ADVERTISEMENT

ന്യൂഡൽഹി ∙ സിബിഎസ്ഇ 10,12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷകൾ നവംബർ 30, ഡിസംബർ 1 തീയതികളിൽ ആരംഭിക്കും. മേജർ വിഷയങ്ങളാണ് അന്നാരംഭിക്കുക. 10–ാം ക്ലാസിന്റെ മൈനർ വിഷയങ്ങളിലെ പരീക്ഷകൾ നവംബർ 17നും 12–ാം ക്ലാസിന്റേത് 16നും ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

പരീക്ഷാ നടത്തിപ്പിന്റെ എളുപ്പത്തിനു വേണ്ടി മേജർ, മൈനർ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യ ടേം പരീക്ഷ നടത്തുകയെന്നു സിബിഎസ്ഇ നേരത്തേ അറിയിച്ചിരുന്നു. ഹിന്ദി, കണക്ക്, സയൻസ്, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങൾ മേജർ വിഭാഗത്തിലും തമിഴ്, മലയാളം തുടങ്ങിയ ഭാഷകൾ, സംഗീതം തുടങ്ങിയ വിഷയങ്ങൾ മൈനർ വിഭാഗത്തിലുമാണ് . 

പത്താം ക്ലാസ് പരീക്ഷ ഡിസംബർ 11നും 12–ാം ക്ലാസ് പരീക്ഷ 18നും അവസാനിക്കും. അതേസമയം, പരീക്ഷകൾ നവംബർ 15ന് ആരംഭിക്കുമെന്ന തരത്തിൽ പ്രചരിച്ചിരുന്ന ടൈംടേബിൾ വ്യാജമാണെന്നും വിദ്യാർഥികൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയാണു ആദ്യ ടേം പരീക്ഷയുടെ വിശദമായ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചത്. 

മേജർ വിഷയങ്ങളിലെ പരീക്ഷ അതതു സ്കൂളുകളിൽ നടക്കും. മൈനർ വിഷയങ്ങളിൽ വിദ്യാർഥികൾ കുറവായതിനാൽ ഈ വിഷയങ്ങൾ പഠിപ്പിക്കുന്ന വിവിധ സ്കൂളുകളെ ചേർത്ത് ഒരു സ്കൂളിൽ വിവിധ പരീക്ഷകൾ ഒരു ദിവസം നടത്താനാണു തീരുമാനം. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷകൾ രാവിലെ 11.30 ന് ആരംഭിക്കും. സാധാരണ സിബിഎസ്ഇ പരീക്ഷകൾ 10.30നാണ് ആരംഭിക്കുന്നത്. തയാറെടുപ്പിനു നൽകുന്ന 15 മിനിറ്റ് സമയം ഇക്കുറി 20 മിനിറ്റായി ഉയർത്തി. 

Content Summary : Fake Date Sheet For Board Exams Being Circulated, Warns CBSE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com