസ് മാർക്കേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ഡിഗ്രിക്ക് കെമിസ്ട്രിയാണ് എടുത്തത്. അതിനെക്കാൾ താൽപര്യം ഇക്കണോമിക്സിനോടു തോന്നി ആദ്യ വർഷം കഴിഞ്ഞപ്പോൾ കെമിസ്ട്രി വിട്ടു. പിന്നീടാണ് സിവിൽ സർവീസിലേക്ക് തിരിഞ്ഞത്. ബുദ്ധിശക്തി മാത്രമല്ല ജീവിത വിജയത്തിന്റെ അളവുകോലെന്ന് പിന്നീട് പല പ്രാവശ്യം മനസ്സിലാക്കി. മൂന്നാർ-മറയൂർ അതിർത്തിയോടു ചേർന്ന അമരാവതി റസിഡൻഷ്യൽ സ്കൂളിലാണ് പഠിച്ചത്. 2018ൽ പൂർവവിദ്യാർഥികളുടെ സംഗമം നടത്തിയപ്പോൾ, പണ്ട് പഠനത്തിന് തീരെ പിന്നിലായിരുന്ന പലരും ജീവിതത്തിൽ ഉന്നത വിജയം നേടിയത് കണ്ടു. ഹെലികോപ്റ്റർ പറത്തുന്നവരും വ്യവസായികളും ഒക്കെ അതിലുണ്ടായിരുന്നു. പഠനത്തിൽ സമർഥരായിരുന്ന പലരും പ്രതീക്ഷിച്ചത്ര വിജയിച്ചതുമില്ല.  മൂന്നാറിൽ എന്റെ അയൽക്കാരനായിരുന്ന ആൾ പഠനത്തിൽ സമർഥനല്ലായിരുന്നെങ്കിലും പിന്നീട് മികച്ച സംരംഭകനായി.

തോൽവികളും പ്രയാസങ്ങളും ഏറ്റുവാങ്ങി വരുന്നവർ ജീവിതത്തിലെ പല പ്രതികൂല സാഹചര്യങ്ങളെയും കാര്യക്ഷമതയോടെ നേരിടുന്നത് കണ്ടിട്ടുണ്ട്. ശരാശരിക്കാർ സംഘമായി ജോലി ചെയ്യാൻ മിടുക്കരാണ്. മിടുക്കർ പലപ്പോഴും ഒറ്റയ്ക്കു നീങ്ങാനാണ് ഇഷ്ടപ്പെടുന്നത്. സംഘമായി ജോലി ചെയ്യുന്നത് മികച്ച നേട്ടമായി മാറാറുണ്ട്. മാർക്ക് മാത്രമല്ല പ്രധാനഘടകം. ക്രിയാത്മകമായി കാര്യങ്ങളെ കാണുക. നമ്മുടെ കഴിവു തിരിച്ചറിയുക. താൽപര്യമുള്ള മേഖല കണ്ടെത്തുക, ലക്ഷ്യബോധത്തോടെ പോകുക; ഇങ്ങനെയായാൽ വിജയം ഉറപ്പാണ്.

(ഉത്തരമേഖല ഐജിയും ഗ്രന്ഥകർത്താവുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com