എയർപോർട്ട് ഓപ്പറേഷൻസിൽ പിജി ഡിപ്ലോമ
Mail This Article
അയാട്ട (IATA: International Air Transport Association; www.iata.org) അംഗീകാരമുള്ള സ്ഥാപനങ്ങളിൽ എയർപോർട്ടുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിക്കാം. സർവകലാശാലാതല പ്രോഗ്രാമുകൾ കുറവാണ്.
അമേഠിയിലെ രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ ( സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവകലാശാല) ‘പിജി ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ്’ പ്രോഗ്രാം പ്രവേശനത്തിനു ജൂലൈ 6 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്: www.rgnau.ac.in, ഫോൺ : 7388828884.
രണ്ടു സെമസ്റ്റർ പഠനവും 6 മാസം ഇന്റേൺഷിപ്പുമടക്കം കോഴ്സ് ദൈർഘ്യം 18 മാസം. 55 % മാർക്കോടെ ഏതെങ്കിലും വിഷയത്തിലെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം; പട്ടികവിഭാഗക്കാർക്ക് 50 %. 2021 ജൂലൈ 31ന് 25 വയസ്സു കവിയരുത്. ജൂലൈ 19–23 തീയതികളിൽ ഓൺലൈൻ ഇന്റർവ്യൂ. മൊത്തം ഫീസ് 3,30,470 രൂപ. ഇതിനുപുറമേ ഹോസ്റ്റൽ ചെലവു പ്രതിവർഷം 1,12,000 രൂപ വരും.
English Summary: PG Diploma In Airport Operations Management