ADVERTISEMENT

പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്കായി സർക്കാർ തലത്തിൽ പലതരം സഹായ പദ്ധതികളും ഉണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

 സ്കൂൾ വിദ്യാഭ്യാസം
∙ പട്ടികജാതി, പട്ടികവർഗ വകുപ്പ് നടത്തുന്ന 90 നഴ്സറി സ്കൂളുകൾ. 
∙ അഞ്ചാം ക്ലാസ് മുതലുള്ളവർക്കായി 9 മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. അഡ്മിഷൻ സംസ്ഥാന തല പ്രവേശനപരീക്ഷ വഴി.
∙ സ്കൂൾ കാലത്ത് എല്ലാ വിദ്യാർഥികൾക്കും ലംപ്സം ഗ്രാന്റ്. അൺ എയ്ഡഡ് സ്കൂളുകളിലെങ്കിൽ ട്യൂഷൻ ഫീ. 
∙ ഒന്നു മുതൽ 4 വരെ ക്ലാസുകളിലേക്ക് യൂണിഫോം, കുട, ബാഗ് എന്നിവയ്ക്കായി വർഷം 2000 രൂപ. 
∙ പ്രീമെട്രിക് ഹോസ്റ്റലുകളിൽ അഞ്ചാം ക്ലാസ് മുതൽ  പ്രവേശനം. 
∙ കായിക മികവുള്ളവർക്കായി തിരുവനന്തപുരം വെള്ളായണിയിൽ അയ്യങ്കാളി മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂൾ.

 കോളജ് വിദ്യാഭ്യാസം
∙ പ്രഫഷനൽ കോഴ്സുകൾക്ക് ഉൾപ്പെടെ സ്റ്റൈപൻഡും ലംപ്സം ഗ്രാന്റും. 
∙ 17 പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ. 
∙ സർക്കാർ/ സ്വകാര്യ കോളജുകളിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്കു ധനസഹായം. 
∙ അവസാനവർഷ പരീക്ഷകൾക്കു മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്കു കാഷ് അവാർഡുകൾ. 

 സ്കോളർഷിപ്, ധനസഹായം
∙ മികച്ച പ്രകടനം നടത്തുന്ന സ്കൂൾ വിദ്യാർഥികൾക്കു വർഷം 4500 രൂപ വീതം അയ്യങ്കാളി ടാലന്റ് സെർച് സ്കോളർഷിപ്.
∙ മികച്ച പ്രകടനം നടത്തുന്ന ബിരുദ വിദ്യാർഥികൾക്ക് ക്ഷേത്രപ്രവേശന വിളംബര സ്മാരക സ്കോളർഷിപ്.
∙ മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് കോച്ചിങ്ങിന് 20,000 രൂപ ധനസഹായം.
∙ മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിൽ ചേരുമ്പോഴുള്ള ചെലവുകൾക്കായി ധനസഹായം. 
∙ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പഠിക്കാൻ ധനസഹായം. 

 പരിശീലന കേന്ദ്രങ്ങൾ
∙ തിരുവനന്തപുരം, ആലുവ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ പിഎസ്‌സി ഉൾപ്പെടെയുള്ള മൽസരപ്പരീക്ഷകൾക്കു സഹായിക്കാൻ പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകൾ.
∙ സിവിൽ സർവീസ് അക്കാദമിയിൽ പ്രവേശനം ലഭിക്കുന്നവർക്കു സൗജന്യ പഠനം. മാസം 6000 രൂപ സ്കോളർഷിപ്. 
∙ തൊഴിൽ പരിശീലനം നൽകാൻ എറണാകുളത്തും കോഴിക്കോട്ടും കോച്ചിങ് കം ഗൈഡൻസ് സെന്റർ.
∙ എല്ലാ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും കീഴിൽ പരിശീലന പരിപാടികൾ.

കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ: 

www.scdd.kerala.gov.in

www.stdd.kerala.gov.in 

പട്ടികജാതി വകുപ്പ് ഡയറക്ടറേറ്റ്: 1800 425 5373 (ടോൾഫ്രീ), 0471 2737276

പട്ടികവർഗ വകുപ്പ് ഡയറക്ടറേറ്റ്: 1800 425 2312 (ടോൾഫ്രീ), 0471 2304594

അതതു ജില്ലാ ഓഫിസുകളുടെ ഫോൺ നമ്പറുകളും വെബ്സൈറ്റിൽ ലഭ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com