ADVERTISEMENT

ന്യൂഡൽഹി ∙ ബോർഡ് പരീക്ഷകൾക്കു സിബിഎസ്ഇ തയാറാക്കുന്ന അസസ്മെന്റ് സ്കീമിൽ പ്രശ്നമുണ്ടെന്നു തോന്നിയാൽ സുപ്രീം കോടതിയെ സമീപിക്കാമെന്നു വാദം കേട്ട ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ. ഫലം ഈ മാസം അവസാനം തന്നെ പ്രഖ്യാപിക്കാൻ നിർദേശിക്കണമെന്ന് ഹർജിക്കാരായ രക്ഷിതാക്കളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. 

പ്രവേശനപരീക്ഷകൾ സംബന്ധിച്ച വിഷയം പ്രത്യേക കേസായി പരിഗണിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. കോടതിയിലിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും നിലവിൽ ബോർഡ് പരീക്ഷ മാത്രമാണു പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. 

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചിലെ മറ്റു രണ്ടു പേർ.

English Summary : Supreme court on CBSE exam evaluation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com