അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല: മന്ത്രി ശിവൻകുട്ടിയുടെ ഉറപ്പ്
Mail This Article
×
അമ്പലപ്പുഴ ∙ അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുമെന്നു മന്ത്രി വി ശിവൻകുട്ടി. ആധുനിക ഭാഷാപഠനരീതിയോടൊപ്പം പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരങ്ങൾ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.
പുതിയ കരിക്കുലം കമ്മിറ്റി താമസിയാതെ രൂപീകരിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടംഘട്ടമായി ഒരു വർഷത്തിനുള്ളിൽ നടപ്പാക്കാനാണു ശ്രമം. ലിംഗസമത്വം ഉറപ്പുവരുത്തുന്ന യൂണിഫോം സംബന്ധിച്ച് പുതിയ ചിന്തകളിലേക്കു നാം കടക്കേണ്ടിയിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു. പുന്നപ്ര ഗവ. ജൂനിയർ ബേസിക് സ്കൂൾ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Content Summary : Education Minister V.Sivankutty Says Will Incule Malayalam Alphabets in Textbooks
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.