ADVERTISEMENT

മെഡിസിൻ, ഹെൽത്ത് സയൻസ് രംഗത്തെ ലോകപ്രശസ്ത യൂണിവേഴ്‌സിറ്റിയായ റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡുമായി (ആർസിഎസ്‌ഐ) ചേർന്ന് കൊച്ചിയിലെ ഹയർലാൻഡ് അക്കാദമി കൊച്ചിയിൽ ജനുവരി 15ന് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. മെഡിസിനിലും സയൻസ് വിഷയങ്ങളിലും പോസ്റ്റ് ഗ്രാജ്വേഷൻ, പിഎച്ച്ഡി, റിസേർച്ച് എന്നിവ ചെയ്യുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു പങ്കെടുക്കാം. ലോക നിലവാരമുള്ള ഉപരിപഠന അവസരത്തെക്കുറിച്ച് കൂടുതൽ അറിയുവാനും ആർസിഎസ്‌ഐയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കൂളിന്റെ നേതൃനിരയുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരമുണ്ട്.

hireland-academy-royal-college-of-surgeons-in-ireland-article-image-four

 

hireland-academy-royal-college-of-surgeons-in-ireland-article-image-two

ശാസ്ത്ര ഗവേഷണ രംഗത്ത് അയർലൻഡിലെ ഏറ്റവും ഉന്നത സ്ഥാനത്തു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമാണ് റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡ്. 2021 ലോക യൂണിവേഴ്‌സിറ്റി ഇംപാക്ട് റാങ്കിങ് അയർലൻഡിൽ ഒന്നാം സ്ഥാനത്തും 'ഗുഡ് ഹെൽത്ത് ആൻഡ് വെൽബീയിങ്ങി'ൽ രണ്ടാം സ്ഥാനത്തും എത്തിയ ഈ സ്ഥാപനം ലോകത്തിലെ തന്നെ പ്രശസ്തമായ മെഡിക്കൽ യൂണിവേഴ്‌സിറ്റികളിൽ ഒന്നാണ്. ഈ സെമിനാറിൽ പങ്കെടുക്കുക വഴി ആർസിഎസ്‌ഐയിൽ ഉപരിപഠനം നടത്താനുള്ള നിങ്ങളുടെ സാധ്യതകളെക്കുറിച്ചും അതുവഴിയുള്ള വലിയ കരിയർ സാധ്യതകളെക്കുറിച്ചും ആർസിഎസ്‌ഐയുടെ പ്രതിനിധികളുമായി സംസാരിക്കാനും കൂടുതൽ വ്യക്തത വരുത്താനും സാധിക്കും. 

 

hireland-academy-royal-college-of-surgeons-in-ireland-article-image-five

ലോകനിലവാരമുള്ള യൂണിവേഴ്‌സിറ്റിയിൽ പഠിക്കുക വഴി ലഭിക്കാവുന്ന അവസരങ്ങളെക്കുറിച്ച് ആധികാരികവും പ്രയോജനകരവുമായ മാർഗനിർദേശങ്ങൾ ആയിരിക്കും ഈ സെമിനാറിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ലഭിക്കുക. ആർസിഎസ്‌ഐയുടെ പ്രതിനിധികളോട് നേരിട്ട് സംസാരിക്കുന്നതിനു പുറമേ സെമിനാറിൽ പങ്കെടുക്കുന്ന മറ്റ് വിദ്യാർഥികൾ ചോദിക്കുന്ന സംശയങ്ങളുടെ മറുപടികളിലൂടെയും ഉപരിപഠനാവസരങ്ങളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും കൃത്യമായ അവബോധം ലഭിക്കുന്നു

 

ലോകപ്രശസ്തമായ ഒരു മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എംഡിയോ പിഎച്ച്ഡിയോ നേടുന്ന എംബിബിഎസ് ഡോക്ടർമാർക്ക് അവർ നേടുന്ന ഉന്നത ബിരുദങ്ങൾക്കും ആർജിക്കുന്ന നൂതന അറിവുകൾക്കും പുറമേ, അയർലൻഡിലോ യുകെയിലോ ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യാനുള്ള സാധ്യതകളും പ്രയോജനപ്പെടുത്താവുന്നതാണ്. അയർലൻഡിൽ നിന്നുള്ള ഈ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഐറിഷ്, യുകെ മെഡിക്കൽ കൗൺസിലുകളിലേക്കുള്ള റജിസ്‌ട്രേഷൻ നടപടികൾ ലഘൂകരിക്കുവാനും ത്വരിതപ്പെടുത്തുവാനും സഹായിക്കുന്നു. ഫാർമസി വിദ്യാർഥികൾക്ക് ലൈഫ് സയൻസ് രംഗത്തെ വിദഗ്ധരുമായി സംവദിക്കാൻ അവസരമുണ്ട്. അതുവഴി ഫാർമസി, ലൈഫ് സയൻസ് മേഖലകളിലെ മാറ്റങ്ങളെപ്പറ്റി മികച്ച ധാരണ നേടാനും അവർക്കു കഴിയും. ബയോഇൻഫോർമാറ്റിക്സ്, ബയോ മെ‍ഡിക്കൽ എൻജീനിയറിങ്, ഫാർമസി വിദ്യാർഥികൾക്ക് റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡിലെ റിസർച്ച് ആൻഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ പഠിക്കാനും കഴിയും.

 

സെമിനാറിൽ എങ്ങനെ പങ്കെടുക്കാം? 

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ സെമിനാറിലേക്ക് പ്രവേശനം ഉണ്ടായിരിക്കൂ. പഠിതാക്കൾക്ക് പ്രതിനിധികളുമായി സംവദിക്കാനുള്ള സമയം ക്രമീകരിക്കേണ്ടതിനാൽ റജിസ്‌ട്രേഷൻ സ്‌ളോട്ടുകളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതുണ്ട്.അല്ലെങ്കിൽ register@hirelandacademy.ie എന്ന ഐഡിയിൽ ഇമെയിൽ അയക്കുക. ഈ സെമിനാറിലൂടെ ആർസിഎസ്‌ഐയിൽ ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് വിസ പ്രോസസിങ് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ഹയർലാൻഡ് അക്കാദമിയുടെ സേവനം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- +91 81369 24222, +91 81368 97774 ഇമെയിൽ : register@hirelandacademy.ie 
www.hirelandacademy.ie

Content Summary : Royal College of Surgeons in Ireland Seminar - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com