ADVERTISEMENT

കുട്ടികൾ ഇരുന്നു പഠിക്കുന്ന കസേര സിംഹാസനം പോലെയുള്ളതാകണം. സിംഹാസനമെന്നു കേൾക്കുമ്പോൾ തെറ്റിദ്ധാരണ വേണ്ട. കാര്യം നിസ്സാരമാണ്. തിരുവിതാംകൂർ മഹാരാജാവിന്റെ സിംഹാസനം തിരുവനന്തപുരത്തു മ്യൂസിയത്തിലുണ്ട്. ആർക്കും പോയി കാണാം. അതടക്കം ലോകത്തുള്ള എല്ലാ സിംഹാസനങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്. രാജാവിന്റെ കാൽപാദങ്ങൾക്കു വിശ്രമിക്കാനായി സിംഹാസനത്തിനു മുന്നിൽ തലയണപോലെ ഒന്നുണ്ട്. തറയില്‍ ചവിട്ടി ഇരിക്കുമ്പോൾ ശരീരത്തിൽ നിന്നും അയോൺസും ഇലക്ട്രോൺസും ചോർന്നു പോകും. അത് രാജാവായാലും കുട്ടിയായാലും. പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുടെ കാൽ തറയിൽ തൊടാൻ പാടില്ല. 

ഇരുമ്പു കസേരയിലിരുന്ന് ഒരിക്കലും പഠിക്കാൻ അനുവദിക്കുകയും ചെയ്യരുത്. ഇരുമ്പിലൂടെ (അയേൺ) എളുപ്പത്തിൽ വൈദ്യുതി കടന്നു പോകും. കുട്ടി ഇരുമ്പു കസേരയിൽ ഇരിക്കുമ്പോൾ ശരീരത്തിൽ നിന്ന് അയോൺസും ഇലക്ട്രോൺസും ഭൂമി വലിച്ചെടുക്കും. അതോടെ കുട്ടി ക്ഷീണിക്കും. മറ്റൊരുദാഹരണം പറയാം. ചെരിപ്പിടാതെ നഗ്നപാദനായി എത്ര ദൂരം നടക്കാനാകും? ചുരുങ്ങിയതു 4 കി.മീ എത്തുമ്പോഴേക്കും നന്നായി ക്ഷീണിക്കും. അതേസമയം പ്ലാസ്റ്റിക് ചെരിപ്പോ റബർ ചെരിപ്പോ ഇട്ടാണെങ്കിലോ? 10 കി.മീ എളുപ്പത്തിൽ നടക്കാനാകും. സേനയിലുള്ളവർ മുട്ടുവരെ എത്തുന്ന ഹണ്ടർ ബൂട്സാണു ധരിക്കുന്നത്. റൂട്ട്മാർച്ചിന് അതിട്ടു 30 കി.മീ നടന്നിട്ടുണ്ട്. ക്ഷീണിക്കില്ല. കാരണം ശരീരത്തിൽ നിന്നും അയോൺസും ഇലക്ട്രോൺസും നഷ്ടമാവുന്നില്ല. 

കുട്ടികളെ ഒരു തടിക്കസേരയിലിരുത്തി പഠിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരു കാരണവശാലും ഭൂമി അയോൺസ് വലിച്ചെടുക്കില്ല. ഇരിക്കുമ്പോൾ കാലു തറയിൽ തൊടുന്നത് ഒഴിവാക്കാൻ ചെറിയൊരു സ്റ്റൂൾ കൊടുക്കാം. അല്ലെങ്കിൽ ഒരു കോട്ടൺ തലയണ. ദിവാനും പ്രധാന തച്ചനും ചേർന്നാണു തിരുവിതാംകൂർ രാജാവിന് ചവിട്ടാനുള്ള ഉരുളൻ തലയണ തയാറാക്കിയത്. കാലുകൾ തലയണയുടെ പുറത്താണെങ്കിൽ രാജാവിന്റെ ബുദ്ധി നല്ലപോലെ പ്രവർത്തിക്കും ബുദ്ധി അസ്ഥിരമായാൽ എപ്പോഴും ‘വെട്ടടാ തല’ എന്നു രാജാവു കൽപിച്ചുകൊണ്ടിരിക്കും. മുന്നിലെത്തുന്നവന്റെ തല പോയതു  തന്നെ! 

ഈയിടെ ഒരു സ്കൂളിൽ അതിഥിയായി ചെന്നപ്പോൾ വരാന്തയിൽ നിറയെ ചെരിപ്പുകൾ അകത്തു പരീക്ഷ നടക്കുകയാണ്. ചെരിപ്പു പുറത്ത് ഊരിവച്ചാണ് അവർ പരീക്ഷ എഴുതുന്നത്. നിങ്ങളുടെ റിസൾട്ട് ഈയൊരു കാരണം കൊണ്ടു തന്നെ മോശമാകുമെന്ന് ഞാൻ പ്രിൻസിപ്പലിനോടു പറഞ്ഞു. ചെരിപ്പില്ലാതെ ഇരുന്നാലുള്ള ദോഷവശങ്ങളെക്കുറിച്ച് ബോധ്യപ്പെട്ടതോടെ ചെരിപ്പു ഇട്ടുകൊണ്ടു തന്നെ എല്ലാവരും പരീക്ഷയ്ക്കു കയറാൻ പ്രിൻസിപ്പൽ നിർദേശിച്ചു. ചെരിപ്പു ധരിച്ച് ക്ലാസ് മുറിയിലും പരീക്ഷാഹാളിലും കയറാൻ വിലക്കുണ്ടെങ്കിൽ മാതാപിതാക്കൾ ഇടപെട്ടു തിരുത്തണം. 19 മണിക്കൂർ വരെ ഞാൻ ഓഫിസിലിരുന്നു ജോലി ചെയ്തിട്ടുണ്ട്. ഒരു സ്റ്റൂളിനു മുകളിൽ തലയണ കെട്ടിവച്ച് അതിലിരുന്നായിരുന്നു പണികൾ. പുതിയ സ്ഥലത്തേക്ക് സ്ഥലംമാറ്റം കിട്ടി ചെല്ലുമ്പോൾ അവിടത്തെ പൊലീസുകാർ പറയുമായിരുന്നു. ദാ ഇപ്പോൾ അയാൾ ഒരു സ്റ്റൂളും തലയണയും പൊക്കിക്കൊണ്ടു വരുന്നതു കാണാമെന്ന്! പോകുന്നിടത്തൊക്കെ അതു കൊണ്ടു പോകുമായിരുന്നു. വിരമിച്ചപ്പോൾ സർക്കാരിനു കൊടുത്താണു മടങ്ങിയത്. 

തയാറാക്കിയത്: ടി.ബി. ലാൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com